ബ്ലോഗേഴ്സ്‌ അതിരു കടക്കുന്നു **

Posted on സെപ്റ്റംബര്‍ 12, 2007. Filed under: Bloggers Only |

മലയാള ബ്ലോഗേഴ്സിനെപ്പറ്റി ഇതുവരെ മാധ്യമങ്ങളില്‍ നല്ലതു മാത്രമേ വന്നിട്ടുള്ളു. എന്നാല്‍ അതു എത്രയും പെട്ടന്നു മാറിക്കിട്ടും എന്നു ചിലര്‍ക്കൊക്കെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ചിലരാണെങ്കില്‍ അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുന്നു. ഈയിടെയായി ചില ബ്ലോഗുകളിലും ഗ്രൂപ്പുകളിലുമൊക്കെ നടക്കുന്ന കമന്റുകളും ചര്‍ച്ചയുമൊക്കെ ഇതിനു തെളിവായെടുക്കാം. ഒരു കൂട്ടം ബ്ലോഗേഴ്സ്‌ ബ്ലോഗേഴ്സിനെ തമ്മിലടിപ്പിക്കുവാനായി കച്ചകെട്ടിയിരിക്കുന്നുവെന്നു തന്നെ പറയാം.

ബ്ലോഗേഴ്സിന്റെ ഇടയിലെ വാഗ്വാദത്തിനു പ്രധാനമായ കാരണം തമ്മില്‍ തമ്മിലുള്ള അസൂയ തന്നെയാണു. ഒരാള്‍ ഒരു കാര്യം ചെയ്തു. മറ്റൊരാള്‍ അതിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്നു. അയാള്‍ ചെയ്ത കാര്യം തെറ്റാണെന്നു വരുത്തുവാന്‍ ശ്രമിക്കുന്നു. അനോണി കമന്റുകളിലൂടെ അയാളെ പച്ചയ്ക്കാക്ഷേപിക്കുന്നു. എന്തായാലും വേര്‍ഡ്പ്രസ്സില്‍ ഈ പരിപാടി നടക്കില്ല. കാരണം ഇവിടെ കമന്റുകള്‍ പബ്ലിക്കാകണമെങ്കില്‍ അപ്പ്രൂവ്‌ ചെയ്യണം.

ഒരാള്‍ ഇട്ട കമന്റ്‌ എഡിറ്റ്‌ ചെയ്തു പബ്ലിഷ്‌ ചെയ്യുവാനുള്ള സൗകര്യം വേര്‍ഡ്പ്രസ്സിലുണ്ട്‌. അതുകൊണ്ട്‌ അവിടെയും ചില്ലറ പ്രയോഗം നടത്താം. വേര്‍ഡ്പ്രസ്സില്‍ കമന്റിടുവാന്‍ സൈന്‍ ഇന്‍ ചെയ്യനമെന്നില്ല. കമന്റിടുന്ന ആളിന്റെ പേരും ഈ മെയില്‍ ഐ ഡിയും കൊടുത്തു കമന്റിട്ടാല്‍ മതിയാകും. സപ്പോസ്‌ ഇപ്പോള്‍ എനിക്കു മറ്റൊരു മാന്യ വ്യക്തിയുടെ ഈ മെയില്‍ ഐ ഡി അറിയാം ഞാന്‍ ആ വ്യക്തിയെ അപമാനിക്കുന്നതിനു വേണ്ടി അസഭ്യ കമന്റുകള്‍ ഈ മെയില്‍ ഐ ഡി തെറ്റായി കൊടുത്തു ഇടാം. അങ്ങനെ ചെയ്യുന്ന ബ്ലോഗേഴ്സും ധാരാളമുണ്ട്‌.

** ഈയിടക്കു എന്റെ ഈ മെയില്‍ ID ഉപയോഗിച്ച്‌ ആരോ ഒരാള്‍ മറ്റൊരു ബ്ലോഗില്‍ എന്നെ തരംതാഴ്ത്തി കാണിക്കുന്ന തരത്തിലുള്ള ഒരു കമന്റ്‌ ഇട്ടതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മാന്യവ്യക്തിയുടെ ബ്ലോഗില്‍ എന്റെ ഐഡി വെച്ചിട്ട അസഭ്യ കമന്റ്‌ ആ മാന്യ ബ്ലോഗര്‍തന്നെയാണു എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്‌. സംഭവം ഞങ്ങള്‍ തമ്മിലറിയാവുന്നതുകൊണ്ടു പറഞ്ഞൊതുക്കി.
അതുപോലെ തന്നെ സ്ത്രീ ബ്ലോഗര്‍മാരെ മാനംകെടുത്തുന്നതിനായി ഒരു കൂട്ടം ആളുകള്‍ തന്നെ ഇന്നു വേര്‍ഡ്പ്രസ്സ്‌ ബ്ലോഗേഴ്സിന്റെ ഇടയ്ക്കു പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഈ സ്ഥിതി ഇങ്ങനെ നിലനിന്നു പോയാല്‍…………..

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

7 പ്രതികരണങ്ങള്‍ to “ബ്ലോഗേഴ്സ്‌ അതിരു കടക്കുന്നു **”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

വളരെ മോശമെന്നേ പറയേണ്ടൂ ഭക്താ. എന്താ ചെയ്യുക? സ്വയം വിചാരിക്കാതെ ന ന്നാകാന്‍ പറ്റില്ല. ഹം!😦

അവനവന്‍ നന്നായാല്‍ മാന്യതയുള്ള ബ്ലോഗുകള്‍ സ്വയം സൃഷ്ടിക്കപ്പെടും. ആര്‍ക്കും ആരെയും നന്നാക്കുവാന്‍ കഴിയില്ല. അസഭ്യ കമെന്റുകള്‍ എവിടെയായാലും മോഡറേറ്റ്‌ ചെയ്യുന്നതാണ് നല്ലത്‌. വിമര്‍ശനങ്ങളും തിരുത്ത്ലുകളും ബ്ലോഗുകളുടെ നിലവാരം ഉയര്‍ത്തും. അവരവരുടെ ബ്ലോഗുകളിലൂടെ എന്താണോ ഉദ്ദേശിക്കുന്നത്‌ അതുതന്നെ നടക്കട്ടെ. അവരുടെ പിന്‍‌ഗാമികള്‍ അത്‌ കാണും എന്ന ചിന്തയുണ്ടായല്ല് നന്ന്‌.

എപ്പോഴും ഒരു ന്യൂനപക്ഷം അധാര്‍മ്മികതയുടെ വശം ചേര്‍ന്നു നടക്കാനുണ്ടാകും. അതങ്ങനെതന്നെ വേണം താനും. എന്നാലല്ലെ, നന്മയും തിന്മയും തമ്മിലുള്ള അന്തരം അറിയാനും നന്മയെ സ്വീകരിക്കാനുമൊക്കൂ.
ഭക്താ,, ആശംസകള്‍.

വേര്‍ഡ് പ്രസ്സിനെ എങ്ങനെയാ വിശ്വസിക്കുന്നത് ഇങ്ങനെയാണെങ്കില്‍. ബ്ലോഗറില്‍ കമെന്റ് അപ്രൂവ് ചെയ്യാനുള്ള ഓപ്ഷന്‍ തരുന്നുണ്ട്. അത് ഉപയോഗിക്കണമെന്നു മാത്രം.
-സുല്‍

രാജി ചന്ദ്രശേഖര്‍ പറഞ്ഞത് തന്നെ ഏറ്റുപറയട്ടെ!

എപ്പോഴും സൂക്ഷിക്കുന്നത് നന്ന്!


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: