ബൂലോഗത്തിലേക്കൊരു രണ്ടാം തിരിച്ചുവരവ്

Posted on മാര്‍ച്ച് 7, 2009. Filed under: Bloggers Only, Discussions, Off Topic Posts |

പ്രിയ ബൂലോഗ സുഹൃത്തുക്കളേ… വളരെ നാളുകള്‍ക്കു ശേഷമാണ്‌ ഈ ബ്ലോഗില്‍ (ഈ ബൂലോഗത്തിലും) ഞാന്‍ ഒരു പൊസ്റ്റ് ഇടുന്നത്. കുറച്ചധികം നാളായി മലയാള ബൂലോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കണമെന്ന് ആദ്യമായിട്ട് അപേക്ഷിക്കുന്നു. കുറച്ചു മാസങ്ങളായി ഈ ബ്ലോഗ് റോളില്‍ ആഡ് ചെയ്യുന്നതിനായി ധാരാളം ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് ആഡ് ചെയ്ത് അവരെ വിവരമറിയിക്കുന്നതായിരിക്കും. ബ്ലോഗര്‍മാര്‍ക്കുള്ള പുതിയ പുതിയ ടിപ്പുകളുമായി തിരിച്ചു വരിക എന്നതാണ്‌ എന്റെ ഇപ്പോഴത്തെ ഉദ്ദേശം. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങള്‍ വളരെ മികച്ചതും നല്ല നിലവാരം പുലര്‍ത്തുന്നതുമായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നതായിരിക്കും. ഇത്രയും നാള്‍ ഞാന്‍ മറ്റു കുറച്ചു ബ്ലോഗുകള്‍ ചെയ്യുകയായിരുന്നു.

കെ എസ് ആര്‍ ടി സി യുടെ ആരാധകര്‍ക്കു വേണ്ടി  ഒരു ബ്ലോഗ് തുടങ്ങുക എന്നതായിരുന്നു എന്റെ പ്രധാന ആശയം. അതു സാധ്യമാക്കാന്‍ 7 മാസങ്ങളോളം വേണ്ടി വന്നു. ഒരു ബ്ലോഗ് അല്ലെങ്കില്‍ ഒരു സൈറ്റ് എന്നാല്‍ പ്രധാനമായും വേണ്ടത് കണ്ടന്റ്സ് ആണല്ലോ? ഏതൊരു ബ്ലോഗറും പ്രയത്നിക്കുന്നതും കണ്ടന്റ്സിനു വേണ്ടിയാണ്‌.  ആവശ്യമായ കണ്ടന്റുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രം അതു ഒരു വിജയമാകണമെന്നില്ല. അതിനായി വീണ്ടും മറ്റു ചില കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ബ്ലോഗിലേക്ക് വിസിറ്റേഴ്സ്, അവര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുള്ള വിഭവങ്ങള്‍ നാം വളരെ നന്നായി വിളംബിയാലേ അതൊരു നല്ല സദ്യയെന്ന് ആളുകള്‍ വിശേഷിപ്പിക്കുകയുള്ളു.

മലയാളം ബ്ലോഗുകളിലേക്ക് വിസിറ്റേഴ്സ് കടന്നു വരുവാന്‍ വളരെ എളുപ്പമാണ്‌. ധാരാളം ബ്ലോഗ് അഗ്ഗ്രിഗേറ്ററുകള്‍ ഇന്നു നിലവിലുണ്ടല്ലൊ. കുറച്ച് എഴുതി ഒന്നു പേരെടുത്തു കഴിഞ്ഞാല്‍ അവന്‍ പിന്നെ വലിയ ആളാണ്‌. അയാള്‍ പിന്നെ അയാളുടെ ബ്രാന്‍ഡ് നേമില്‍ ബൂലോഗത്തില്‍ മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങും.  എന്നാല്‍ മറ്റു കൊമേര്‍സ്യല്‍ സൈറ്റുകള്‍ അല്ലെങ്കില്‍ ബ്ലോഗുകളിലേക്ക് വിസിറ്റേഴ്സിനെ കിട്ടാന്‍ കുറച്ച് പ്രയാസമുള്ള കാര്യമാണ്‌. അതിനായി എസ് ഇ ഒ എന്ന ചുരുക്കപ്പേരിലുള്ള സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ ചെയ്യേണ്ടതായിട്ടുണ്ട്.  വളരെ കുറച്ച് എച്ച് ടി എം എല്‍ ജ്ഞാനം ഉള്ളയാള്‍ക്കുപോലും ചെയ്യാവുന്ന നിസ്സാര കാര്യങ്ങളാണവ.

എന്റെ അനുഭവത്തില്‍ ഒരു നല്ല ബ്ലോഗിനു (നല്ല വിസിറ്റേഴ്സ് വരണമെന്നാഗ്രഹമുള്ളവര്‍ക്ക്) വേണ്ട ചില കാര്യങ്ങള്‍ പറയട്ടെ

1) Contents
2) നല്ല ഒരു ടെംപ്ലേറ്റ്
3) യൂസര്‍ ഫ്രണ്ട്ലി ലേ ഔട്ട്
4) എസ് ഇ ഒ ചെയ്തിരിക്കണം
5) ധാരാളം എക്സ്റ്റേര്‍ണല്‍ ലിങ്കുകള്‍
6) വിസിറ്റേഴ്സുമായിട്ടുള്ള കമ്മ്യൂണിക്കേഷന്‍
7) ഗൂഗിള്‍ ആഡുകള്‍ ഇടുക.
8) ബ്ലോഗിനു മറ്റു പല വിധങ്ങളിലൂടെ പരസ്യം നല്‍കുക

ഇതു കൂടാതെ തന്നെ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവൃത്തി കൊണ്ട് നിങ്ങള്‍ക്കെന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതും നല്ലതല്ലേ?

അതെ എന്നാണുത്തരമെങ്കില്‍ തുടര്‍ന്നും ഈ ബ്ലോഗിലേക്കു കടന്നു വരിക. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുക. നിങ്ങളുടെ പ്രചോദനമാണ്‌ എന്റെ ശക്തി. എല്ലാവര്‍ക്കും ഒരു നല്ല ദിനം നേര്‍ന്നു കൊണ്ട്…

ഭക്തന്‍സ്

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ഈ-മെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്ക്

1) KSRTC

2) KSRTC Pictures

3) GSB Matrimonial

4) My Personal Blog

Make a Comment

Make a Comment: ( None so far )

blockquote and a tags work here.

Liked it here?
Why not try sites on the blogroll...