ബ്ലോഗിലെങ്ങനെ പരസ്യം ഇടാം ?
കഴിഞ്ഞ ദിവസം ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ കാണ്ട കമന്റാണ് ഈ പോസ്റ്റ് ഇടുന്നതിനായി എന്നെ പ്രേരിപ്പിച്ചത്. ബ്ലോഗു ചെയ്ത് ഒരു വറ്‌ഷമായിട്ടും ബ്ലോഗില്‍ ആഡ് ഇടാന്‍ അറിയില്ലെന്നാണ് ഞാനതില്‍ കാണാനിടയായത്.. ബ്ലോഗില്‍ ആഡ് ഇട്ടിട്ട് അതില്‍ നിന്നും വരുമാനം ലഭിക്കുമെന്നു പലറ്‌ക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. എന്നാലും പലരും അതിന് മുതിരുന്നില്ല്. അതിന് കാരണം പലതായിരിക്കാം.. ബ്ലോഗില്‍ നിന്നും വരുമാനം വേണ്ടാത്തതുകൊണ്ടായിരിക്കാം, അതിനെപ്പറ്റിയുള്ള സാങ്കേതിക ജ്ഞാനമില്ലാത്തതിനാലായിരിക്കാം.
ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുവാനായി (പരസ്യമിടുന്നതിനായി) പല പല വെബ്സൈറ്റുകളേ നമുക്ക് സമീപിക്കാം. അതിലൊന്നാണ് നമ്മുടെ സ്വന്തം ഗൂഗിളിന്റെ ആഡ്സെന്‍സ്. ബ്ലോഗറില്‍ നമുക്ക് ആഡ് ഇടുവാന്‍ വളരെ എളുപ്പമാണ്. അതിനായി നിങ്ങള്‍ക്കു വേണ്ടത് ഒരു ജി.മെയില്‍ അക്കൌണ്ട് മാത്രമാണ്.
അതുണ്ടെങ്കില്‍ ഞാനിവിടെ പറയുന്നതുപോലെ നിങ്ങള്‍ക്കു ചെയ്യാം.
സ്റ്റെപ് 1: ഗൂഗിള്‍ ആഡ്സെന്‍സ് അക്കൌണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 2: ആ പേജില്‍ സൈന്‍ അപ് നൌ എന്ന റ്റാബില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗ് യു ആറ് എല്‍ , ഭാഷ (മലയാളം ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് തിരഞ്ഞെടുക്കുക) അവിടെ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും സത്യസന്ധമായി നല്‍കുക.
സ്റ്റെപ് 4: ഗൂഗിളിന്റെ കണ്‍ഫറ്‌മേഷന്‍ മെയില്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുക.
മെയില്‍ ലഭിക്കുന്നതിന് ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം എടുത്തേക്കാം.. ദായവായി കാത്തിരിക്കുക. അതിനുശേഷം വീണ്ടു ആഡ്സെന്‍സ് അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പറയുന്നാതിനേക്കാള്‍ നല്ലത് ഗൂഗിളില്‍ നിന്നുമെടുക്കുന്നതല്ലെ? അതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും..
വേറ്‌ഡ്പ്രസ്സില്‍ ബ്ലോഗുന്നവറ്‌ക്ക് ഇപ്പോള്‍ ആഡ്സെന്‍സ് ഇടുവാനുള്ള സൌകര്യം ലഭ്യമല്ല.
റഫറന്‍സ് പോസ്റ്റുകള്‍:
1) ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം



Hope This Will Helpful To Malayalam Bloggers.
regards
sujithbhakthan
സുജിത് ഭക്തന്‍
ഡിസംബര്‍ 10, 2007
ഭക്താ…ഒരു സംശയം, ഇതുവരെ ഭക്തന്‍ എത്ര സമ്പാദിച്ചു?
njjoju
ഡിസംബര്‍ 10, 2007
ഭക്തന്റെ ആഡ്സെന്‍സ് അക്കൌണ്ട് ഒരിക്കല്‍ ഗൂഗിള്‍ ബാന്‍ ചെയ്തതാണ്. അത് ഞാന്‍ ഇന്‍വാലിഡ് ക്ലിക്ക്സ് നടത്തിയെന്നാരോപിച്ചായിരുന്നു. അതു ശരിയായിരുന്നു. ഇപ്പോള്‍ എന്റെ വേറെ ഒരു അക്കൌണ്ടില്‍ 49 ഡോളറായിട്ടുണ്ട്. 100 ഡോളറ് തികഞ്ഞാലേ ഗൂഗിള്‍ പണം നല്‍കുകയുള്ളു. ചിലപ്പോള്‍ 100 ഡോളറാകുമ്പോള്‍ നീ പോഡാ ഉവ്വേയെന്നു പറഞ്ഞ് ഇല്ലാത്ത ന്യായങ്ങളും പറഞ്ഞ് ഗൂഗിള്‍ കാലുമാറിയേക്കാം. നമ്മള്‍ ബ്ലോഗുന്നത് മലയാളത്തിലല്ലെ? ആഡ്സെന്‍സില്‍ മലയാളം പറഞ്ഞിട്ടില്ലല്ലൊ? എങ്കിലും ആറ്‌ക്കൊക്കെയോ പണം ലഭിച്ചിട്ടുള്ളതായും പണ്ടെവിടെയോ കണ്ട ഒരു കമന്റില്‍ ഞാന്‍ കണ്ടിട്ടുണ്ട്.
സംശയം മാറിയെന്നു കരുതുന്നു.
സുജിത് ഭക്തന്‍
ഡിസംബര്‍ 10, 2007
അകൗണ്ട് ബാന്‍ ചെയ്ത ശേഷം താങ്കള്‍ എങ്ങിനെ വീണ്ടും അക്കൗണ്ട് തുടങ്ങിയെന്ന് മനസ്സിലായില്ല.അത് ഗൂഗിളിന്റെ പോളിസിക്കെതിരാണല്ലോ?
vrajesh
സെപ്റ്റംബര്‍ 9, 2008