Archive for ഡിസംബര്‍, 2007

ദി മലയാളം ബ്ലോഗ്റോള്‍

Posted on ഡിസംബര്‍ 31, 2007. Filed under: Bloggers Only, Malayalam, malayalam blogs |

മലയാളം ബ്ലോഗ്റോള്‍ ഇന്നുമുതല്‍ ” ദി മലയാളം ബ്ലോഗ്റോള്‍ ” എന്നാക്കി മാറ്റിയിരിക്കുന്നു. 5 മാസം കൊണ്ട് പതിനായിരം ഹിറ്റ്സ് തികഞ്ഞ സന്തോഷത്തിലാണ്‌ ഈ പേരു മാറ്റം. ഇതുവരെ സഹകരിച്ചവരുള്‍പ്പെടെ എല്ലാ മാന്യ ബൂലോഗര്‍ക്കും എന്റെ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തിക്കൊള്ളുന്നു.ഓര്‍മിക്കാന്‍ ഒരു പിടി സുഖങ്ങളും ദുഖങ്ങളും നല്‍കി ഒരു വര്‍ഷം കൂടി കടന്നു പോകുന്നു…….
പുത്തന്‍ പ്രതീക്ഷകളും പുത്തനുര്‍വോടും കൂടി ഒരു നല്ല നാളെക്കായ്‌ കാത്തിരിക്കാം….

നമ്മുടെ മുന്നിലേക്കു വീണ്ടുമിതാ ഒരു പുതുവര്‍ഷം കൂടി വന്നിരിക്കുന്നു. 2008. ഈ 2008 നിങ്ങള്‍ക്കേവര്‍ക്കും ആഘോഷത്തിന്റെയും, സന്തോഷത്തിന്റെയും, ഒക്കെ നാളുകള്‍ സമ്മാനിക്കട്ടെ.ബൂലോഗത്തിലെ എല്ലാ ബ്ലോഗു വായനക്കാര്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും  ദി മലയാളം ബ്ലോഗ്റോളിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

Advertisements
Read Full Post | Make a Comment ( 4 so far )

ഡയലപ്പ് കണക്ഷനും എന്റെ ബ്ലോഗിംഗും :-)

Posted on ഡിസംബര്‍ 14, 2007. Filed under: Bloggers Only |

ഒരു മാ‍സമായി ബ്രോഡ്ബാ‍ന്‍ഡില്ല. ഉള്ളതാണെങ്കില്‍ ഐഡിയയുടെ ഡയലപ്പ് കണക്ഷനും. ലീവിന് ബാംഗ്ലൂരില്‍ നിന്നും വീട്ടില്‍ വന്നതാണ് പ്രശ്നമായത്. അല്ല അതില്‍ വലിയ കുഴപ്പമൊന്നുമില്ലതാനും.. പിന്നെ വായിക്കുന്നവര്‍ ചിലപ്പോള്‍ കരുതിയേക്കാം “ ഹോ ലിവനാര് വലിയ ബ്ലോഗറ്‌‌ “‘ എന്നൊക്കെ. ഞാനാരും അല്ലാ എന്ന് എനിക്കു തന്നെ അറിയാം. എങ്കിലും വെറുതേ ഒരു പോസ്റ്റ്. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ ഉപ്പയോഗിക്കാനായി ബ്രോഡ്ബാന്‍ഡ് എടുക്കുവാന്‍ കാഴിയില്ലല്ലൊ? അതുകൊണ്ട് കേരളത്തിലുള്ള ഐഡിയ എന്നെ സഹായിക്കുന്നു. വെറും 5 രൂപ ഡെയ്ലി റെന്റ് നല്‍കിയാല്‍ അണ്‍ലിമിറ്റഡ് ബ്രൌസിം ആന്‍ഡ് ഡൌണ്‍ലോഡിംഗ്. പിന്നെ സ്പീഡ്ഡിന്റെ കാര്യം, അതു ഡിപ്പന്റ്സ്. ഇന്ററ്നെറ്റും മറ്റു സേവനങ്ങളുമെല്ലാം ഒരേ ടവറില്‍ നിന്നുമാണ് നല്‍കുന്നതെന്നതുകൊണ്ട് നെറ്റ്വറ്ക്ക് ബിസിയായാല്‍ നെറ്റും സ്ലോ ആകും. എങ്കിലും എനിക്കു മാക്സിമം 912 കെ.ബി.പി.എസ് സ്പീഡ് വരെ കിട്ടാറുണ്ട്. ( ഇത് ഐഡിയയുടെ പരസ്യമൊന്നുമല്ല കേട്ടോ )

Malayalam Blogrollഎന്നാലും ഈ ഒരു കാ‍ര്യം എന്റെ ചര്യകളെ കാര്യമായി ബാധിച്ചു എന്നുതന്നെ പറയാം. ചില ചില കാര്യങ്ങള്‍ ചെയ്യുന്നതു കുറയ്ക്കാനും മറ്റു ചില കാര്യാങ്ങളില്‍ ശ്രദ്ധ കൊടുക്കാനുമൊക്കെ അതു സഹായിച്ചു.

ഇതാ ഞാനെന്തൊക്കെയാണ് കുറച്ചതെന്നു നോക്കു:

1) ബ്ലോഗ് സ്റ്റാറ്റ്സ് അതായത് ബ്ലോഗ് ട്രാഫിക് ചെക്ക് ചെയ്യുന്നത് ഞാന്‍ വളരെയധികം കുറച്ചു. സാധാരണ എല്ലാ ദിവസവും നെറ്റില്‍ കയറുമ്പോഴും ബ്ലോഗില്‍ ആരൊക്കെ എവിടുന്നൊക്കെ വന്നു എന്നത് നോക്കുക എന്നത് പതിവായിരുന്നു.. ഇപ്പോള്‍ അത് വളരെ ബോറായ ഇടപാടായി തോന്നുന്നു. ആരു കയറിയാ‍ലും എനിക്കെന്താ എന്നു വരെ ഞാന്‍ ചിന്തിക്കുവാ‍ന്‍ തുടങ്ങി എന്നതാണ് രസം. 🙂

2) മറ്റു ബ്ലോഗുകള്‍ വായിക്കുന്നത് കുറച്ചു. പൊതുവേ ബ്ലോഗുകള്‍ പോയി വായിക്കുക എന്നത് ഒരു ശീലമല്ലായിരുന്നുവെങ്കിലും നല്ല അട്ട്രാക്റ്റീവായി കാണുന്ന ഹെഡ്ഡിംഗുള്ള ബ്ലോഗുകള്‍ പോയി വായിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ഒരു ചെറിയ മിനക്കേടായി തോന്നുന്നു. എങ്കിലും ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ വിലപ്പെട്ടാതെന്നു തോന്നുന്ന ചില ബ്ലോഗുകള്‍ പോയി വായിക്കുന്നതില്‍ അക്ഷമ കാണിക്കാറില്ല.

3) മെയില്‍ ചെക്ക് ചെയ്യുന്നത് കുറച്ചു. സമയം കിട്ടുമ്പോഴൊക്കെ മെയില്‍ ചെക്ക് ചെയ്തുകൊണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ അതും വളരെ കുറച്ചു. കുറക്കേണ്ടാതായി വന്നു എന്നു പറയുന്നതായിരിക്കും ശരി. ജീമെയില്‍ ഒക്കെ ടപ്പേന്ന് ഓപ്പണായി വന്നിരുന്ന സ്ഥലത്ത്ത് ഇപ്പോള്‍ മിനിറ്റുകള്‍ വെയിറ്റ് ചെയ്യേണ്ടതായിടു വരുന്നു.. അതു തന്നെ കാരണം.. പിന്നെ ജീമെയില്‍ മൊബൈല്‍ ഫാസ്റ്റായതുകൊണ്ട് അതില്‍കൂടി ചെക്ക് ചെയ്യാറുണ്ട്.

ഇനി ഞാനെന്തൊക്കെയാണ് കൂടുതലായി ചെയ്യുന്നതെന്നറിയണ്ടേ ?

1) ഓഫ്ലൈന്‍ റൈറ്റിംഗ് ശീലിച്ചു. പണ്ടായിരുന്നപ്പോള്‍ ഓണ്‍ലൈനായിരുന്നു തന്നെയാ‍യിരുന്നു ടൈപ്പിംഗും മറ്റുമൊക്കെ. ഇപ്പോള്‍ ഇളമൊഴിയും വരമൊഴിയുമൊക്കെ ഉപയോഗിച്ച് ഓഫ്ലൈനായിരുന്ന് ടൈപ്പ് ചെയ്ത് സേവാക്ക്കി വെച്ച് പിന്നീട് ഓണ്‍ലൈനില്‍ വന്ന് ഉപയോഗിക്കും.

2) കൂടുതല്‍ കാര്യങ്ങള്‍ മനസ്സിരുത്തി ചിന്തിക്കുന്നതിനും പഴയ കാര്യങ്ങളും ഇനി എന്തു ചെയ്യണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ചിന്തിക്കുവാനും കൂടുതല്‍ സമയം ലഭിക്കൂന്നു..

3) കൂടുതല്‍ സമയം മറ്റു കാര്യങ്ങളിലേറ്‌പ്പെടുന്നതിനു കഴിയുന്നു. മനസ്സിനു നല്ല് സമാധാനവും സന്തോഷവും നല്ല ഒരു സംത്ര്‌പ്തിയും കിട്ടുന്നതായി തോന്നുന്നു.

Read Full Post | Make a Comment ( 4 so far )

മ്യൂസിക് ബ്ലോഗുകള്‍ (updated)

Posted on ഡിസംബര്‍ 13, 2007. Filed under: Malayalam, malayalam blogs, Websites | ഉപനാമങ്ങൾ:, , |

മലയാ‍ളത്തിലെ കുറച്ചു മ്യൂസിക് ബ്ലോഗുകളെയാണ് ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ പരിചയപ്പെടുത്തുന്നത്. മ്യൂസിക് ബ്ലോഗുകള്‍ മലയാളത്തില്‍ പൊതുവേ കുറവാണെന്നാണെനിക്കു തോന്നുന്നത്. ആംഗലേയത്തിലും മറ്റു ചില ഭാ‍രതീയ ഭാഷകളിലും ധാരാളം മ്യൂസിക് ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്..

കല്ലറ ഗോപന്‍ Kallara Gopan (ഗായകന്‍ കാല്ലറ ഗോപന്റെ മ്യൂസിക് ബ്ലോഗ്)

കുല്‍ദീപ് എം പൈ (കറ്‌ണാടിക്)

രാജ് മോഹന്‍ ( ഇദ്ധേഹമൊര്രു കീബോറ്‌ഡ് പ്ലെയറാണ്)

വില്ലൂസിന്റെ പാട്ടുകള്‍

Thyagaraja Vaibhavam

ലളിതഗാനങ്ങള്‍ 

മലയാളം സോംഗ്സ് ലിറിക്സ്

കിരണ്‍സ്

എ കെ ഹേമന്‍ (MUSICIAN, ghazal singer, keyboard player)

അനില്‍ ബി.എസ്

യുണൈറ്റഡ് ഇന്‍ മ്യൂസിക്

പ്രദീപ് കി ആവാസ് സുനോ

സാരംഗി

ഷര്‍മ്മിളാഗോപന്‍ (Sharmila Gopan)

ഏതെങ്കിലും മ്യൂസിക് ബ്ലോഗുകള്‍ ഇവിടെ ചേറ്‌ത്തിട്ടില്ലെങ്കില്‍ ദയവായി താഴെ കമന്റായിട്ട് തന്ന് അറിയിക്കണമെന്ന് അഭ്യറ്‌ത്ഥിക്കുന്നു..

Related Posts:

1) Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ

2) ഫോട്ടോ ബ്ലോഗുകള്‍

3) ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

4) നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ? Add Ur Blog Here 

Read Full Post | Make a Comment ( 3 so far )

ബ്ലോഗിലെങ്ങനെ പരസ്യം ഇടാം ?

Posted on ഡിസംബര്‍ 10, 2007. Filed under: Adsense, Bloggers Only, Malayalam, Websites |

കഴിഞ്ഞ ദിവസം ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ കാണ്ട കമന്റാണ്‌ ഈ പോസ്റ്റ് ഇടുന്നതിനായി എന്നെ പ്രേരിപ്പിച്ചത്. ബ്ലോഗു ചെയ്ത് ഒരു വറ്‌ഷമായിട്ടും ബ്ലോഗില്‍ ആഡ് ഇടാ‍ന്‍ അറിയില്ലെന്നാണ് ഞാനതില്‍ കാണാനിടയായത്.. ബ്ലോഗില്‍ ആഡ് ഇട്ടിട്ട് അതില്‍ നിന്നും വരുമാനം ലഭിക്കുമെന്നു പലറ്‌ക്കും അറിയാ‍വുന്ന ഒരു കാര്യം തന്നെയാണ്. എന്നാലും പലരും അതിന് മുതിരുന്നില്ല്. അതിന് കാരണം പലതായിരിക്കാം.. ബ്ലോഗില്‍ നിന്നും വരുമാനം വേണ്ടാത്തതുകൊണ്ടായിരിക്കാം, അതിനെപ്പറ്റിയുള്ള സാങ്കേതിക ജ്ഞാനമില്ലാത്തതിനാലായിരിക്കാം.

ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുവാനായി (പരസ്യമിടുന്നതിനായി) പല പല വെബ്സൈറ്റുകളേ നമുക്ക് സമീപിക്കാം. അതിലൊന്നാണ് നമ്മുടെ സ്വന്തം ഗൂഗിളിന്റെ ആഡ്സെന്‍സ്. ബ്ലോഗറില്‍ നമുക്ക് ആഡ് ഇടുവാന്‍ വളരെ എളുപ്പമാണ്. അതിനായി നിങ്ങള്‍‌ക്കു വേണ്ടത് ഒരു ജി.മെയില്‍ അക്കൌണ്ട് മാത്രമാണ്.

അതുണ്ടെങ്കില്‍‌ ഞാനിവിടെ പറയുന്നതുപോലെ നിങ്ങള്‍‌ക്കു ചെയ്യാം‌.

സ്റ്റെപ് 1: ഗൂഗിള്‍ ആഡ്സെന്‍സ് അക്കൌണ്ടിലേക്ക് സൈന്‍‌ ഇന്‍‌ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 2: ആ പേജില്‍ സൈന്‍ അപ് നൌ എന്ന റ്റാബില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3: നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗ് യു ആറ്‌ എല്‍ , ഭാഷ (മലയാ‍ളം ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് തിരഞ്ഞെടുക്കുക) അവിടെ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും സത്യസന്ധമായി നല്‍കുക.

സ്റ്റെപ് 4: ഗൂഗിളിന്റെ കണ്‍ഫറ്‌മേഷന്‍ മെയില്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുക.

മെയില്‍‌ ലഭിക്കുന്നതിന് ചിലപ്പോള്‍‌ ഒന്നോ രണ്ടോ ദിവസം എടുത്തേക്കാം.. ദായവായി കാത്തിരിക്കുക. അതിനുശേഷം വീണ്ടു ആഡ്സെന്‍സ് അക്കൌണ്ടില്‍ ലോഗിന്‍‌ ചെയ്യുക.

 കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പറയുന്നാതിനേക്കാള്‍ നല്ലത് ഗൂഗിളില്‍ നിന്നുമെടുക്കുന്നതല്ലെ? അതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും..

വേറ്‌ഡ്പ്രസ്സില്‍ ബ്ലോഗുന്നവറ്‌ക്ക് ഇപ്പോള്‍‌ ആഡ്സെന്‍സ് ഇടുവാനുള്ള സൌകര്യം ലഭ്യമല്ല.

റഫറന്‍സ് പോസ്റ്റുകള്‍:

1) ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം

2) ആഡ്സെന്‍സ്‌ രഹസ്യങ്ങള്‍

3) ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍

4) ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?

Read Full Post | Make a Comment ( 4 so far )

ബ്ലോഗേഴ്സിനു മാത്രം

Posted on ഡിസംബര്‍ 6, 2007. Filed under: Bloggers Only | ഉപനാമങ്ങൾ:, , |

ബ്ലോഗേഴ്സിനു സഹായകമായേക്കാവുന്ന കുറച്ചു പോസ്റ്റുകള്‍. നേരത്തെ മലയാളം ബ്ലോഗ്റോളില്‍ പ്രസിദ്ധീകരിച്ചവ.

ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

ആരാണ്‌ കൂടുതല്‍ ബ്ലോഗുന്നത്?

എങ്ങനെ ഒരു ഫേമസ് ബ്ലോഗറാകാം?

ഫോട്ടോ ബ്ലോഗുകള്‍

എന്താണ്‌ RSS ? എങ്ങനെ ഉപയോഗിക്കാം?

ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം

“എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

ബ്ലോഗ് എന്നാല്‍ എന്ത്?

ബ്ലോഗില്‍ കൂടുതല്‍ കമന്റു വരാന്‍ 3 വഴികള്‍.

ബ്ലോഗിങ്ങും മാധ്യമങ്ങളും

യൂണിക്കോഡിനു മുമ്പ്

ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?

നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ? Add Ur Blog Here 

എന്താണു യൂണിക്കോഡ് ?

വേര്‍ഡ്പ്രസ്സിനെ അറിയുക (New)

ബ്ലോഗ് വായിക്കാന്‍ മടിയോ? നോ പ്രോബ്ലം !

ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍ (NEW)

സീരിയല്‍ നമ്പറുകള്‍ ” ഫ്രീ “

ആഡ്സെന്‍സ്‌ രഹസ്യങ്ങള്‍

എന്താണ് വിഡ്ജറ്റ് ?

ഗൂഗിള്‍ അനലിറ്റിക്സ്‌

ബ്ലോഗ്‌ മോഷണം പ്രതികരിക്കൂ

ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍

ബ്ലോഗുകള്‍ എവിടെ നിന്നും കണ്ടുപിടിക്കാം?

ബ്ലോഗ് അനലൈസര്‍

ഐ ടി നിയമം 2000

ബ്ലോഗര്‍ തീംസ് , പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍

Read Full Post | Make a Comment ( 1 so far )

Liked it here?
Why not try sites on the blogroll...