ഭക്തന്റെ ബ്ലോഗിംഗിന്‌ വയസ്സ് “ഒന്ന്”

Posted on മാര്‍ച്ച് 11, 2008. Filed under: Bloggers Only, Malayalam, malayalam blogs |

സുജിത് ഭക്തന്‍ (ഞാന്‍ തന്നെ) ബ്ലോഗ് തുടങ്ങിയിട്ടിന്നൊരു വര്‍ഷം തികയുന്നു. ചായക്കട എന്ന ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന്‌ ചായക്കട-എന്റെ ബ്ലോഗ് എന്ന തലക്കെട്ടില്‍ ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്താണ്‌ ഞാന്‍ മലയാള ഭൂലോഗത്തിലേക്ക് കടന്നു വരുന്നത്.

അതിനു ശേഷം ബ്ലോഗറില്‍ തന്നെ പല പല ബ്ലോഗുകള്‍ തുടങ്ങി. ചില ബ്ലോഗുകള്‍ ഇന്നുമുണ്ട്. ചിലതിനെയൊക്കെ ഞാന്‍ നശിപ്പിച്ചു. (ബ്ലോഗാത്മഹത്യ) എന്നാല്‍ പിന്നീട് ഞാന്‍ ബ്ലോഗറില്‍ നിന്നും വേര്‍ഡ്പ്രസ്സിലേക്കു കുടിയേറുകയായിരുന്നു, ബ്ലോഗ്ശ്രീ എന്ന ബ്ലോഗുമായി. ഇതുവരെ എന്റെ മറ്റു ബ്ലോഗുകളിലെല്ലാം ഞാന്‍ പബ്ലിഷ് ചെയ്ത പോസ്റ്റുകള്‍ ബ്ലോഗ്ശ്രീയില്‍ കാണാം. പിന്നീടാണ്‍ ഞാന്‍ ” ബ്ലോഗ്റോള്‍” എന്ന ആശയത്തോടെ “മലയാളം ബ്ലോഗ്റോള്‍” തുടങ്ങുന്നത്. ബ്ലോഗ്റോള്‍ എന്ന ആശയത്തിനു പുറമേ ബ്ലോഗേഴ്സിനു മാത്രമായിട്ടുള്ള കുറച്ചു പോസ്റ്റുകളും ഇതില്‍ ഞാന്‍ പബ്ലിഷ് ചെയ്യുന്നുണ്ട്. ഏഴു മാസം കൊണ്ട് പതിനാലായിരത്തിലധികം ഹിറ്റ്സുകളും നൂറിലേറെ പേര്‍ ഈമെയില്‍ വഴി മലയാളം ബ്ലോഗ്റോളിന്റെ ആര്‍.എസ്.എസ്. ഫീഡ് സബ്സ്ക്രൈബ് ചെയ്തതും എനിക്കു വളരെയധികം പ്രചോദനമായൊരു കാര്യം തന്നെയാണ്‌.

ബ്ലോഗിംഗില്‍ പുതിയതായി വന്നപ്പോള്‍ തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തന്നും, സംശയങ്ങള്‍ മാറ്റിതന്നുമൊക്കെ ഒട്ടേറെ വ്യക്തികള്‍ എന്നെ സഹായിച്ചു. അവരൊടോരോടുമുള്ള നന്ദി ഞാനീ അവസരത്തില്‍ രേഖപ്പെടുത്തുന്നു. പ്രത്യേകിച്ചും “ബാംഗ്ലൂര്‍ ബ്ലോഗേഴ്സ്” ഗ്രൂപ്പിലെ ഓരോ അംഗങ്ങളോടും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മലയാള മനോരമയില്‍” യുവ ” എന്ന പേജില്‍ “കൊടകര പുരാണം നെറ്റില്‍ നിന്നും അച്ചിലേക്ക്” എന്ന ഒരു ലേഖനം ഞാന്‍ കാണുകയുണ്ടായി. അതിന്റെ ചുവടു പിടിച്ചാണ്‌ ഞാന്‍ മലയാള ബൂലോഗത്തിലേക്ക് പിച്ച വെച്ചത്. അതുകൊണ്ടു തന്നെ ഈ അവസരത്തില്‍ വിശാലമനസ്കനും മനോരമക്കും കൂടി ഞാന്‍ നന്ദി പറയുകയാണ്‌. 

 ഇതുവരെ എന്റെ ബ്ലോഗ്കള്‍ കണ്ട് വിലയേറിയ കമന്റുകള്‍ തന്നും അല്ലാതെയും എന്നോടു സഹകരിച്ച മലയാള ബൂലോഗത്തിലെ എല്ലാ ബ്ലോഗര്‍മാരോടും എന്നെ അനുഗ്രഹിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നും എല്ലാ സമയത്തും നിങ്ങളുടെ ഓരോരുത്തരുടേയും സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ,

നിങ്ങളുടെ ഭക്തന്‍

എന്റെ ബ്ലോഗുകള്‍

1) The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍

2) ചായക്കട (WordPress)

3) ചായക്കട || My First Malayalam Blog

4) ആറന്മുള

5) എന്റെ നാട്-പത്തനംതിട്ട

6) ശബരിമല വിശേഷങ്ങള്‍

7) ആനച്ചന്തം

8) ഭക്തന്റെ ഫോട്ടോ ബ്ലോഗ്

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

5 പ്രതികരണങ്ങള്‍ to “ഭക്തന്റെ ബ്ലോഗിംഗിന്‌ വയസ്സ് “ഒന്ന്””

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ഭക്തനു് എല്ലാ ആശംസകളും അനുമോദനങ്ങളും. സമയവും ആത്മാര്ത്ഥതയും ഉപയോഗിച്ചുള്ള പരിശ്രമങ്ങള്‍ കണ്ടു ഞാന്‍ ആശ്ചര്യപ്പ്ര്ടാറുണ്ടു്.
ഇനിയും ഇനിയും മേല്‍ക്കു മേല്‍ ഉയരുക.ഇനിയും ഇതു പോലാശംസകള്‍ നല്‍കാനും ഇടവരട്ടെ.:)

വാര്‍ഷികാശംസകള്‍!

പ്രിയ സുജിത്,
ബ്ലോഗുലോകത്തെ നീറഞ്ഞ സാനിധ്യമായി ഒരു വര്‍ഷം തികച്ചതിന് അഭിനന്ദനങ്ങള്‍. വരും വര്‍ഷങ്ങളിലൂടെ കൂടുതല്‍ വളരുവാന്‍ എല്ലാ വിധ ആശംസകളും. മലയാളബ്ലോഗു ലോകത്തിന് എന്നും പ്രചോദനമായ ‘വിശാലമനസ്കനെയും’ ‘കൊടകരപുരാണത്തെയും’ഈ അവസരത്ത്തില്‍ സ്മരിച്ചതൂ നന്നായി.
സ്നേഹത്തോടെ
മോഹന്‍

http://www.fly2kerala.com/

General Information on Kerala (A South-Western State in India)

Kerala has a unique geographical features that has and is attracting tourist from across the globe.
Kerala is the south west tip of India, enclosed by the Arabian Sea on the west and Western Ghats on the east.

This coastline state of India stretches to about 600 Kilo Meters of clean beaches, serene backwaters, green paddy fields, swaying coconut lagoons, dense green jungles and hill stations.

Kerala’s rich and uique art forms and a highly literate society has always been a part of its Unique selling point.

Kerala! the charming, seductive, serene, exotic and blessed land is no wonder called “God’s Own Country”.

As Jose says (joseyown@providence.usa.com) “When life gets your heart tiring, think of KERALA, and here the nature will heal you”.

In the following linked pages, I attempt to give you some facts and useful information about Kerala.

All information may not be up-to-the-date, but will be useful for sure.

I have also included a discussion forum and a chat page to make this website and your experience visiting it more lively.

Thank you,

Agni Sharman
http://www.fly2kerala.com


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: