വേര്‍ഡ്പ്രസ്സിനെ അറിയുക

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? ഇല്ലെങ്കില്‍ ഇന്നുതന്നെ ഉണ്ടാക്കിക്കൊള്ളു. ഞാനിവിടെ വേര്‍ഡ്പ്രസ്സിനെക്കുറിച്ചു അറിയാത്തവര്‍ക്കായി കുറച്ചു വിവരങ്ങള്‍ നല്‍കുന്നു.
പ്രധാനമായും വേര്‍ഡ്പ്രസ്സ്സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഇതില്‍ മലയാളം ഭാഷാ സപ്പോര്‍ട്ട് സൈറ്റ് തന്നെ നല്‍കുന്നുണ്ട്. ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്ന സമയത്തു തന്നെ ഭാഷയായി മലയാളം തിരഞ്ഞെടുക്കാം.

ഡാഷ് ബോര്‍ഡ് Dash Board

dash1.jpg

എല്ലാ ബ്ലോഗ് സൈറ്റിലും ഉള്ളതുപോലെ തന്നെ വേര്‍ഡ്പ്രസ്സിനും ഉണ്ട് ഒരു ഡാഷ് ബോര്‍ഡ്. നിങ്ങളുടെ എല്ലാ ബ്ലോഗുകളേയും ഇതില്‍ നീന്നും കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കും.ഇതില്‍ തന്നെ “വാട്സ് ഹോട്” എന്ന തലക്കെട്ടില്‍ ടോപ് വേര്‍ഡ്പ്രസ്സ് ബ്ലോഗ്സ്, ടോപ് പോസ്റ്റ്സ്, ഫാസ്റ്റെസ്റ്റ് ഗ്രോവിംഗ് ബ്ലോഗ്സ് എന്നിങ്ങനെ ബ്ലോഗുകള്‍ കാണാം.

ബ്ലോഗ് സ്റ്റാറ്റസ്

dash-status.jpg

ബ്ലോഗര്‍ ഉപയോഗിക്കുന്നവര്‍ ബ്ലോഗ് സ്റ്റാറ്റസ് അറിയണമെങ്കില്‍ ഗൂഗിള്‍ അനലിറ്റിക്സിനെയോ അല്ലെങ്കില്‍ മറ്റു തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസുകളേയോ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ വേര്‍ഡ്പ്രസ്സില്‍ ഡാഷ്ബോര്‍ഡില്‍ തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിന്റെ സ്റ്റാറ്റസ് അറിഞ്ഞു ട്രാഫിക് കൂട്ടുകയൊക്കെ ചെയ്യാം. “റെഫെറേഴ്സ്” എന്ന തലക്കെട്ടില്‍ നിങ്ങളുടെ ബ്ലോഗില്‍ ആളുകള്‍ എങ്ങനെ ഏതു സൈറ്റില്‍ നിന്നും വന്നു എന്നറിയാം. “ടോപ് പോസ്റ്റ്” ല്‍ നിങ്ങളുടെ ബ്ലോഗിലെ ഏതു പോസ്റ്റിലാണു ആളുകള്‍ കൂടുതലായി സന്ദര്‍ശിച്ചതെന്നറിയാം. “ക്ലിക്ക്സില്‍” നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു എന്നറിയാം.കൂടാതെ തന്നെ ഇന്‍കമിംഗ് ലിങ്ക്സും അറിയാനുള്ള സൌകര്യമുണ്ട്.

ബ്ലോഗ് സര്‍ഫര്‍

dash-tagsurfer.jpg

വേര്‍ഡ്പ്രസ്സ് പറയുന്നു: We’re trying to make it easier for you to keep up with your friends, family, and contacts who have blogs here on WordPress.com, particularly those with private blogs who you can’t subscribe to via RSS. Scroll up and down through posts by using the keys ‘j’ and ‘k’.

 ഈ സേവനം ഇപ്പോള്‍ ബീറ്റയിലാണു.

മൈ കമന്റ്സ്

ഇതില്‍ നിങ്ങള്‍ ഏതൊക്കെ വേര്‍ഡ്പ്രസ്സ് ബ്ലോഗില്‍ കമന്റിട്ടിട്ടുണ്ടോ, അതെല്ലാം കാണുവാന്‍ സാധിക്കും. അതിനെ തുടര്‍ന്നരെങ്കിലും കമന്റിട്ടിട്ടുണ്ടെങ്കില്‍ അതും ഇവിടെ നിന്നുതന്നെ കാണാം. ബ്ലോഗറില്‍ ഈ സേവനത്തിനായി നാം കമന്റ് അഗ്ഗ്രിഗേറ്റര്‍ ഉപയോഗിക്കുന്നു.

dash-comments.jpg

This tracks comments you’ve made across WordPress.com so you can see when people reply to you. It will show your comment, one before yours, and replies after yours.

ടാഗ് സര്‍ഫ്ഫര്‍

നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന റ്റാഗിനെ സംബന്ധിക്കുന്ന മറ്റു ബ്ലോഗുകളിലെ പോസ്റ്റുകള്‍ നിങ്ങള്‍ക്കിവിടെ നിന്നും വായിക്കാം.

Write

write.jpg

ഇതാണു നിങ്ങളുടെ എഴുതുവാനുള്ള പേജ്. ഇതില്‍ തന്നെ പോസ്റ്റ് എഴുതുവാനും പേജ് എഴുതുവാനുമുള്ള സൌകര്യമുണ്ട്.ഇതാണു നിങ്ങളുടെ എഴുതുവാനുള്ള പേജ്. ഇതില്‍ തന്നെ പോസ്റ്റ് എഴുതുവാനും പേജ് എഴുതുവാനുമുള്ള സൌകര്യമുണ്ട്. ഇവിടെ നിനുംതന്നെ നിങ്ങള്‍ക്കു ഫയലുകളോ ചിത്രങ്ങളോ അപ്ലോഡ് ചെയ്യുവാനും അവ തംബ്നെയിലായോ ഫുള്‍സൈസ് ഇമേജായിട്ടോ എഡിറ്ററിലിട്ടു പോസ്റ്റ് സേവ് ചെയ്യുവാനും സാധിക്കും. നല്ല രീതിയിലുള്ള എഡിറ്റിംഗ് ടൂള്‍സും ഇവിടെയുണ്ട്. കാറ്റഗറിയും ഇവിടെനിന്നുമ്തന്നെ രേഖപ്പെടുത്താം. പേജ് ക്രിയേറ്റ് ചെയ്യുമ്പോള്‍ പേജ് ടെംപ്ലേറ്റ് തിരഞ്ഞെടുക്കുവാനുള്ള സൌകര്യവുമുണ്ട്.

ബ്ലോഗറില്‍ നമുക്കു പേജ് ക്രിയേറ്റ് ചെയ്യുവാന്‍ സാധ്യമല്ല.

Manage

manage-post.jpg

പോസ്റ്റുകളും പേജുകളും ഇവിടെനിന്നും മാനേജ് ചെയ്യാം.അപ്ലോഡ്സ് എന്ന ഓപ്ഷനില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത ഫയലുകള്‍ കാണാം. കാറ്റഗറീസില്‍ നിങ്ങളുടെ കാറ്റഗറീസ് മാനേജ് ചെയ്യാം.

Import

ബ്ലോഗറിനെ താരതമ്യം ചെയ്യുകയാണെങ്കില്‍ വേര്‍ഡ്പ്രസ്സിനുള്ള ഒരു എടുത്തു പറയാവുന്ന അഡ്വാന്റേജാണ്‍ “ഇംപോര്‍ട്ട് “. സപ്പോസ് ഇപ്പോള്‍ നിങ്ങള്‍ക്കു ബ്ലോഗറിലോ മറ്റോ ഒരു ബ്ലോഗ് ഉണ്ടെന്നിരിക്കട്ടെ. അതില്‍ നിന്നും നിങ്ങളുടെ പോസ്റ്റ്, അതില്‍ ആളുകള്‍ ഇട്ട കമന്റുകള്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കു നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ബ്ലോഗിലേക്കു ഇമ്പോര്‍ട്ടു ചെയ്യാം.

Export എക്സ്പോര്‍ട്ട്

ഇതും ഇതുപോലെ തന്നെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ബ്ലോഗ് ഒരു എക്സ് എം എല്‍ ഫയലായി നിങ്ങള്‍ക്കു നിങ്ങളുടെ ഹാര്‍ഡ്ഡിസ്കിലേക്കു സേവ് ചെയ്യാം. അതു പിന്നീട് മറ്റൊരു വേര്‍ഡ്പ്രസ്സ് ബ്ലോഗിലേക്കു ഇംപോര്‍ട്ടു ചെയ്യുവാനും സാധിക്കും.

Comments

ഇവിടെ നിങ്ങളുടെ ബ്ലോഗില്‍ വന്ന കമന്റുകള്‍ മാത്രമായി കാണാം. ഇവിടെ നിന്നും അവ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.
നിങ്ങള്ടെ ബ്ലോഗില്‍ ആരെങ്കിലും കമന്റിട്ടാല്‍ അതു നിങ്ങള്‍കണ്ടിട്ടു മാത്രമേ അതായത് നിങ്ങള്‍ അപ്പ്രൂവ് ചെയ്താല്‍ മാത്രമേ ബ്ലോഗില്‍ വരുകയുള്ളു. അതു നിങ്ങള്‍ക്കു എഡിറ്റ് ചെയ്തു അപ്പ്രൂവ് ചെയ്യുവാനുള്ള സൌകര്യവും ഉണ്ട്.

BlogRoll Management

blogroll.jpg

ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ ലിങ്കുകള്‍ നല്‍കാം.  ലിങ്കുകള്‍ ഇംപോര്‍ട്ടു ചെയ്യാം.

Presentation

thames.jpg

ബ്ലോഗറിനെ അപേക്ഷിച്ച് ഒരു നല്ല തീംസിന്റെ കളക്ഷന്‍ തന്നെയുണ്ട് വേര്‍ഡ്പ്രസ്സില്‍. ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ തീം സെലക്സ്ട് ചെയ്യാം. വിഡ്ജറ്റുകള്‍ ആഡു ചെയ്യാം. ഹെഡര്‍ ഇമേജ് ചേയ്ഞ്ജ് ചെയ്യാം. കളര്‍ ഓപ്ഷന്‍ ഉണ്ട്. ആകെയുള ഒരു ഡിഫക്ട് എന്തെന്നാല്‍ വേര്‍ഡ്പ്രസ്സില്‍ നമുക്ക് എച്ച് ടി എം എല്‍ കോഡ് ആഡ് ചെയ്യുവാണ്‍ പറ്റില്ല. അതുകൊണ്ടുതന്നെ ആഡ്സെന്‍സ് പോലെയുള്ള കാര്യങ്ങള്‍ ഇവിടെ നടപ്പില്ല.

Users

profile.jpg 

ഇവിടെ നിന്നും നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിലേക്കു മറ്റ് ഓതേഴ്സിനെ ക്ഷണിക്കാം. നിങ്ങളുടെ പ്രൊഫൈല്‍ കാണാം. അത് എഡിറ്റ് ചെയ്യാം.

Options

ഇവിടെയാണു നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് പേജ്. നിങ്ങളുടെ ബ്ലോഗിന്റെ പേരു ഭാഷ ഈ മെയില്‍ ഐ ഡി എന്നിവ നിങ്ങള്‍ക്കു മാറ്റാം. ഒരിക്കല്‍ കൊടുത്ത യു ആര്‍ എല്‍ ഇവിടെ മാറ്റുവാന്‍ സാധിക്കില്ല.

Upgrade

In addition to all of the free features of WordPress.com, they offer a few options for paid upgrades for enhanced functionality.

കൂടുതല്‍ അറിയണമെങ്കില്‍ കമന്റിടുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

12 പ്രതികരണങ്ങള്‍ to “വേര്‍ഡ്പ്രസ്സിനെ അറിയുക”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

This post is only for those who are a beginner in wordpress and blog. If there is any mistakes or any doubt about this post, pls feel free to comment here.

Thank u

sujithbhakthan
sujithbhakthan@gmail.com

എങ്ങനെ തുടങണമെന്നു പറഞ്ഞില്ല. അതു കൂടെ ചേര്‍ക്കണം.

വേര്‍ഡ് പ്രസ്സില്‍ തര്‍ജ്ജമ സാധ്യമാണെന്ന് കണ്ടു പക്ഷേ അതു എവിടെയാണ്

How can I set new theme for my wordpress blog?

enikku malayalathil write cheeyyan aakunnilla, njan enthu cheyyanam? dhayavayi paranju tharamo?

i don’t no to type in malayalam ,pls!guide me hw to type in malayalam??

വളരെ നല്ലത് ….. ശ്രമിച്ചുനോക്കട്ടെ.

I cant write blogs in malayalam. could you help me?

വേര്‍ഡ് പ്രസ്സിനെ എങ്ങനെയാണ് വെബ് പേജായി മാറ്റുന്നത്.കേരളാഫാര്‍മര്‍ അങ്ങിനെയാണ് ചെയ്തിരിക്കുന്നത്.വിശദമാ‍യി അറിയുവാന്‍ താല്‍പ്പ്രര്യമുണ്ട്.

എങ്ങനെയാണു പുറത്തു നിന്നുള്ള ടെമ്പ്ലേറ്റ് ഉപയോഗിക്കുന്നത്?

I want blog about political article.
with a different username.

http:\\minnaminni.wordpress.com….
This is my blog??
how to add my blog in aggregator???


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: