Archive for ഫെബ്രുവരി, 2008

നിങ്ങള്‍ എന്തിനു ബ്ലോഗുന്നു? വൈ ഡു യു ബ്ലോഗ്‌ ?

Posted on ഫെബ്രുവരി 19, 2008. Filed under: Bloggers Only |

ഇതു
വായിക്കുന്ന
മിക്കവര്ക്കും
ഒരു
ബ്ലോഗ്ഉണ്ടാകുമല്ലൊ? എന്നാല്ഞാനൊന്നു
ചോദിക്കട്ടെ
നിങ്ങള്എന്തിനാണ്ബ്ലോഗ്എഴുതുന്നത്‌ ( ബ്ലോഗുന്നത്‌)?

1) പണത്തിനായി
2) പ്രശസ്തി
നേടുന്നതിനായി
3) ബിസിനസ്സ്ആവശ്യത്തിനായി
4) നെറ്റ്വര്ക്കിംഗ്
5)
വെറുതേ
ടൈംപാസ്സ്
6)
വ്യക്തമായ
ഒരുത്തരം
പറയാനാവില്ല
7) മറ്റ്എന്തെങ്കിലും
കാരണം. (ദയവായി
സ്പെസിഫൈ
ചെയ്യുക)

വേര്ഡ്പ്രസ്സില്പോള്ഇടുന്നതിനു
സൗകര്യമിതുവരെ
ഇല്ലാത്തതിനാലാണ്ഇതുപോലെയൊരു
പോസ്റ്റ്‌. ദയവായി
കമന്റ്രൂപത്തില്സഹകരിക്കുക.

I’m not asking why you started blogging – but what keeps you blogging – what are your motivations?

Obviously I’ve only chosen a few reasons for blogging and there could be many more. If you’ve got another one feel free to add it in comments below.

Advertisements
Read Full Post | Make a Comment ( 12 so far )

ആദ്യ മലയാള ബ്ലോഗ്: ചായക്കട

Posted on ഫെബ്രുവരി 14, 2008. Filed under: Bloggers Only, Malayalam, malayalam blogs |

എന്താ ഇത് ഭക്താ? ആദ്യ മലയാള ബ്ലോഗ് ചായക്കടയെന്നാ‍ണെന്ന് തന്നോടാരാ പറഞ്ഞത് എന്നു ചോദിക്കാനായി ഒന്നു മനസ്സില്‍ വിചാരിച്ചില്ലെ? അതു മതി. ഞാനുദ്ധേശിച്ചത് എന്റെ ആദ്യ മാലയാ‍ള ബ്ലോഗ്ചായക്കട എന്നാണ് കേട്ടോ.. ഞാനെന്താണ് പറഞ്ഞു വരുന്നതെന്നു വെച്ചാല്‍ നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടിടുന്നതിനെക്കുറിച്ചാണ്. നമ്മുടെ ബ്ലോഗുകളില്‍ പ്രധാനമായും ആളുകള്‍‌ കയറുന്നത് ബ്ലോഗ് അഗ്ഗ്രിഗേറ്ററില്‍‌ കൂടിയാണല്ലൊ? അതല്ലാതെ തന്നെ സേറ്‌ച്ച് എഞ്ജിനില്‍ നിന്നും മറ്റുമൊക്കെ വരാറുണ്ട്.

ബ്ലോഗ് ആഗ്രിഗേറ്ററുകള്‍ പലവിധത്തിലൂണ്ടല്ലൊ. ചിലതില്‍ ബ്ലോഗിന്റെ പേരും പോസ്റ്റിന്റെ പേരും ആയിട്ടു വരുന്നതുണ്ട്, ചിലതില്‍ ബ്ലോഗറുടെ പേരും പോസ്റ്റിന്റെ പേരും ആയി വരുന്നതുമുണ്ട്. എന്തായാലും പോസ്റ്റിന്റെ തലക്കെട്ട് ഉറപ്പാണല്ലൊ.. ഇപ്പോഴാണെങ്കില്‍ ദിവസവും നൂറുകണക്കിനു പൊസ്റ്റുകളാണ് മലയാളത്തില്‍ ഓരോ ബ്ലോഗുകളിലായി പബ്ലിഷ് ആയിക്കൊണ്ടിരിക്കുന്നത്. അതെല്ലാം കുത്തിയിരുന്നു വായിക്കുന്നവറ്‌ വളരെ വിരളമാണു താനും. അതുകൊണ്ടു തന്നെ അവിടെ ആളുകള്‍ സെലക്റ്റിവിറ്റി കാണിക്കുന്നു. അതു മിക്കവാറും ബ്ലോഗറുടെ പേരു നോക്കിയോ പോസ്റ്റിന്റെ പേരു നോക്കിയോ ആവാം. ഒരു നല്ല ഫേമസ് ബ്ലോഗറ്‌ക്ക് പോസ്റ്റിന്റെ തലക്കെട്ട് അട്ട്രാക്ടീവായിരിക്കണമെന്ന ആവശ്യമില്ല. എന്നിരുന്നാലും അതാവശ്യമുള്ളവറ്‌ ധാരാളം കാണുമല്ലൊ? എല്ലാവരും പേരും‌ പ്രശസ്തിയും ഇഷ്ടപ്പെടണമെന്നാഗ്രഹിക്കുന്നവരല്ല. എന്നാല്‍ അങ്ങനെയുള്ളവറ്‌ക്ക് ഇതുപോലെയുള്ള ചില ഞൊടുക്കു വിദ്യകള്‍ പരീക്ഷിക്കാവുന്നതുമാണ്.

എന്തിനു വേറെ പറയണം. ഒരു പ്രശസ്ത വനിതാ മാഗസിനില്‍ കഴിഞ്ഞ ഒരു ലക്കത്തില്‍ വലിയ പരസ്യത്തോടെ ഒരു കാര്യം കണ്ടു. “‘ശ്രീശാന്തിനും പ്രണയം അവരുടെ അട്ട്രാക്റ്റീവ് പരസ്യ വിപണന തന്ത്രത്തില്‍ ചെന്നു വീണത് ആയിരക്കണക്കിനു ശ്രീ ആരാധികമാരും ആരാധകന്മാരും. ശ്രീശാന്തിന്റെ പ്രണയ വാറ്‌‌ത്തഅറിയുവാനായി പുസ്തകം വാങ്ങിയവരാകട്ടെ തലയില്‍ കൈവെച്ചും പോയി. എന്താ ക്ആര്യം ? ഒന്നുമില്ല. ശ്രീശാന്തിനൊരു പ്രണയമുണ്ട് എന്നു അദ്ധേഹം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അത്ര മാത്രം.

ബ്ലോഗില്‍ രണ്ടാളു വന്നു കയറി ഹിറ്റ്സ് കൂട്ടണമെന്നുള്ളവറ്‌ ഇനി മുതല്‍ ഇതുപോലെയുള്ള വിദ്യ പ്രയോഗിച്ചാല്‍ മതിയാകും. പിന്നെ ഒരു കാര്യം കൂടി മനസ്സില്‍ കരുതുക. താത്കാലികമായി നിറ്‌മ്മിക്കുന്ന പാലം അതു വെറും താത്കാലികം മാത്രമാണ്. എപ്പോള്‍ വേണമെങ്കിലും …………

Read Full Post | Make a Comment ( 1 so far )

Liked it here?
Why not try sites on the blogroll...