അഗ്ഗ്രിഗേറ്റര്‍ പ്രശ്നങ്ങള്‍
അഗ്ഗ്രിഗേറ്റര്‍ എന്നാല്‍ ഓരോ ബ്ലോഗര്‍ക്കും മനസ്സിലൊരു ധാരണയുണ്ട്. ഒന്നുകില്‍ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ പേരും അല്ലെങ്കില്‍ ബ്ലോഗറിന്റെ തലക്കെട്ടും പോസ്റ്റിന്റെ പേരും. ആവശ്യക്കാരന്‍ ആ ലിങ്കില്‍ ക്ലിക്കി വന്ന് അതാതു ബ്ലോഗുകളില്‍ പോയി വായിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ അവിടെയൊരു കമന്റു പൊഴിച്ചിട്ടു സ്ഥലം വിടും.
എന്നാല്‍ ഈ ധാരണകളെല്ലാം പാടേ തിരുത്തിക്കൊണ്ടാണ് പുതിയൊരു അഗ്ഗ്രിഗേറ്ററിന്റെ വരവ്. “സമയം ഓണ്‍ലൈന്‍” എന്ന ജാലകത്തില്‍ “ഇന്നത്തെ മലയാളം ബ്ലോഗുകള്‍” എന്ന തലക്കെട്ടിലാണ് പുതിയ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നത്.
പേജിനുള്ളിലെ പേജില്‍ താഴോട്ടു നീക്കിയാല്‍ മതി അന്നന്നത്തെ പോസ്റ്റുകള്‍ മുഴുവന്‍ അവിടെയിരുന്നു തന്നെ വായിക്കാം. പോസ്റ്റ് വായിക്കുക എന്ന ഉദ്ധേശ്യം മാത്രമുള്ളവര്‍ക്ക് ഈ പരിപാടി ഒരു അനുഗ്രഹമായിരിക്കാം. എന്നാല്‍ കമന്റിടണമെങ്കില്‍ അയാള്‍ ആ ബ്ലോഗിലേക്ക് പോയാലേ മതിയാകു.
ഈ അഗ്ഗ്രിഗേറ്റര്‍ കാരണം ബ്ലോഗുകളിലേക്ക് വരേണ്ട വിസിറ്റ്സിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞേക്കാം. ഇനി കമന്റിടണമെങ്കില്‍ ആ ബ്ലോഗിലേക്ക് വരെ പോകണ്ടേ എന്നു ചിന്തിക്കുന്നവരും മറ്റും കമന്റു പറയാതെ അവിടെ നിന്നുതന്നെ സ്ഥലം വിട്ടേക്കാം. എന്തായാലും ഒരു കാര്യത്തില്‍ ആരും പേടിക്കണ്ട. നിങ്ങളുടെ ബ്ലോഗുകള്‍ ഓട്ടോമാറ്റിക്കായിട്ട് അവരുടെ അഗ്ഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യില്ലെന്നു തോന്നുന്നു. ” നിങ്ങളുടെ മലയാളം ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ ചെയ്യുക : samayamonline@gmail.com ” എന്നവര്‍ അതില്‍ നല്‍കിയിട്ടുണ്ട്.
ചാടിക്കയറി ഞാന്‍ എന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ മെയില്‍ അയച്ചിരുന്നു. ഇപ്പോള്‍ മനസ്സിലായി അതുവേണ്ടായിരുന്നുവെന്ന്. പരിപാടി ഇങ്ങനെയൊക്കെയാണെന്നറിയാതെ ആദ്യമേ ചാടിക്കയറി റിക്വസ്റ്റ് കൊടുത്തവര്‍ എന്നെപോലെ ധാരാളമുണ്ട്. സമയം ഓണ്‍ലൈനിന്റെ ഒരു നല്ല ഉദ്യമം തന്നെയാണ് ഈ അഗ്ഗ്രിഗേറ്റര്‍., പക്ഷെ അവര്‍ പോസ്റ്റിലെ മുഴുവന്‍ കണ്ടന്റ്സും അഗ്ഗ്രിഗേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം.
ബ്ലോഗുകള്‍ സന്ദറ്ശിയ്ക്കാതെ,അഭിപ്രായമുണ്ടെങ്കില്‍ അതവിടെ രേഖപ്പെടുതാതെ,വേറൊരിടത്തുനിന്നും വായിച്ചിട്ട് മിണ്ടാതെപോകുന്നത് ശരിയായ പ്രവണതയാണോ?



ബ്ലോഗുകള്‍ സന്ദറ്ശിയ്ക്കാതെ,അഭിപ്രായമുണ്ടെങ്കില്‍ അതവിടെ രേഖപ്പെടുതാതെ,വേറൊരിടത്തുനിന്നും വായിച്ചിട്ട് മിണ്ടാതെപോകുന്നത് ശരിയായ പ്രവണതയാണോ?
സുജിത് ഭക്തന്
മേയ് 14, 2008
സമയം ഓണ്‍ലൈന്‍ ബ്ലോഗ് അഗ്രിഗേറ്ററില്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നത് കൊണ്ട് വിസിറ്റിന്റെ എണ്ണം ക്രമാതീതമായി കുറയുമെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം, ഈ ബ്ലോഗ് അഗ്രിഗേറ്ററിലൂടെ ബ്ലോഗ് വായിക്കുന്നത് സമയം ഓണ്‍ലൈന്‍ വായനക്കാരാണ്. ഒരു ഓണ്‍ലൈന്‍ മാഗസിന്‍ എന്ന നിലയില്‍ സമയം ഓണ്‍ലൈനിന്റെ വായനക്കാര്‍ കൂടി ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഒരു ബ്ലോഗിന്റെ വായനക്കാര്‍ കൂടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. കൂടുതല്‍ വായനക്കാരിലേക്കെത്തിക്കുക എന്ന ബ്ലോഗറുടെ ആവശ്യമാണ് ഇവിടെ സഫലീകൃതമാകുന്നത്.
പിന്നെ ബ്ലോഗില്‍ കമന്റ് ചെയ്യുക എന്നത് ഒരു ക്ലിക്കിന്റെ മാത്രം അകലത്തിലാണ് , ഒരു ബ്ലോഗ് വായിച്ചിട്ട് കമന്റ് ചെയ്യണം എന്ന് തോന്നിയാല്‍ ഒരു ക്ലിക്ക് ചെയ്യാന്‍ മടിച്ചിട്ട് ആരും കമന്റ് ചെയ്യാതെ പോകും എന്ന് എനിക്ക് തോന്നുന്നില്ല.
ഒരു ബ്ലോഗ് ചെയ്തിട്ട് അത് പരമാവധി വായനക്കാരിലെത്തിക്കാനുള്ള ശ്രമമാണ് ബ്ലോഗര്‍ നടത്തുന്നത്. ചിന്ത, തനി മലയാളം, ഗൂഗിള്‍ തുടങ്ങിയ ബ്ലോഗ് അഗ്രിഗേറ്ററിലൂടെയും, മലയാളംബ്ലോഗ്‌റോള്‍.വേഡ്‌പ്രസ്സ് തുടങ്ങിയ ബ്ലോഗ് രോളിലൂടെയുമാണ് ഇത് പ്രധാനമായും സാധിക്കുന്നത്. അതിന്റെ കൂടെ സമയം ഓണ്‍ലൈന്‍ ബ്ലോഗ് അഗ്രിഗേറ്ററും തുടങ്ങി എന്നു മാത്രം.
samayamonline
മേയ് 14, 2008
സമയം ഓണ്‍ലൈനിന്റെ അഗ്ഗ്രിഗേറ്റര്‍ ഒരു നല്ല സംരംഭം തന്നെയാണ്. പക്ഷെ അതിന്റെ പേരില്‍ ഉണ്ടായ ഒരു ആശങ്ക മാത്രമാണ് ഈ ഒരു പോസ്റ്റിന് എന്നെ പ്രേരിപ്പിച്ചത്. അത് താങ്കളിപ്പോള്‍ തീര്‍ത്തുതരികയും ചെയ്തു. എന്നെപ്പോലെ തന്നെ ധാരാളം ബ്ലോഗേഴ്സിന് ഇത്തരത്തില്‍ ആശങ്കകള്‍ ഉണ്ടാകാം. ബൂലോഗത്തില്‍ മിക്കവരും കമന്റിടുവാന്‍ മടിക്കുന്നവരാണ്. പിന്നീട് ചില പ്രത്യേക തരത്തിലുള്ള പോസ്റ്റുകളില്‍ കയറി കമന്റിടുന്നവരും ചില ആളുകള്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ സ്ഥിരമായി കമന്റുന്നവരും ഒക്കെയുണ്ട്. അങ്ങനെയൊക്കെയുള്ളപ്പോള്‍ ഇത്തരത്തില്‍ അഗ്ഗ്രിഗേറ്ററില്‍ നിന്നു കൊണ്ടു തന്നെ പോസ്റ്റു വായിച്ചു കഴിഞ്ഞാല്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ ബ്ലോഗിലേക്ക് പോയി വീണ്ടും ലിങ്കില്‍ ക്ലിക്കിയിട്ട് കമന്റിടുവാന്‍ സ്വാഭാവികമായും മിക്കവരും മടിക്കും എന്ന എന്റെ അഭിപ്രായമാണ് ഞാന്‍ വെളിപ്പെടുത്തിയത്.
താങ്കളുടെ അഗ്ഗ്രിഗേറ്ററില്‍ ഇപ്പോള്‍ ഒരു പോസ്റ്റ് പൂര്‍ണ്ണമായും വരുന്നുണ്ട്. അതൊഴിവാക്കി ആദ്യത്തെ കുറച്ചു വരികള്‍ മാത്രമായി വരുന്ന രീതിയിലേക്ക് അത് മാറ്റിയാല്‍ നന്നായിരിക്കും. പ്രതികരിച്ചതിനു നന്ദി.
സുജിത് ഭക്തന്
മേയ് 14, 2008
അല്ലാത്തപക്ഷം താങ്കളുടെ അഗ്ഗ്രിഗേറ്ററില്‍ തന്നെ ആ പോസ്റ്റിട്ട ബ്ലോഗില്‍ കമന്റ് കൊടുക്കുവാനുള്ള ഒരു ലിങ്ക് കൊടുക്കുന്ന രീതിയില്‍ വരുത്തുവാന്‍ സാധിക്കുമോ?
സുജിത് ഭക്തന്
മേയ് 14, 2008
സുജിത്തെ വേണമെങ്കില്‍ ഇഷ്ടപ്പെട്ടവരുടെ പോസ്റ്റുകള്‍ ഗൂഗിള്‍ റീഡറിലും ഇതെരീതിയില്‍ വായിക്കാം. പക്ഷെ നമ്മുടെ ബ്ലോഗ് ഡാഷ്ബോര്‍ഡില്‍ മുഴുവല്‍ പോസ്റ്റും കാണിക്കാതിരിക്കാനും ഓപ്ഷന്‍ ഉണ്ട്. അത് എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് പരീക്ഷിച്ചിട്ടില്ല.
चन्द्रशेखरन नायर
മേയ് 14, 2008
അത് ഗൂഗിള്‍ റീഡര്‍. ഒരു വ്യക്തിക്ക് ഇഷ്ടമുള്ലതെന്തും അതിലൂടെ ആഡ് ചെയ്തു വായിക്കാം. അതില്‍ സമ്മറി മാത്രമായി കാണിക്കുവാനുള്ള ഓപ്ഷന്‍ ഉണ്ട്. ഈ അഗ്ഗ്രിഗേറ്ററിലും അതുപോലെയാണെങ്കില്‍ അതല്ലെ നല്ലത്?
സുജിത് ഭക്തന്
മേയ് 14, 2008
Before starting a fresh fight, go and read this:
http://boologaclub.blogspot.com/2006/08/blog-post_115459290753009729.html
Rajesh
മേയ് 14, 2008
ബ്ലോഗ്, ബ്ലോഗ് റോള്, വേര്‍ഡ്പ്രസ്, ബ്ലോഗ്സ്പോട്ട്, അഗ്രഗേറ്റര്‍, മനസമാധാനം നല്‍കാതിരിക്കുന്നത് മോശം പ്രവണതയാണ്.
സാല്‍ജോ
മേയ് 14, 2008
new blog aggregator…
pls visist http://www.blogs.keralamla.com
anoop
ഓഗസ്റ്റ് 25, 2008
പറ്റി പൌയില്ലെ
biju naranganam
ഒക്ടോബര്‍ 6, 2009