ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

Posted on ഒക്ടോബര്‍ 2, 2007. Filed under: Bloggers Only |

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

അതെ. ഇതൊരു നല്ല ചോദ്യം തന്നെയാണ്. അല്ലെ?

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ വേണമെന്നവകാശപ്പെടുന്ന ബ്ലോഗേഴ്സിനോട് എനിക്കാദ്യമായി ചോദിക്കാനുള്ളത്, നിങ്ങളുടെ ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മാത്രമായി എന്തെങ്കിലും ഉണ്ടോ? ( ഇതോരോ ബ്ലോഗേഴ്സും ചിന്തിക്കേണ്ടതാണ്.)

Copyblogger-Rss

നിങ്ങളുടെ ബ്ലോഗില്‍ കാര്യമായി ഒന്നുമില്ലെങ്കില്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിന്റെ ക്വാളിറ്റി കൂട്ടുവാനുള്ള ശ്രമത്തിലാണെങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ ഉപകാരപ്രദമായിരിക്കും.
 1) നിങ്ങളുടെ ഫീഡിനെ നല്ലതുപോലെ പ്രൊമോട്ടു ചെയ്യുക.

എല്ലാ ബ്ലോഗേഴ്സും കാണിക്കുന്ന ഒരു പ്രധാന തെറ്റാണിത്. അവരുടെ ടെംപ്ലേറ്റിന്റെ അവസാനമോ അടിവശത്തോ മറ്റോ ആയിരിക്കും ആര്‍ എസ് എസ് ഫീഡിന്റെ പ്രൊമോഷന്‍ സിമ്പലുകള്‍ പ്രതിഷ്ടിക്കുക.

നിങ്ങളുടെ ബ്ലോഗില്‍ പരസ്യങ്ങള്‍, കോണ്ടാക്ട് ഫോമ്മ്‌, മുതലായവ പ്രസിദ്ധീകരിക്കുന്ന ലാഘവത്തില്‍ തന്നെ ആര്‍ എസ് എസ് ഫീഡിനുള്ള പരസ്യവും പ്രസിദ്ധീകരിക്കുക. പേജിന്റെ മുകളിലായി തന്നെ എവിടെയെങ്കിലും ആയിരിക്കും നല്ലത്.

 ഇമേജുപയോഗിച്ച് ഫീഡ് പ്രൊമോട്ടു ചെയ്യുക

ഒരു ടെക്സ്റ്റ് ലിങ്കിനേക്കാളും അല്പം വേഗത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍ ഇമേജായിട്ടോ മറ്റോ കൊടുക്കുന്നത് വളരെ നല്ലതായിരിക്കും.
Rss-Buttons

ഫീഡ്ബര്‍ണര്‍/കൌണ്ടര്‍ ബട്ടണ്‍ ഉപയോഗിക്കുന്നതായിരിക്കും വളരെ നല്ലത്. മിക്ക ബ്ലോഗര്‍മാരും ഓറഞ്ച് ആര്‍ എസ് എസ് ഫീഡാണ്, ഉപയോഗിക്കുന്നത്. ഒരു റീഡര്‍ നിങ്ങളുടെ ബ്ലോഗിലേക്കാകര്‍ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കേതാനും നിമിഷങ്ങള്‍ മാത്രമേ  അയാളെ കണ്‍വിന്‍സ് ചെയ്യുവാനായി ലഭിക്കുന്നുള്ളു. അതിനായി ആര്‍ എസ് എസ് ആണു ബെസ്റ്റ് വഴിയെന്നു ഞാന്‍ പറയും.

പല പല മെതേഡുകള്‍ പരീക്ഷിക്കുക

എത്ര തവണ വേണമെങ്കിലും നിങ്ങളുടെ  ഫീഡിന്റെ ലിങ്ക് ബ്ലോഗില്‍ ഇടാം. അതിനു പ്രത്യേകിച്ചു റൂളൊന്നുമില്ല. നിങ്ങളുടെ ബ്ലോഗ് റീഡേഴ്സിനെ ആര്‍ എസ് എസ് റീഡേഴ്സായി കണ്‍വേര്‍ട്ടു ചെയ്യണമെങ്കില്‍ അതിനു നമുക്കു പല വഴികള്‍ പരീക്ഷിക്കാം.

Techcrunch

മുകളില്‍ നല്‍കിയിരിക്കുന്നതു പോലെയുള്ളവയും പരീക്സിക്കാവുന്നതാണു. വായനക്കാരെല്ലാവരും ഒരേ തരത്തിലുള്ള അട്ട്രാക്ഷന്‍സില്‍ വീഴണമെന്നില്ല. അതിനായി നാം പല വിധത്തിലുള്ള കെണികള്‍ ഒരുക്കണം.

ആര്‍ എസ് എസ് എന്താണെന്നു മനസ്സിലാക്കി കൊടുക്കുക.

ആര്‍ എസ് എസ് എന്താണെന്നറിയാത്തവര്‍ ധാരാളം ഉണ്ട്. അവര്‍ ഇതൊന്നും ശ്രദ്ധിച്ചു സമയം കളഞ്ഞെന്നു വരില്ല. അവര്‍ അതുകൊണ്ടു തന്നെ സബ്സ്ക്രൈബ് ചെയ്യാനും പോകുന്നില്ല. അവരെ പോലെയുള്ളവര്‍ക്കായി നമുക്കു നമ്മുടെ ബ്ലോഗുകളില്‍ കൂടി

Educate

തന്നെ എന്താണു ആര്‍ എസ് എസ് എന്നു പറഞ്ഞു കൊടുക്കാം. അത് അവര്‍ക്കും നമുക്കും നല്ലതാണല്ലൊ.സപ്പോസ് നിങ്ങളുടെ ബ്ലോഗ് ഒരു നോണ്‍ ടെക്നിക്കല്‍ ബ്ലോഗാണ്. അതില്‍ വന്നു വായിക്കുന്നവര്‍ക്കു ചിലപ്പോള്‍ ആര്‍ എസ് എസ്സിനെക്കുറിച്ചൊന്നും അറിവു കാണണമെന്നില്ല. അവര്‍ക്കു വേണ്ടിയിട്ട് ആര്‍ എസ് എസ്സിനെക്കുറിച്ച് ഒരു ലഘു ലേഖനവും ( അതില്‍ അതിന്റെ ആവശ്യകതയും മറ്റുമെഴുതണം ) തുടര്‍ന്ന് ആര്‍ എസ് എസ് ലിങ്കും കൊടുക്കുക.

 E-മെയില്‍ വഴിയുള്ള ആര്‍ എസ് എസ് ഓഫര്‍ ചെയ്യുക.

നിങ്ങള്‍ എത്രയൊക്കെ വായനക്കാരെ പറഞ്ഞു മനസ്സിലാക്കിയാലും അവരില്‍ ചിലരെങ്കിലും അതിനെ അവഗണിക്കും. അവര്‍ക്കിതൊക്കെ വലിയ മിനക്കേടാണെന്നും തോന്നിയേക്കാം. അങ്ങനെയുള്ളവര്‍ക്കായി നമുക്കു വേറൊരു പണി ചെയ്യാം. അവരെ അവഗണിക്കാന്‍ കഴിയില്ലല്ലൊ.

Rss To Email

ആര്‍ എസ് എസ് ഫീഡ് ഈമെയിലായി കണ്‍വേര്‍ട്ട് ചെയ്ത് ലഭിക്കുന്ന സേവനം അവര്‍ക്കായി ഓഫര്‍ ചെയ്യുക. ആ വലയില്‍ അവര്‍ കുടുങ്ങിയിരിക്കും. മലയാളം ബ്ലോഗ്റോള്‍ എന്ന ഈ സൈറ്റില്‍ ഞാന്‍ ഈ സേവനം ഓഫര്‍ ചെയ്യുന്നൂണ്ട്. അതു സബ്സ്ക്രൈബ് ചെയ്യുവനായി ഇവിടെ ക്ലിക്കു ചെയ്യുക.

ഫീഡ് കാണുവാന്‍ സാധിക്കുന്നുവെന്നുറപ്പു വരുത്തുക.

ഞാന്‍ വളരെ വൈകിയാണു ആ ഞെട്ടിക്കുന്ന കാര്യം കേട്ടത്. എന്റെ ഫീഡ് കാണുവാന്‍ സാധിക്കുന്നില്ല. എന്താണു കാര്യം എന്ന് നോക്കിയപ്പോഴാണ്, സംഗതി മനസ്സിലാകുന്നത്. ഞാന്‍ കുറച്ചു ദിവസം മുന്‍പായി ബ്ലോഗില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതെന്റെ ഫീഡിനേയും ബാധിച്കു. അതിനാല്‍ ഫ്രീക്വന്റായി ഫീഡ് ചെക്ക് ചെയ്യേണ്ടതും അത്യാവശ്യമാണ്.

ഫുള്‍ ഫീഡ്സ്

Full-Feeds

ഒട്ടുമിക്ക ആളുകളും പാര്‍ഷ്യല്‍ ഫീഡ്സിനെക്കാളും ഫുള്‍ ഫീഡ് തിരഞ്ഞെടുക്കുന്നതിലാണു ഉത്സാഹം കാണിക്കുന്നത്.

 ഇതുപോലെയുള്ള ചിഹ്നങ്ങളും മറ്റുമൊക്കെ നിങ്ങളുടെ ഫീഡിന്റെ പരസ്യത്തിനു സമീപമായി നല്‍കുക.

Bonus

     

Welcome Mat

    https://malayalamblogroll.wordpress.com
http://blogsree.wordpress.com

മലയാളം ബ്ലോഗ്റോള്‍ ഈമെയില്‍ വഴി നേടു.
http://www.feedburner.com/fb/a/emailverifySubmit?feedId=1168315

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

ഒരു പ്രതികരണം to “ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ആര്‍.എസ്.എഫ് ഫീഡിനെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ എവിടെ
കിട്ടും?. ഇതേക്കുറിച്ച് ഒന്നും അങ്ങട് വ്യക്തമായിട്ടില്ല.
എന്‍റെ ബ്ലോഗില്‍ ഫീഡ് ഇടാന്‍ വേണ്ട സഹായം തന്നാല്‍ ഉപകാരം


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: