ഡയലപ്പ് കണക്ഷനും എന്റെ ബ്ലോഗിംഗും :-)

Posted on ഡിസംബര്‍ 14, 2007. Filed under: Bloggers Only |

ഒരു മാ‍സമായി ബ്രോഡ്ബാ‍ന്‍ഡില്ല. ഉള്ളതാണെങ്കില്‍ ഐഡിയയുടെ ഡയലപ്പ് കണക്ഷനും. ലീവിന് ബാംഗ്ലൂരില്‍ നിന്നും വീട്ടില്‍ വന്നതാണ് പ്രശ്നമായത്. അല്ല അതില്‍ വലിയ കുഴപ്പമൊന്നുമില്ലതാനും.. പിന്നെ വായിക്കുന്നവര്‍ ചിലപ്പോള്‍ കരുതിയേക്കാം “ ഹോ ലിവനാര് വലിയ ബ്ലോഗറ്‌‌ “‘ എന്നൊക്കെ. ഞാനാരും അല്ലാ എന്ന് എനിക്കു തന്നെ അറിയാം. എങ്കിലും വെറുതേ ഒരു പോസ്റ്റ്. വല്ലപ്പോഴും വീട്ടില്‍ വരുമ്പോള്‍ ഉപ്പയോഗിക്കാനായി ബ്രോഡ്ബാന്‍ഡ് എടുക്കുവാന്‍ കാഴിയില്ലല്ലൊ? അതുകൊണ്ട് കേരളത്തിലുള്ള ഐഡിയ എന്നെ സഹായിക്കുന്നു. വെറും 5 രൂപ ഡെയ്ലി റെന്റ് നല്‍കിയാല്‍ അണ്‍ലിമിറ്റഡ് ബ്രൌസിം ആന്‍ഡ് ഡൌണ്‍ലോഡിംഗ്. പിന്നെ സ്പീഡ്ഡിന്റെ കാര്യം, അതു ഡിപ്പന്റ്സ്. ഇന്ററ്നെറ്റും മറ്റു സേവനങ്ങളുമെല്ലാം ഒരേ ടവറില്‍ നിന്നുമാണ് നല്‍കുന്നതെന്നതുകൊണ്ട് നെറ്റ്വറ്ക്ക് ബിസിയായാല്‍ നെറ്റും സ്ലോ ആകും. എങ്കിലും എനിക്കു മാക്സിമം 912 കെ.ബി.പി.എസ് സ്പീഡ് വരെ കിട്ടാറുണ്ട്. ( ഇത് ഐഡിയയുടെ പരസ്യമൊന്നുമല്ല കേട്ടോ )

Malayalam Blogrollഎന്നാലും ഈ ഒരു കാ‍ര്യം എന്റെ ചര്യകളെ കാര്യമായി ബാധിച്ചു എന്നുതന്നെ പറയാം. ചില ചില കാര്യങ്ങള്‍ ചെയ്യുന്നതു കുറയ്ക്കാനും മറ്റു ചില കാര്യാങ്ങളില്‍ ശ്രദ്ധ കൊടുക്കാനുമൊക്കെ അതു സഹായിച്ചു.

ഇതാ ഞാനെന്തൊക്കെയാണ് കുറച്ചതെന്നു നോക്കു:

1) ബ്ലോഗ് സ്റ്റാറ്റ്സ് അതായത് ബ്ലോഗ് ട്രാഫിക് ചെക്ക് ചെയ്യുന്നത് ഞാന്‍ വളരെയധികം കുറച്ചു. സാധാരണ എല്ലാ ദിവസവും നെറ്റില്‍ കയറുമ്പോഴും ബ്ലോഗില്‍ ആരൊക്കെ എവിടുന്നൊക്കെ വന്നു എന്നത് നോക്കുക എന്നത് പതിവായിരുന്നു.. ഇപ്പോള്‍ അത് വളരെ ബോറായ ഇടപാടായി തോന്നുന്നു. ആരു കയറിയാ‍ലും എനിക്കെന്താ എന്നു വരെ ഞാന്‍ ചിന്തിക്കുവാ‍ന്‍ തുടങ്ങി എന്നതാണ് രസം.🙂

2) മറ്റു ബ്ലോഗുകള്‍ വായിക്കുന്നത് കുറച്ചു. പൊതുവേ ബ്ലോഗുകള്‍ പോയി വായിക്കുക എന്നത് ഒരു ശീലമല്ലായിരുന്നുവെങ്കിലും നല്ല അട്ട്രാക്റ്റീവായി കാണുന്ന ഹെഡ്ഡിംഗുള്ള ബ്ലോഗുകള്‍ പോയി വായിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അതും ഒരു ചെറിയ മിനക്കേടായി തോന്നുന്നു. എങ്കിലും ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ വിലപ്പെട്ടാതെന്നു തോന്നുന്ന ചില ബ്ലോഗുകള്‍ പോയി വായിക്കുന്നതില്‍ അക്ഷമ കാണിക്കാറില്ല.

3) മെയില്‍ ചെക്ക് ചെയ്യുന്നത് കുറച്ചു. സമയം കിട്ടുമ്പോഴൊക്കെ മെയില്‍ ചെക്ക് ചെയ്തുകൊണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ അതും വളരെ കുറച്ചു. കുറക്കേണ്ടാതായി വന്നു എന്നു പറയുന്നതായിരിക്കും ശരി. ജീമെയില്‍ ഒക്കെ ടപ്പേന്ന് ഓപ്പണായി വന്നിരുന്ന സ്ഥലത്ത്ത് ഇപ്പോള്‍ മിനിറ്റുകള്‍ വെയിറ്റ് ചെയ്യേണ്ടതായിടു വരുന്നു.. അതു തന്നെ കാരണം.. പിന്നെ ജീമെയില്‍ മൊബൈല്‍ ഫാസ്റ്റായതുകൊണ്ട് അതില്‍കൂടി ചെക്ക് ചെയ്യാറുണ്ട്.

ഇനി ഞാനെന്തൊക്കെയാണ് കൂടുതലായി ചെയ്യുന്നതെന്നറിയണ്ടേ ?

1) ഓഫ്ലൈന്‍ റൈറ്റിംഗ് ശീലിച്ചു. പണ്ടായിരുന്നപ്പോള്‍ ഓണ്‍ലൈനായിരുന്നു തന്നെയാ‍യിരുന്നു ടൈപ്പിംഗും മറ്റുമൊക്കെ. ഇപ്പോള്‍ ഇളമൊഴിയും വരമൊഴിയുമൊക്കെ ഉപയോഗിച്ച് ഓഫ്ലൈനായിരുന്ന് ടൈപ്പ് ചെയ്ത് സേവാക്ക്കി വെച്ച് പിന്നീട് ഓണ്‍ലൈനില്‍ വന്ന് ഉപയോഗിക്കും.

2) കൂടുതല്‍ കാര്യങ്ങള്‍ മനസ്സിരുത്തി ചിന്തിക്കുന്നതിനും പഴയ കാര്യങ്ങളും ഇനി എന്തു ചെയ്യണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ചിന്തിക്കുവാനും കൂടുതല്‍ സമയം ലഭിക്കൂന്നു..

3) കൂടുതല്‍ സമയം മറ്റു കാര്യങ്ങളിലേറ്‌പ്പെടുന്നതിനു കഴിയുന്നു. മനസ്സിനു നല്ല് സമാധാനവും സന്തോഷവും നല്ല ഒരു സംത്ര്‌പ്തിയും കിട്ടുന്നതായി തോന്നുന്നു.

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

4 പ്രതികരണങ്ങള്‍ to “ഡയലപ്പ് കണക്ഷനും എന്റെ ബ്ലോഗിംഗും :-)”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

പ്രിയപ്പെട്ട സുജിത്ത്
താങ്കള്‍ പറയുന്ന ചില കാര്യങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ട്
900 kbps speed കിട്ടുമെന്നു പറഞ്ഞത് വിശ്വസിക്കാനാകുന്നില്ല.
ഞാനും idea dial up connection ആണ് ഉപയോഗിക്കുന്നത്.
ജീ മെയില്‍ ഉപയൊഗിക്കുന്നതു കുറച്ചെന്നു പരഞ്ഞിട്ട് 24 മണിക്കൂറും
താ‍ങ്കളെ ഓണ്‍ലൈന്‍ കാണാറുണ്ടല്ലൊ?

താങ്കള്‍ക്കുള്ള മറുപടി,

912 കെ.ബി.പി.എസ് സ്പീഡ് കിട്ടുന്നത് നാമുപയോഗിക്കുന്ന ഫോണിനെ അപേക്ഷിച്ചാണ്. പിന്നീട് നെറ്റ്വറ്‌ക്ക് സഹായകവുമായിരിക്കണം. പിന്നെ ഞാന്‍ 24 മണിക്കൂറും ഓണ്‍‌ലൈന്‍ ആണെന്നു താങ്കള്‍ പറഞ്ഞല്ലൊ, അതിന്റെ ഉത്തരം ഞാന്‍ പറയാതെ തന്നെ താങ്കള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കും. (നിംബസ് എന്നൊരു ആപ്പ്ലിക്കേഷന്‍ മൊബൈലിലുണ്ട് അതില്‍ സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മതി ഓണ്‍ലൈന്‍ കാണിക്കാന്‍)

നന്ദി.

എന്തിനാടാ ശ്രീനിവാസാ എന്റെ പേരില്‍ കമന്റിട്ടത്? നിനക്കു നിന്റെ പേരില്‍ തന്നെ ഇടരുതായിരുന്നൊ?

പ്രായമായി വരുന്നതിന്റെ ലക്ഷണമാണ് ഈ സമാധാനവും, സന്തോഷവും സംതൃപ്തിയുമൊക്കെ…ഹാപ്പി ന്യൂ ഇയര്‍


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: