ആഡ്സെന്‍സ് രഹസ്യങ്ങള്‍
എന്റെ അനുഭവത്തില്‍ നിന്നും പല പല ആഡ്സെന്‍സ് ഹെല്‍പ് ചര്‍ച്ചകളില്‍ നിന്നും കിട്ടിയ ടിപ്പുകള്‍ അപ്പപ്പോഴായി ഞാന്‍ ഈ ബ്ലോഗില്‍ ഇടാന്‍ ശ്രമിക്കുന്നതാണ്‍. മലയാളികള്‍ ധാരാളം ബ്ലോഗുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അതില്‍ മിക്കതിലും ആഡ്സെന്‍സ് കാണാറില്ല. വളരെ ചുരുക്കം ചിലര്‍ മാത്രമേ അതിനു തയ്യാറാവുന്നുള്ളൂ.
അതിന്റെ കാരണം എന്താണെന്നെനിക്കറിയില്ല. ചിലരെ ഗൂഗിള്‍ ചതിച്ചിട്ടുണ്ട്. ചിലര്‍ ഗൂഗിളിനേയും. നാം നല്ല നേരായ രീതിയിലാണ്‍ പോകുന്നതെങ്കില്‍ ഗൂഗിള്‍ ഒരിക്കലും നമ്മെ ചതിക്കുകയില്ല. എന്നാല്‍ ഗൂഗിളിനെ പറ്റിക്കാനാണ്‍ ശ്രമമെങ്കില്‍ നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് വരെ ബാന്‍ ചെയാന്‍ അവര്‍ക്കു സാധിക്കും.
പേജിന്റെ മുകളിലും ഇടത്തു വശത്തും ഇട്ടിരിക്കുന്ന ആഡുകള്‍ വളരെ ആകര്‍ഷകമായിരിക്കും
ബാക്ഗ്രൗണ്ട് കളറുകളും ബോര്‍ഡറുകളും ഇല്ലാത്ത ആഡുകള്‍ ഉള്ളതിനേക്കാളും ഗുണം ചെയ്യും
എല്ലാ പേജുകളിലും ഒരു സേര്‍ച്ച് ബോക്സ് നല്‍കുന്നതു മേറ്റ്ല്ലാ ആഡിനേക്കാളും നിങ്ങള്‍ക്കു പ്രയോജനം ചെയ്യും.
ലിങ്ക് കളര്‍ എപ്പോഴും ബ്ലൂവില്‍ കൊടുക്കുന്നതായിരിക്കും നല്ലത്.
ആഡിന്റെ ടെക്ഷ്ടിനു നല്‍കിയിരിക്കുന്ന നിറം തന്നെ യു ആര്‍ എല്ലിനും നല്‍കുക.
സ്വന്തം ബ്ലോഗില്‍ ഉള്ള പരസ്യത്തില്‍ ജീവന്‍ പോയാലും ക്ലിക്കു ചെയ്യരുത്. അതു നിങ്ങളുടെ അക്കൗണ്ട് ബാന്‍ ചയ്യാന്‍ ഈറ്റയാക്കും എന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം എന്നു വിശ്വസിക്കുന്നു.
നിങ്ങളുടെ കൂട്ടുകാരോടോ കൊളീഗ്സിനോടോ അതില്‍ ക്ലിക്കു ചെയ്യാന്‍ പറയരുത്.
ഓട്ടോമാറ്റിക് ക്ലിക്കിംഗ് ടൂളുകള്‍ ധാരാളം. അവ ഉപയോഗിച്ചു ഭാഗ്യം പരീക്ഷിക്കുവാന്‍ നില്‍ക്കേണ്ട. ആഡ്സെന്‍സ് കള്ളത്തരം കണ്ടു പിടിക്കുവാന്‍ വളരെ മിടുക്കനാണ്‍.
ആഡ്സെന്‍സ് കോഡ് ഒരിക്കലും ചേഞ്ച് ചെയ്യരുത്. തന്നിരിക്കുന്ന ആഡ് കോദുപയോഗിക്കാതെ തന്നെ കളര്‍ ചേഞ്ച് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവയ്ക്കൊക്കെ പരിമിതികളുണ്ട്. എന്നാലും ആ കോഡ് ചെഞ്ച് ചെയ്യുന്നതു കൊണ്ട് ആ പരസ്യം കൊണ്ട് യാതൊരു ഉപയോഗവും ഇല്ലാതാവുന്നു.
Will Continue…..


