ബ്ലോഗര്‍മാര്‍ക്കിടയിലെ അസൂയക്കാര്‍
ബ്ലോഗര്‍മാര്‍ക്കിടയിലും അസൂയക്കാര്‍ ഏറി വരുന്നു. കമന്റ് അഗ്രിഗേറ്ററിന്റെ പ്രശ്നം തന്നെ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ഞാന്‍ ഇപ്പോള്‍ ഈ പോസ്റ്റ് ഇടുവാനുള്ള കാരണം മറ്റൊന്നുമല്ല.
ഞാന്‍ മലയാളം ബ്ലോഗ്റോള്‍ എന്ന പേരില്‍ വേര്‍ഡ്പ്രസ്സില്‍ ഒരു ബ്ലോഗ് ചെയ്യുന്നുണ്ട്. ഇതില്‍ ഞാന്‍ നമ്മുടെ ശ്രീമാന്‍ കുറുമാന്റെ ബൂലോക കാരുണ്യത്തെപ്പറ്റി ഒരു പോസ്റ്റ് ഇടുകയുണ്ടായി.
ഹെഡ്ഡിംഗായി ഇങ്ങനെയാണു നല്‍കിയത്. ടോപ് ബ്ലോഗ് – ബൂലോഗ കാരുണ്യം.
കുറുമാന്‍ ചെയ്യുന്നത് നല്ലൊരു കാര്യമല്ലെ. അറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അറിയട്ടെ എന്നായിരുന്നു എന്റെ ഉദ്ധേശ്യം. അപ്പോളിതാ ഇന്നതില്‍ ഒരു മാന്യ അനോണിയുടെ കമന്റ്. ” hi,who are you to select top blog? “
അതു ചോദിക്കുവാന്‍ ഈ മാന്യ ബ്ലോഗര്‍ക്കവകാശമുണ്ടോ?
എന്റെ ബ്ലോഗില്‍ സഭ്യമായ എന്തു കാര്യങ്ങളും ഇടുവാന്‍ എനിക്കവകാശമില്ലെ. ടോപ് ബ്ലോഗ് എന്ന പേരില്‍ അതു കൊടുത്തതെന്താ തെറ്റാണോ? ഞാന്‍ പല സ്ഥലങ്ങളിലും ഇങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. അവരെല്ലാം എല്ലാ ബ്ലോഗുകളും നോക്കിയിട്ടാണോ ടോപ് ബ്ലോഗ് കണ്ടുപിടിക്കുന്നത്?



കുറുമാന്‍ ചെയ്ത നല്ല കാര്യത്തെപ്പറ്റി താങ്കള്‍ എഴുതിയതു പോലെ “അതത്ര വലിയ കാര്യമാണോ“ എന്ന് മറ്റൊരാള്‍ക്ക് തിരക്കാനും സ്വാതന്ത്ര്യമില്ല്ലേ? അല്ലെങ്കില്‍ എന്താ സംഭവിക്കുക എന്നറിയാമോ.. നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഓരോന്നും അങ്ങേയറ്റത്തെ ശരിയാണെന്ന് തോന്നി തുടങ്ങിയാല്‍ അതൊരു ഫാസിസ്റ്റു ചിന്താഗതിയാവും.. അതുകൊണ്ടാണ് തലോടലുകള്‍ക്കൊപ്പം കല്ലേറും കൂവലും വേണമെന്ന് ഞാന്‍ പലപാട് ഇവിടെ ബ്ലോഗുകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. ഇതൊരു സമൂഹികമായാ ഇടപെടലാണ്.. താങ്കളെ വിമര്‍ശിച്ച അനോനിയെ കൂടി താങ്കള്‍ ഉള്‍ക്കൊള്ളുമ്പൊഴേ കുറുമാന്റെ നന്മ കണ്ടെത്തിയ താങ്കളുടെ മനസ്സ് വിശാലമാണെന്ന് വരൂ.. അല്ലെങ്കില്‍ അതിലുള്ളത് ഒരുരക്ഷാകര്‍ത്തൃത്വ മനോഭാവമാണ്. അതില്‍ ചെലവൊന്നുമില്ല. പ്ക്ഷേ താങ്കള്‍ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരില്‍താങ്കള്‍ക്ക് ഒരു കല്ലേറു കിട്ടിയെങ്കില്‍ അതു താങ്കള്‍ അതിനു കൊടുക്കുന്ന വിലയാണ്. അതേറ്റെടുക്കാന്‍ സന്നദ്ധനാവണം. ‘അല്ലെങ്കില്‍ ആര്‍ക്കും ഒരു ചെലവുമില്ലാത്ത ‘ഒരു കണ്‍ഗ്രാചുലേഷന്‍’ കുറുമാനോട് താങ്കള്‍ പറഞ്ഞു എന്നാണര്‍ത്ഥം. അതിനെന്താ വില? ഒന്നുമില്ല!
വെള്ളെഴുത്ത്
സെപ്റ്റംബര്‍ 3, 2007