Archive for ഏപ്രില്‍, 2008

തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍

Posted on ഏപ്രില്‍ 30, 2008. Filed under: Bloggers Only, Websites | ഉപനാമങ്ങൾ:, |

മലയാളികള്‍ക്ക് പുതിയൊരു അഗ്ഗ്രിഗേറ്റര്‍ കൂടി. “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ ലഭ്യമാണ്‌. എല്ലാ പത്തുമിനിറ്റിലും അപ്ഡേറ്റഡ് ആകുന്നു.

 

 

തമിഴ്മനം എന്ന ഒരു തമിഴ് ജാലകത്തിനെ ഒരു ഭാഗമാണ്‌ ഈ അഗ്ഗ്രിഗേറ്റര്‍. വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.

Advertisements
Read Full Post | Make a Comment ( 5 so far )

ബൂലോഗത്തിലെ പുതുമുഖങ്ങള്‍ക്ക്

Posted on ഏപ്രില്‍ 30, 2008. Filed under: Bloggers Only |

ബൂലോഗത്തിലെ പുതുമുഖങ്ങള്‍ക്കായി കുറച്ച് ഉപയോഗപ്രദമായ ലിങ്കുകള്‍. ഇതില്‍ ചേര്‍ക്കാത്തതായി ഒട്ടേറെ ലിങ്കുകള്‍ കാണും. ദയവായി കമന്റ് രൂപത്തില്‍ അത് താഴെ ചേര്‍ക്കുകയാണെങ്കില്‍ വായിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകും.

നവാഗതരെ ഇതിലെ ഇതിലെ

 വേര്‍ഡ്പ്രസ്സില്‍ എങ്ങനെ ബ്ലോഗ് തുടങ്ങാം? How to create a malayalam blog in Wordpress?

എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? വേര്‍ഡ്പ്രസ്സിനെ അറിയുക

ബ്ലോഗേഴ്സ്‌ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകള്‍

എന്താണ്‌ RSS ? എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?

എറണാകുളം ബ്ലോഗ് അക്കാദമി

കണ്ണൂര്‍ ബ്ലോഗ് അക്കാദമി

കാസര്‍ഗോഡ് ബ്ലോഗ് അക്കാദമി

കേരള ബ്ലോഗ് അക്കാദമി

കൊല്ലം ബ്ലോഗ് അക്കാദമി

കോട്ടയം ബ്ലോഗ് അക്കാദമി

കോഴിക്കോട് ബ്ലോഗ് അക്കാദമി

തിരുവനന്തപുരം ബ്ലോഗ് അക്കാദമി

തൃശൂര്‍ ബ്ലോഗ് അക്കാദമി

പത്തനംതിട്ട ബ്ലോഗ് അക്കാദമി

പാലക്കാട് ബ്ലോഗ് അക്കാദമി

മലപ്പുറം ബ്ലോഗ് അക്കാദമി

മലയാളം ടെമ്പ്ലെറ്റുകള്‍

ലിനക്സും മലയാളവും

വയനാട് ബ്ലോഗ് അക്കാദമി

 

Read Full Post | Make a Comment ( 1 so far )

നോക്കുകൂലി ഒരുക്കിക്കൊടുത്തവര്‍ തിരുത്തുന്നത് സ്വാഗതാര്‍ഹം

Posted on ഏപ്രില്‍ 29, 2008. Filed under: Guest Posts | ഉപനാമങ്ങൾ: |

പെരിന്തല്‍മണ്ണ: നോക്കുകൂലി നിയമവിരുദ്ധമാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ജനമൈത്രി കൂട്ടായ്‌മയുടെ ഉദ്‌ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.നോക്കുകൂലി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നുപറഞ്ഞ കോടിയേരി ഇതുസംബന്ധിച്ച്‌ പരാതിനല്‍കിയാല്‍ പോലീസ്‌ നടപടിയെടുക്കുമെന്നും അറിയിച്ചു.

 

 

കടപ്പാട്- മാതൃഭൂമി

Read Full Post | Make a Comment ( 1 so far )

Advertise with Malayalam Blogroll

Posted on ഏപ്രില്‍ 29, 2008. Filed under: Adsense, Bloggers Only |

Now u can advertise with “The Malayalam Blogroll”. U can place any type of ads as per the size given in the blog.

U can also place ur site banner in “The Malayalam Blogroll” for a FREE of cost for selected blogs. This may help u to increase the blog traffic to ur blog from Malayalam Blogroll. The selected blogs banners will display for a particular period in “Tha Malayalam Blogroll”.

E-mail us for Advertising Rates & More details, mail to : malayalamblogroll@gmail.com or sujithbhakthan@gmail.com

Ad examples:

Earn $$ with WidgetBucks!

Email us for more information or click here to place ur ad FREE

E-mail us for advertising rates

 

Email us for more information or click here to place ur ad FREE

Read Full Post | Make a Comment ( 1 so far )

ബ്ലോഗര്‍ തീമുകള്‍ Themes For Blogger

Posted on ഏപ്രില്‍ 29, 2008. Filed under: Bloggers Only, Malayalam Blog templates |

ബ്ലോഗറില്‍ ഉപയോഗിക്കാവുന്ന കുറച്ചു നല്ല തീമുകളാണ്‌ ഇവിടെ നല്‍കിയിരിക്കുന്നത്.
തീമുകളൊന്നും തന്നെ മലയാളം ബ്ലോഗ്റോളിന്റെ സ്വന്തമല്ല. അതിന്റെയെല്ലാം പകര്‍പ്പവകാശം അതാതു തീമുകളുടെ ഉടമസ്ഥര്‍ക്ക് അവകാശപ്പെട്ടതായിരിക്കും.

1) Langit Template

Download Now

From eblogtemplates.com

You need to signup (FREE)  first before you can download this exclusive template.

Features Include:

 • Several different types of highly optimized “Make Money” ad spots
 • Built-in FeedBurner rss and subscribe via email area
 • Top box displaying your 10 most recent posts (yes I said 10)
 • Calendar style date on each individual post
 • Header banner rotator
 • Dynamic top tabs so you can easily add them
 • Custom comments section
 • Live website traffic widget from FeedIt
 • And much more…

2) iTheme Techno Left Column template

Download Now

From eblogtemplates.com

You need to signup (FREE)  first before you can download this exclusive template.

Installation Instructions

 • Upload XML Template file (DO NOT copy and paste the code directly to template editor box)
 • PLEASE DO NOT PREVIEW YOUR BLOG. Go to Layout > Page Element
 • Edit “Top Menu” widget. Add at least one link, for example you can make a link to your blog homepage with “Home” anchor text
 • Edit “Archives” widget. Chose “Flat List” Style and “MM YY” Date Format style, for example “February 2008″
 • Edit “Recent Posts” widget. Change Feed URL to http://YOURBLOGNAME.blogspot.com/feeds/posts/default
 • Edit “Recent Comments” widget. Change Feed URL to http://YOURBLOGNAME.blogspot.com/feeds/comments/default
 • Go to Settings > Formatting, choose Timestamp style: “Wednesday, January 30, 2008″
 • Finish. Preview your blog to see the result.

3) Blogging Pro

 Download Now

 From eblogtemplates.com

You need to signup (FREE)  first before you can download this exclusive template.

Installation Instructions

 • Dynamic header tab creation
 • Prime location AdSense header ad space
 • Multiple rss feed subscription options ready to go (Blogger rss, Technorati, and Feedburner)
 • Custom individual post date display
 • Addthis bookmark and sharing individual post widget
 • FEEDJIT live traffic feed widget
 • Custom comments image display
 • Three column footer with your recent posts, recent comments, and recommended money maker links
 • Amazon deal of the day dynamic widget
 • Clean and organized template layout editor screen

Read Full Post | Make a Comment ( 2 so far )

വേര്‍ഡ്പ്രസ്സില്‍ എങ്ങനെ ബ്ലോഗ് തുടങ്ങാം? How to create a malayalam blog in WordPress?

Posted on ഏപ്രില്‍ 26, 2008. Filed under: Bloggers Only, malayalam blogs |

ബ്ലോഗറിനേക്കാള്‍ മികച്ച ബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ്‌ വേര്‍ഡ്പ്രസ്സിന്റേത്. ബ്ലോഗറിലെന്ന പോലെ തന്നെ വേര്‍ഡ്പ്രസ്സിലും ബ്ലോഗ് തുടങ്ങുക വളരെ സിംപിളായ ഒരു കാര്യം തന്നെയാണ്‌.

വേര്‍ഡ്പ്രസ്സിന്റെ മലയാളം വേര്‍ഷനിലുള്ള സൈറ്റിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ അഡ്ഡ്രസ്സ് ബാറില്‍ http://ml.wordpress.com എന്നു ടൈപ്പ് ചെയ്തു കൊടുക്കുക.

അവിടെ സൈന്‍ അപ് നൌ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്കാവശ്യമുള്ള ഒരു യൂസര്‍നേമും പാസ് വേര്‍ഡും  ഈ മെയില്‍ ഐഡിയും നല്‍കുക. Gimme a blog! (Like username.wordpress.com) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നെക്സ്റ്റ് അമര്‍ത്തുക.

അടുത്ത പേജില്‍ ബ്ലോഗ് ഡൊമൈന്‍ നല്‍കേണ്ട സ്ഥലമാണ്‌. അവിടെ നിങ്ങള്‍ക്കാവശ്യമായ പേര്‍ നല്‍കുക.

Eg: sampleblog.wordpress.com എന്നായിരിക്കും.

ബ്ലോഗ്  റ്റൈറ്റില്‍ നല്‍കിയതിനുശേഷം ഭാഷ “മലയാളം” തിരഞ്ഞെടുക്കുക.എന്നിട്ട് സൈന്‍അപ് അമര്‍ത്തുക. ഈ മെയില്‍ അഡ്ഡ്രസ്സ് വേരിഫൈ ചെയ്തതിനുശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ഡാഷ് ബോര്‍ഡിലേക്ക് പ്രവേശിക്കാവുന്നതാണ്‌.

Related Posts:

വേര്‍ഡ്പ്രസ്സ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്

 വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? വേര്‍ഡ്പ്രസ്സിനെ അറിയുക

അരമണിക്കൂര്‍ കൊണ്ട്‌ ബ്ലോഗ്‌ ട്രാഫ്ഫിക്‌ കൂട്ടാന്‍ 7 വഴികള്‍

ബ്ലോഗ്‌ നിര്‍മ്മാണം – ഒരു അവലോകനം

ബ്ലോഗേഴ്സ്‌ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകള്‍

ബ്ലോഗിംഗ്‌ – ഒരു പരിചയപ്പെടുത്തല്‍ (Part-1)

ബ്ലോഗിംഗ്‌ ഒരു പരിചയപ്പെടുത്തല്‍ (Part-2)

“എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?

ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍ (NEW)

 

Read Full Post | Make a Comment ( 5 so far )

വേര്‍ഡ്പ്രസ്സ് ബ്ലോഗിംഗ് – ഒരു അവലോകനം

Posted on ഏപ്രില്‍ 24, 2008. Filed under: Bloggers Only |

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? വേര്‍ഡ്പ്രസ്സിനെ അറിയുക

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗുന്നതിനെപ്പറ്റിയുള്ള ഒരു പോസ്റ്റ്. വേര്‍ഡ്പ്രസ്സിന്റെ ഗുണങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഈ പോസ്റ്റ് എന്തോ കാരണങ്ങളാല്‍ അഗ്ഗ്രിഗേറ്ററുകളില്‍ കണ്ടില്ല. അതിന്റെ കുറവു നികത്തനായാണ്‌ ഈ പോസ്റ്റ്. ദയവായി ഈ ലിങ്കില്‍ നിന്നും ആ പോസ്റ്റ് വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.

Read Full Post | Make a Comment ( None so far )

WordPress in Malayalam

Posted on ഏപ്രില്‍ 24, 2008. Filed under: Bloggers Only |

വേര്‍ഡ്പ്രസ്സിനെ അറിയുക. വേര്‍ഡ്പ്രസ്സിന്റെ ഗുണമേന്മയെപ്പറ്റിയുള്ള ഒരു പോസ്റ്റ്.

വളരെ കഷ്ടപ്പെട്ട് പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് ഒരു അഗ്ഗ്രിഗേറ്ററിലും എന്തോ കാരണം കൊണ്ട് വന്നില്ല. അതു കാരണം ഇങ്ങനെയൊരു പോസ്റ്റിട്ട് നോക്കുന്നു.

ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതു വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Read Full Post | Make a Comment ( None so far )

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? വേര്‍ഡ്പ്രസ്സിനെ അറിയുക

Posted on ഏപ്രില്‍ 24, 2008. Filed under: Bloggers Only |

വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? ഇല്ലെങ്കില്‍ ഇന്നുതന്നെ ഉണ്ടാക്കിക്കൊള്ളു. ഞാനിവിടെ വേര്‍ഡ്പ്രസ്സിനെക്കുറിച്ചു അറിയാത്തവര്‍ക്കായി കുറച്ചു വിവരങ്ങള്‍ നല്‍കുന്നു.

പ്രധാനമായും വേര്‍ഡ്പ്രസ്സ്സിനെ കുറിച്ചു പറയുകയാണെങ്കില്‍ ഇതില്‍ മലയാളം ഭാഷാ സപ്പോര്‍ട്ട് സൈറ്റ് തന്നെ നല്‍കുന്നുണ്ട്. ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്ന സമയത്തു തന്നെ ഭാഷയായി മലയാളം തിരഞ്ഞെടുക്കാം. വേര്‍ഡ്പ്രസ്സിന്റെ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ബ്ലോഗറിനേക്കാള്‍ എന്തുകൊണ്ടും ഒരുപടി മുന്നില്‍ തന്നെ നില്‍ക്കുന്നുവെന്നാണ്‌ എന്റെ അഭിപ്രായം. വേര്‍ഡ്പ്രസ്സിന്റെ കുറച്ചു സവിശേഷതകളെക്കുറിച്ച് ഞാനിവിടെ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നതിനായാഗ്രഹിക്കുന്നു.

 1) ഡാഷ് ബോര്‍ഡ് Dash Board

 Malayalam Blogroll Dashboard

എല്ലാ ബ്ലോഗ് സൈറ്റിലും ഉള്ളതുപോലെ തന്നെ വേര്‍ഡ്പ്രസ്സിനും ഉണ്ട് ഒരു ഡാഷ് ബോര്‍ഡ്. നിങ്ങളുടെ എല്ലാ ബ്ലോഗുകളേയും ഇതില്‍ നീന്നും കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കും.ഇതില്‍ തന്നെ “വാട്സ് ഹോട്” എന്ന തലക്കെട്ടില്‍ ടോപ് വേര്‍ഡ്പ്രസ്സ് ബ്ലോഗ്സ്, ടോപ് പോസ്റ്റ്സ്, ഫാസ്റ്റെസ്റ്റ് ഗ്രോവിംഗ് ബ്ലോഗ്സ് എന്നിങ്ങനെ ബ്ലോഗുകള്‍ കാണാം. ബ്ലോഗറില്നേക്കാള്‍ മികച്ച ഈ ഡാഷ് ബോര്‍ഡ് അനുഭവിച്ചറിയുക തന്നെ വേണം.

2) ബ്ലോഗ് സ്റ്റാറ്റസ്

 

 

 

 

 

 

 

ബ്ലോഗര്‍ ഉപയോഗിക്കുന്നവര്‍ ബ്ലോഗ് സ്റ്റാറ്റസ് അറിയണമെങ്കില്‍ ഗൂഗിള്‍ അനലിറ്റിക്സിനെയോ അല്ലെങ്കില്‍ മറ്റു തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസുകളേയോ ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ വേര്‍ഡ്പ്രസ്സില്‍ ഡാഷ്ബോര്‍ഡില്‍ തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിന്റെ സ്റ്റാറ്റസ് അറിഞ്ഞു ട്രാഫിക് കൂട്ടുകയൊക്കെ ചെയ്യാം. “റെഫെറേഴ്സ്” എന്ന തലക്കെട്ടില്‍ നിങ്ങളുടെ ബ്ലോഗില്‍ ആളുകള്‍ എങ്ങനെ ഏതു സൈറ്റില്‍ നിന്നും വന്നു എന്നറിയാം. “ടോപ് പോസ്റ്റ്” ല്‍ നിങ്ങളുടെ ബ്ലോഗിലെ ഏതു പോസ്റ്റിലാണു ആളുകള്‍ കൂടുതലായി സന്ദര്‍ശിച്ചതെന്നറിയാം. “ക്ലിക്ക്സില്‍” നിങ്ങളുടെ ബ്ലോഗിലെ ഏതൊക്കെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു എന്നറിയാം.കൂടാതെ തന്നെ ഇന്‍കമിംഗ് ലിങ്ക്സും അറിയാനുള്ള സൌകര്യമുണ്ട്.

 

3) ബ്ലോഗ് സര്‍ഫര്‍

 

വേര്‍ഡ്പ്രസ്സ് പറയുന്നു: We’re trying to make it easier for you to keep up with your friends, family, and contacts who have blogs here on WordPress.com, particularly those with private blogs who you can’t subscribe to via RSS. Scroll up and down through posts by using the keys ‘j’ and ‘k’.

4) മൈ കമന്റ്സ്

ഇതില്‍ നിങ്ങള്‍ ഏതൊക്കെ വേര്‍ഡ്പ്രസ്സ് ബ്ലോഗില്‍ കമന്റിട്ടിട്ടുണ്ടോ, അതെല്ലാം കാണുവാന്‍ സാധിക്കും. അതിനെ തുടര്‍ന്നരെങ്കിലും കമന്റിട്ടിട്ടുണ്ടെങ്കില്‍ അതും ഇവിടെ നിന്നുതന്നെ കാണാം. ബ്ലോഗറില്‍ ഈ സേവനത്തിനായി നാം കമന്റ് അഗ്ഗ്രിഗേറ്റര്‍ ഉപയോഗിക്കുന്നു.

This tracks comments you’ve made across WordPress.com so you can see when people reply to you. It will show your comment, one before yours, and replies after yours.

5) ടാഗ് സര്‍ഫ്ഫര്‍

നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന റ്റാഗിനെ സംബന്ധിക്കുന്ന മറ്റു ബ്ലോഗുകളിലെ പോസ്റ്റുകള്‍ നിങ്ങള്‍ക്കിവിടെ നിന്നും വായിക്കാം.

 

6) Write

ഇതാണു നിങ്ങളുടെ എഴുതുവാനുള്ള പേജ്. ഇതില്‍ തന്നെ പോസ്റ്റ് എഴുതുവാനും പേജ് എഴുതുവാനുമുള്ള സൌകര്യമുണ്ട്.ഇതാണു നിങ്ങളുടെ എഴുതുവാനുള്ള പേജ്. ഇതില്‍ തന്നെ പോസ്റ്റ് എഴുതുവാനും പേജ് എഴുതുവാനുമുള്ള സൌകര്യമുണ്ട്. ഇവിടെ നിനുംതന്നെ നിങ്ങള്‍ക്കു ഫയലുകളോ ചിത്രങ്ങളോ അപ്ലോഡ് ചെയ്യുവാനും അവ തംബ്നെയിലായോ ഫുള്‍സൈസ് ഇമേജായിട്ടോ എഡിറ്ററിലിട്ടു പോസ്റ്റ് സേവ് ചെയ്യുവാനും സാധിക്കും.

നല്ല രീതിയിലുള്ള എഡിറ്റിംഗ് ടൂള്‍സും ഇവിടെയുണ്ട്. കാറ്റഗറിയും ഇവിടെനിന്നുമ്തന്നെ രേഖപ്പെടുത്താം. പേജ് ക്രിയേറ്റ് ചെയ്യുമ്പോള്‍ പേജ് ടെംപ്ലേറ്റ് തിരഞ്ഞെടുക്കുവാനുള്ള സൌകര്യവുമുണ്ട്.

 PAGE TO WRITE A POST

                                                                    

          PAGE TO CREATE A PAGE

ബ്ലോഗറില്‍ നമുക്കു പേജ് ക്രിയേറ്റ് ചെയ്യുവാന്‍ സാധ്യമല്ല.

7) Manage

പോസ്റ്റുകളും പേജുകളും ഇവിടെനിന്നും മാനേജ് ചെയ്യാം.അപ്ലോഡ്സ് എന്ന ഓപ്ഷനില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്ത ഫയലുകള്‍ കാണാം. കാറ്റഗറീസില്‍ നിങ്ങളുടെ കാറ്റഗറീസ് മാനേജ് ചെയ്യാം.

 

 

8) Import

ബ്ലോഗറിനെ താരതമ്യം ചെയ്യുകയാണെങ്കില്‍ വേര്‍ഡ്പ്രസ്സിനുള്ള ഒരു എടുത്തു പറയാവുന്ന അഡ്വാന്റേജാണ്‍ “ഇംപോര്‍ട്ട് “. സപ്പോസ് ഇപ്പോള്‍ നിങ്ങള്‍ക്കു ബ്ലോഗറിലോ മറ്റോ ഒരു ബ്ലോഗ് ഉണ്ടെന്നിരിക്കട്ടെ. അതില്‍ നിന്നും നിങ്ങളുടെ പോസ്റ്റ്, അതില്‍ ആളുകള്‍ ഇട്ട കമന്റുകള്‍ ഉള്‍പ്പെടെ നിങ്ങള്‍ക്കു നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ബ്ലോഗിലേക്കു ഇമ്പോര്‍ട്ടു ചെയ്യാം.

9) Export എക്സ്പോര്‍ട്ട്

ഇതും ഇതുപോലെ തന്നെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ബ്ലോഗ് ഒരു എക്സ് എം എല്‍ ഫയലായി നിങ്ങള്‍ക്കു നിങ്ങളുടെ ഹാര്‍ഡ്ഡിസ്കിലേക്കു സേവ് ചെയ്യാം. അതു പിന്നീട് മറ്റൊരു വേര്‍ഡ്പ്രസ്സ് ബ്ലോഗിലേക്കു ഇംപോര്‍ട്ടു ചെയ്യുവാനും സാധിക്കും.

10) Comments

                  

ഇവിടെ നിങ്ങളുടെ ബ്ലോഗില്‍ വന്ന കമന്റുകള്‍ മാത്രമായി കാണാം. ഇവിടെ നിന്നും അവ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം.
നിങ്ങള്ടെ ബ്ലോഗില്‍ ആരെങ്കിലും കമന്റിട്ടാല്‍ അതു നിങ്ങള്‍കണ്ടിട്ടു മാത്രമേ അതായത് നിങ്ങള്‍ അപ്പ്രൂവ് ചെയ്താല്‍ മാത്രമേ ബ്ലോഗില്‍ വരുകയുള്ളു. അതു നിങ്ങള്‍ക്കു എഡിറ്റ് ചെയ്തു അപ്പ്രൂവ് ചെയ്യുവാനുള്ള സൌകര്യവും ഉണ്ട്.

11) BlogRoll Management

ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ ലിങ്കുകള്‍ നല്‍കാം.  ലിങ്കുകള്‍ ഇംപോര്‍ട്ടു ചെയ്യാം.

12) Presentation

                  

ബ്ലോഗറിനെ അപേക്ഷിച്ച് ഒരു നല്ല തീംസിന്റെ കളക്ഷന്‍ തന്നെയുണ്ട് വേര്‍ഡ്പ്രസ്സില്‍. ഇവിടെ നിങ്ങള്‍ക്കു നിങ്ങളുടെ തീം സെലക്സ്ട് ചെയ്യാം. വിഡ്ജറ്റുകള്‍ ആഡു ചെയ്യാം. ഹെഡര്‍ ഇമേജ് ചേയ്ഞ്ജ് ചെയ്യാം. കളര്‍ ഓപ്ഷന്‍ ഉണ്ട്. ആകെയുള ഒരു ഡിഫക്ട് എന്തെന്നാല്‍ വേര്‍ഡ്പ്രസ്സില്‍ നമുക്ക് എച്ച് ടി എം എല്‍ കോഡ് ആഡ് ചെയ്യുവാണ്‍ പറ്റില്ല. അതുകൊണ്ടുതന്നെ ആഡ്സെന്‍സ് പോലെയുള്ള കാര്യങ്ങള്‍ ഇവിടെ നടപ്പില്ല.

13) Users

ഇവിടെ നിന്നും നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിലേക്കു മറ്റ് ഓതേഴ്സിനെ ക്ഷണിക്കാം. നിങ്ങളുടെ പ്രൊഫൈല്‍ കാണാം. അത് എഡിറ്റ് ചെയ്യാം.

14) Options

ഇവിടെയാണു നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിംഗ്സ് പേജ്. നിങ്ങളുടെ ബ്ലോഗിന്റെ പേരു ഭാഷ ഈ മെയില്‍ ഐ ഡി എന്നിവ നിങ്ങള്‍ക്കു മാറ്റാം. ഒരിക്കല്‍ കൊടുത്ത യു ആര്‍ എല്‍ ഇവിടെ മാറ്റുവാന്‍ സാധിക്കില്ല.

15) Upgrade

In addition to all of the free features of WordPress.com, they offer a few options for paid upgrades for enhanced functionality.

 

Read Full Post | Make a Comment ( 3 so far )

അരമണിക്കൂര്‍ കൊണ്ട്‌ ബ്ലോഗ്‌ ട്രാഫ്ഫിക്‌ കൂട്ടാന്‍ 7 വഴികള്‍

Posted on ഏപ്രില്‍ 22, 2008. Filed under: Bloggers Only |

1) ബ്ലോഗില്‍ ലിങ്ക്‌ ക്ലാസ്റ്റര്‍ ധാരാളമായ്‌ നല്‍കുക.

ബ്ലോഗില്‍ ഒരു ലിങ്ക്‌ ക്ലസ്റ്റര്‍ ഉണ്ടാക്കുന്നത്‌ സേര്‍ച്ച്‌ എഞ്ചിനില്‍ ഇടം പിടിക്കുവാന്‍ സഹായകമാകും. ഉദാഹരണത്തിനായി ബ്ലോഗേഴ്സിനു മാത്രം എന്ന റാങ്കിംഗില്‍ ഞാന്‍ ഒരു പോസ്റ്റിട്ടു. പിന്നീട്‌ അതേ റാംകിംഗില്‍ ലിങ്ക്‌ കൊടുത്ത്‌ കുറച്ചു പോസ്റ്റുകള്‍ കൂടി പബ്ലിഷ്‌ ചെയ്തു. തീര്‍ച്ചയായും ബ്ലോഗേഴ്സ്‌ ഓണ്‍ലി എന്നത്‌ സേര്‍ച്ച്‌ എഞ്ചിനില്‍ സ്ഥനം പിടിച്ചിരിക്കും. ഈ കീവേര്‍ഡ്‌ കൊടുക്കുക എന്ന പരിപാടി കേവലം 10 മിനിറ്റ്‌ കൊണ്ട്‌ ചെയ്തു തീര്‍ക്കാം.2) റ്റൈറ്റില്‍ റ്റാഗുകളുടെ HTML എഡിറ്റ്‌ ചെയ്യുക.

നിങ്ങളുടെ ബ്ലോഗ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ നോക്കുമ്പോള്‍ നിങ്ങള്‍ക്കറിയാന്‍ സാധിക്കും ഏതൊക്കെ കീവേര്‍ഡുകള്‍ വഴിയാണ്‌ നിങ്ങളുടെ ബ്ലോഗിലേക്ക്‌ വിസിറ്റേഴ്സ്‌ വരുന്നതെന്ന്?. അങ്ങനെയുള്ള കീവേര്‍ഡ്‌ നിങ്ങളുടെ റ്റൈറ്റില്‍ റ്റാഗില്‍ ഇല്ലെങ്കില്‍ അതുടന്‍ തന്നെ ചേര്‍ത്തുകൊള്ളുക. ( ബ്ലോഗേഴ്സിന്‌ ഇത്‌ എത്ര മാത്രം ഉപകരിക്കും എന്നു പറയുവാന്‍ കഴിയില്ല). ഇങ്ങനെ ചെയ്യുന്നതുകൊണ്ട്‌ നിങ്ങളുടെ ബ്ലോഗിലേക്ക്‌ കൂടുതല്‍ ട്രാഫിക്‌ ആ കീവേര്‍ഡ്‌ വെച്ച്‌ സേച്ച്‌ ചെയ്യുന്നവരില്‍ നിന്നും ലഭിക്കാനിടയുണ്ട്‌.

3) നല്ല പോസ്റ്റിന്‌ നല്ല ദിവസം

ശനിയാഴ്ചകളില്‍ നിങ്ങളുടെ ബ്ലോഗില്‍ വിസിറ്റേഴ്സ്‌ എങ്ങനെ? സ്റ്റാറ്റിസ്റ്റിക്സ്‌ നോക്കിയാല്‍ മനസ്സിലാക്കാവുന്നതാണ്‌ ഈകാര്യം. പൊതുവേ എന്റെ ഒരു അഭിപ്രായത്തില്‍ ശനിയാഴ്ച്ചകളില്‍ ബ്ലോഗില്‍ വിസൈറ്റ്ഴ്സ്‌ കുറവായിരിക്കും. അതുകൊണ്ടു തന്നെ നല്ല ഒരു പോസ്റ്റ്‌ നിങ്ങള്‍ തയ്യാറാക്കി വെച്ചിരിക്കുകയാണെങ്കില്‍ അത്‌ നിങ്ങളുടെ യുക്തി പോലെ ഒരു നല്ല ദിവസം നോക്കി പബ്ലിഷ്‌ ചെയ്യാന്‍ ശ്രമിക്കുക. ചില നല്ല പോസ്റ്റുകള്‍ ശ്രദ്ധിക്കാതെ പോയി എന്നൊക്കെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. അതു ചിലപ്പോള്‍ ഈ കാരണം കൊണ്ടായിരിക്കാം.

4) ഒരു പോസ്റ്റ്‌ പല തവണ എഡിറ്റ്‌ ചെയ്യാന്‍ ശ്രമിക്കുക

തലക്കെട്ട്‌ ഇനിയും എങ്ങനെ മെച്ചമാക്കാം? ആദ്യത്തെ പാരഗ്രാഫ്‌ ഇനിയും മെച്ചമാക്കുവാന്‍ സാധിക്കുമോ? ഇതെല്ലാം നിങ്ങള്‍ക്ക്‌ കേവലം 30 മിനിറ്റുകള്‍ കൊണ്ട്‌ ഈസിയായി ചെയ്തു തീര്‍ക്കാം.

5) നിങ്ങളെപ്പറ്റി എഴുതുന്നതു കുറച്ച്‌ പ്രശനങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുക

ബ്ലോഗ്‌ സര്‍ഫേഴ്സ്‌ വായനക്കാരായി മാറുന്നത്‌ ആ ബ്ലോഗില്‍ നിന്നും എന്തെങ്കിലുമൊക്കെ ലഭിക്കും എന്ന സ്ഥിതി വരുമ്പോഴാണ്‌. ട്രെയിനിംഗ്‌, ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍, വിനോദം എന്നിവ ഒരു ബ്ലോഗില്‍ നിന്നും ലഭിക്കുമ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ നിങ്ങളുടെ ബ്ലോഗിലെ സ്ഥിര വായനക്കാരനായി മാറും. അവര്‍ക്ക്‌ നിങ്ങളെപ്പറ്റിയോ നിങ്ങളുടെ ഗേള്‍ഫ്രണ്ടിനെപ്പറ്റിയോ നിങ്ങളുടെ കുട്ടിയെ പറ്റിയോ ഫാമിലിയേപ്പറ്റിയോ വളര്‍ത്തു മൃഗങ്ങളെപ്പറ്റിയോ ഒന്നും അറിയുവാന്‍ താത്പര്യം കാണാന്‍ സാധ്യത കാണില്ല. ഇക്കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക്‌ ഒരു ഫാമിലി ബ്ലോഗില്‍ എഴുതാവുന്നതാണ്‌. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒട്ടും സമയം ചിലവാക്കാതെ തന്നെ ബ്ലോഗിലെ വിസിറ്റേഴ്സിനെ കുറയ്ക്കാതെ തന്നെ കൂട്ടുവാന്‍ നിങ്ങള്‍ക്കു സാധിക്കും.

6) ഒരു പ്രധാന ബ്ലോഗര്‍ക്കായി ഒരു പോസ്റ്റ്‌ നല്‍കുക.

ഉദാഹരനത്തിനായി നമ്മുടെ അറിവില്‍ ധാരാളം പ്രസിദ്ധരായ ബ്ലോഗേഴ്സ്‌ ഉണ്ടാവുമല്ലൊ. അവരെപ്പറ്റിയോ അവരുടെ ബ്ലോഗിനെപ്പറ്റിയോ ഒരു പോസ്റ്റ്‌ നിങ്ങളുടെ ബ്ലോഗില്‍ എഴുതുവാന്‍ സമയം കണ്ടെത്തുക. അത്‌ അവരെയും നിങ്ങളേയും ഏറെ ഉപകാരപ്രദമാക്കും. അതു വഴി നിങ്ങള്‍ക്കു നിങ്ങളുടെ ബ്ലോഗിന്റെ പേരും ഉയര്‍ത്തികാട്ടുവാന്‍ സാധ്യമാകും. നിങ്ങളുടെ പോസ്റ്റുകള്‍ വല്ലപ്പോഴുമെങ്കിലു മറ്റു പ്രസിദ്ധരായ അല്ലെങ്കില്‍ നിങ്ങള്‍ പ്രധാനിയെന്നു കരുതുന്ന മറ്റു ബ്ലോഗേഴ്സിന്‌ അയച്ചുകൊടുക്കുക.

7) നിങ്ങളുടെ ഈമെയിലിനും കമന്റിനും റിപ്ലൈ കൊടുക്കുക.

ഒരു വായനക്കാരന്‍ നിങ്ങളോടു ചോദിച്ച ഒരു ചോദ്യത്തിന്‌ നിങ്ങള്‍ ഒരു നൂറു വട്ടം ഇതിനു മുന്‍പും ഉത്തരം നല്‍കിയിട്ടുണ്ടെങ്കില്‍ പോലും വീണ്ടും ഉത്തരം പറയുന്നതിനു സമയം കണ്ടെത്തുക. എന്തുകൊണ്ടാണ്‌ ആളുകള്‍ നിങ്ങളുടെ ബ്ലോഗ്‌ വായിക്കുന്നത്‌? അതിനു കാരണം അവരുടെ ചോദ്യങ്ങള്‍ക്ക്‌ നിങ്ങള്‍ പ്രതികരിക്കുന്നതുകൂടിയുള്ളതുകൊണ്ടാണല്ലൊ?.

 

Read Full Post | Make a Comment ( 3 so far )

കേരളാ ബ്ലോഗ്‌ അക്കാദമി

Posted on ഏപ്രില്‍ 21, 2008. Filed under: Bloggers Only |

മലയാളത്തില്‍ പുതിയ ബ്ലോഗെഴുത്തുകാര്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംഘം രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവരം മാന്യ ബ്ലോഗേഴ്സെല്ലാവരും തന്നെ അറിഞ്ഞുകാണുമെന്ന വിവരം ഞാന്‍ സന്തോഷപൂര്‍വ്വം ചോദിച്ചുകൊള്ളട്ടെ? എല്ലാവരും ഈ പദ്ധതിയുടെ ഭാഗമായി ഈ പദ്ധതി ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളാ ബ്ലോഗ്‌ അക്കാദമിയെക്കുറിച്ച്‌:

കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.ബൂലോകത്തെ ജന സാന്ദ്രത വര്‍ദ്ദിപ്പിച്ച് ബൂലോകം ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് പ്രവര്‍ത്തനം.മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും. ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

കേരളാ ബ്ലോ അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ബ്ലോഗ് അക്കാദമിയുടെ ബ്ലോഗുകള്‍ തുടങ്ങിയിട്ടുണ്ട്.

വിവിധ ജില്ലാ മലയാളം ബ്ലോഗ് പരിശീലന വേദികള്‍:

1)തിരുവനന്തപുരം ജില്ലാ ബ്ലോഗ് അക്കാദമി

2)കൊല്ലം ജില്ലാ ബ്ലോഗ് അക്കാദമി

3)പത്തനംതിട്ട ജില്ലാ ബ്ലോഗ് അക്കാദമി

4)ആലപ്പുഴ ജില്ലാ ബ്ലോഗ് അക്കാദമി

5)ഇടുക്കി ജില്ലാ ബ്ലോഗ് അക്കാദമി

6)കോട്ടയം ജില്ലാ ബ്ലോഗ് അക്കാദമി

7)എറണാകുളം ജില്ലാ ബ്ലോഗ് അക്കാദമി

8) തൃശൂര്‍ ജില്ലാ ബ്ലോഗ് അക്കാദമി

9)പാലക്കട് ജില്ലാ ബ്ലോഗ് അക്കാദമി

10)മലപ്പുറം ജില്ലാ ബ്ലോഗ് അക്കാദമി

11)വയനാട് ജില്ലാ ബ്ലോഗ് അക്കാദമി

12)കോഴിക്കോട് ജില്ലാ ബ്ലോഗ് അക്കാദമി

13)കണ്ണൂര്‍ ജില്ലാ ബ്ലോഗ് അക്കാദമി

14)കാസര്‍ഗോഡ് ജില്ലാ ബ്ലോഗ് അക്കാദമി

15) ബാംഗ്ലൂര്‍ ചാപ്റ്റര്‍ ബ്ലോഗ് ലിങ്ക്

കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല ഏപ്രില്‍ 27 ന്‌:

Place: കോഴിക്കോട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയം(കല്ലായിറോഡ്,കോഴിക്കോട്-2)

ബ്ലോഗ് അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളം ബ്ലോഗ്ഗ്റോളിന്റെ ആശംസകള്‍.

Read Full Post | Make a Comment ( 1 so far )

ബ്ലോഗ്‌ നിര്‍മ്മാണം – ഒരു അവലോകനം

Posted on ഏപ്രില്‍ 20, 2008. Filed under: Bloggers Only |

സാധാരണയായി വെബ്ബില്‍ എന്തെങ്കിലും കാര്യങ്ങള്‍ തിരയണമെങ്കില്‍ നാമെല്ലാവരും സേര്‍ച്ച്‌ എഞ്ചിനുകളെ ആശ്രയിക്കുക പതിവാണല്ലൊ. നമ്മുടെ ബ്ലോഗുകളുടെ കാര്യത്തില്‍ പ്രധാനമായും 2 സേര്‍ച്ച്‌ എഞ്ചിനുകളാണുള്ളത്‌. technorati.com & blogsearch.google.com. ഈ രണ്ട്‌ സൈറ്റുകള്‍ക്കും അതിന്റേതായ അഡ്വാന്‍സ്ഡ്‌ സേര്‍ച്ച്‌ സൗകര്യങ്ങള്‍ തരുന്നുണ്ട്‌. അതു കാരണം തന്നെ നമുക്കാദ്യം അവിടങ്ങളില്‍ നിന്നു തന്നെ തുടങ്ങാം. ടെക്നോരതി.കോം അതോറിറ്റി ബേസ്ഡില്‍ റിസള്‍ട്ടുകള്‍ തരുമ്പോള്‍ ഗൂഗിളില്‍ നിന്നും ഓതര്‍ ഫീല്‍ഡു വഴിയുള്ള ലിങ്കുകള്‍ കിട്ടുന്നു.നിങ്ങള്‍ക്കു കിട്ടിയ റിസള്‍ട്ടുകളില്‍ നിന്നും നിങ്ങള്‍ ഒന്നു പിക്ക്‌ ചെയ്യുന്നു. ആ സൈറ്റിലേക്ക്‌ നിങ്ങളുടെ ബ്രൗസര്‍ വഴിയൊരുക്കുന്നു. ആദ്യമായി നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്‌ ആ സൈറ്റിന്റെ ഫോണ്ട്‌, എഴുതിയിരിക്കുന്ന നിറം, ബാക്ഗ്രൗണ്ട്‌ കളറുകള്‍ (അവ വായനയെ ബാധിക്കുവാന്‍ കാരണമാകരുത്‌) എന്നിവയൊക്കെയാണ്‌. അതില്‍ നിങ്ങള്‍ വായിക്കുവാനുദ്ധേശിക്കുന്ന കണ്ടന്റുകള്‍ ദീര്‍ഘമേറിയതോ കടുകട്ടിയോ ആകരുത്‌. ധാരാളം ലിങ്കുകള്‍ കൊണ്ടും ആഡുകള്‍ കൊണ്ടും ഉള്ള ഒരു വിഭവ സമൃദ്ധമായ സദ്യയാവരുത്‌ ആ സൈറ്റിന്റെ അല്ലെങ്കില്‍ ആ ബ്ലോഗിന്റെ ലേ ഔട്ട്‌.

കണ്ടന്റ്‌ എന്നത്‌ വളരെ പ്രാധാന്യമേറിയ ഒരു വസ്തുവാണ്‌. റ്റാഗ്‌ അല്ലെങ്കില്‍ കാറ്റഗറി ഉപയോഗിച്ച്‌ ഒരേ വിഷയങ്ങളിലുള്ള പല പല പോസ്റ്റുകള്‍ വായിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ആ ബ്ലോഗില്‍ തന്നെ സേര്‍ച്ച്‌ ചെയ്യുവാനുള്ള സംവിധാനം ഉണ്ടായിരിക്കണം. ബ്ലോഗറിനോട്‌ കമന്റ്‌ രൂപത്തില്‍ ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കണം. ബ്ലോഗിന്റെ ആര്‍.എസ്‌.എസ്‌ ഫീഡ്‌ സബ്സ്ക്രൈബ്‌ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. ബ്ലോഗറെ കോണ്ടാക്റ്റ്‌ ചെയ്യാനുള്ള ഈ മെയില്‍ അഡ്ഡ്രസ്സോ ഫോണ്‍ നമ്പരോ പ്രൊഫെയില്‍ പേജില്‍ കൊടുക്കുന്നത്‌ കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോഗറെ സമീപിക്കുന്നതിന്‌ വായനക്കാരനു സഹായകമാകും. നിങ്ങള്‍ നിരന്തരം വിസിറ്റുവാന്‍ പോകുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍ ഒക്കെ വെച്ചുകൊണ്ട്‌ ഒരു ബ്ലോഗ്‌ റോള്‍ കൂടി തയ്യാറാക്കി വെയ്ക്കുന്നത്‌ നിങ്ങള്‍ക്കും മറ്റു ബ്ലോഗേഴ്സിനും സഹായകമായേക്കാം.

ടെക്നോരതിയിലും ഗൂഗിളിന്റെ റീഡറിലു നിങ്ങളുടെ ഇഷ്ടപ്പെട്ട ബ്ലോഗുകളെ ചേര്‍ത്തു വെച്ചുകൊണ്ട്‌ വായന സാധ്യമാക്കാം.

1.6.1) ബ്ലോഗിംഗ്‌ ക്ലയന്റ്‌: ബ്ലോഗിംഗ്‌ ക്ലയന്റ്‌ ഉപയോഗിച്ചാണ്‌ നിങ്ങള്‍ ഒരു പോസ്റ്റ്‌ തയ്യാറാക്കുന്നത്‌. ഒരു വെബ്‌ പേജ്‌ ക്രിയേറ്റ്‌ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകളെ മറന്ന് അതിനു പകരമായി മാക്സിമം കണ്ടന്റ്‌ മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുകയെന്നതാണ്‌ ക്ലയന്റിന്റെ ധര്‍മ്മം. ഒരു ക്ലയന്റില്‍ സാധാരണയായി ഒരു ടെക്സ്റ്റ്‌ എഡിറ്ററും മറ്റ്‌ അഡീഷണല്‍ ടൂളുകളും (ഇമേജ്‌ അപ്ലോഡ്‌ ചെയ്യുവാനുള്ള സംവിധാനം മറ്റു ഫയലുകള്‍ അപ്ലോഡ്‌ ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ ) ഉള്‍പ്പെടുന്നു.

1.6.2) ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോo: ഒരു ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോമ്മ് എന്നു വെച്ചാല്‍ അതൊരു ബ്ലോഗിന്റെ സോഫ്റ്റ്വെയര്‍ പാര്‍ട്ട്‌ എന്നു പറയാം. ആ ബ്ലോഗിന്റെ ഫീച്ചേഴ്സും ലേ ഔട്ടും ഒക്കെ അടങ്ങുന്ന കോഡ്‌ ഇതിലടങ്ങിയിരിക്കുന്നു. ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോമ്മ് എന്നത്‌ ഒരു സേര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കേണ്ട അല്ലെങ്കില്‍ ചെയ്തിരിക്കുന്ന ഒരു വസ്തുവാണ്‌. ഉദാഹരണത്തിനായി ഇപ്പോള്‍ ബ്ലോഗറിലായാലും വേര്‍ഡ്പ്രസ്സിലായാലും നാം വര്‍ക്ക്‌ ചെയ്യുന്ന ഒരു ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോം ഉണ്ടല്ലൊ, അത്‌ ഒരു സേര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയല്ലെ? ഓരോരുത്തരും അവരവരുടേതായ യൂസര്‍നേമും പാസ്‌ വേര്‍ഡും ഉപയോഗിച്ച്‌ അതിനെ ആക്സസ്‌ ചെയ്യുന്നുവെന്നു മാത്രം.

1.6.3) ബ്ലോഗ്‌ ഹോസ്റ്റ്‌: ഇന്റര്‍നെറ്റിലേ ഓരോ സൈറ്റും ഒരു വെബ്സേര്‍വ്വറില്‍ ഹോസ്റ്റ്‌ ചെയ്തിരിക്കുകയാണല്ലൊ. അഥവാ ഒരു പേജ്‌ വെബ്‌ സേര്‍വറില്‍ ഇട്ടില്ലെങ്കില്‍ അത്‌ നമുക്ക്‌ ഓണ്‍ലൈനായി ലഭിക്കുകയില്ല. ബ്ലോഗിംഗ്‌ പ്രോസസ്സിനെ ഒന്നു ചുരുക്കി പറയുകയാണെങ്കില്‍ ഒരു ക്ലയന്റിന്റെ സഹായത്താല്‍ ഒരു ബ്ലോഗര്‍ അയാളുടെ കണ്ടന്റ്‌ ഉണ്ടാക്കുന്നു. ഈ തയ്യാറാക്കിയ കണ്ടന്റിനെ ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ നാം ഹോസ്റ്റ്‌ ചെയ്യുന്നു. ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോം ആ കണ്ടന്റിനെ മറ്റു വെബ്‌ പേജുമായി ലിങ്ക്‌ ചെയ്തിട്ട്‌ അത്‌ വെബ്‌ സേര്‍വറില്‍ പബ്ലിഷ്ഡ്‌ ആക്കിയിട്ട്‌ അത്‌ ഓണ്‍ലൈനായി നമുക്കു ലഭിക്കുന്നു.

 

Read Full Post | Make a Comment ( 3 so far )

Google Groups for Malayalam Bloggers

Posted on ഏപ്രില്‍ 18, 2008. Filed under: Bloggers Only |

മലയാളം ബ്ലോഗേഴ്സിന്റെ കുറച്ച് ഗൂഗിള്‍ സംഘങ്ങള്‍. ഇതില്‍ ചേര്‍ക്കാത്ത ഗ്രൂപ്പുകളെപ്പറ്റി അറിവുണ്ടെങ്കില്‍ ഇവിടെ ലിങ്ക് കൊടുത്താല്‍ മതിയാകും.

ഇന്ദുലേഖ ന്യൂസ്

കേരള ബ്ലോഗ് അക്കാദമി

തലോര്‍

പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പ്

ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് ഗ്രൂപ്പ്

മറുമൊഴികള്‍

വേര്‍ഡ്പ്രസ്സ് ബ്ലോഗേഴ്സ്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

 

Read Full Post | Make a Comment ( 1 so far )

ദി സെന്‍ ഓഫ് ബ്ലോഗിംഗ്

Posted on ഏപ്രില്‍ 18, 2008. Filed under: Bloggers Only |

 

നിങ്ങളുടെ തിരക്കേറിയ ഈ ദിനത്തില്‍ ബ്ലോഗിംഗിനെ കുറിച്ച് പ്രൊവോകിംഗ് ആയിട്ടുള്ള കുറച്ചു കാര്യങ്ങള്‍ അറിയുവാനായി ഈ പിഡി.എഫ് ഫോര്‍മാറ്റിലുള്ള “ദി സെന്‍ ഓഫ് ബ്ലോഗിംഗ്” ഒന്നു ഡൌണ്‍ലോഡ് ചെയ്ത് വായിച്ചു നോക്കുക. ഹണ്ടര്‍ നുട്ടല്‍ എന്നയാളെഴുതിയ ഒരു ഫ്രീ ഈബുക്ക് ആണിത്.

വായിച്ചു നോക്കിയിട്ട് ഇവിടെ വന്ന് അഭിപ്രായം പറയുവാന്‍ മറക്കരുതേ…

Read Full Post | Make a Comment ( None so far )

മലയാളം ബ്ലോഗ്ഗ്‌ റോളിന്റെ വിഷുകൈനീട്ടം

Posted on ഏപ്രില്‍ 13, 2008. Filed under: Malayalam |


കനകപ്രതീക്ഷകളുടെ ഒരു വിഷുപ്പുലരികൂടി ഇതാ വരവായി……

മലയാളിമനസ്സ്‌ ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷത്തെ വരവേള്‍ക്കാനൊരുങ്ങുമ്പോള്‍ ഈ വിഷുദിനം ഓരായിരം നന്മകളുടെ നിറകണി ഒരുക്കട്ടെ. കൊന്നപ്പൂക്കളുടെ പൊന്‍സ്പര്‍ശമുള്ള ഈ മേടമാസത്തില്‍ മലയാളം ബ്ലോഗ്ഗ്‌ റോളിന്റെ ഓരായിരം ഹൃദയം നിറഞ്ഞ വിഷുദിനാശംസകള്‍.

Read Full Post | Make a Comment ( None so far )

ബ്ലോഗേഴ്സ്‌ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകള്‍

Posted on ഏപ്രില്‍ 13, 2008. Filed under: Bloggers Only |

blog, blogging, blogger: To blog എന്നാല്‍ ഒരു ബ്ലോഗിലേക്ക്‌ ഒരു കാര്യം ടൈപ്പ്‌ ചെയ്ത്‌ പബ്ലിഷ്‌ ചെയ്യുക എന്ന്. ഇത്തരത്തില്‍ ഒരു ബ്ലോഗിംഗ്‌ നടത്തുന്ന ഒരാളെ ബ്ലോഗര്‍ എന്നു വിളിക്കുന്നു.

Blogosphere അല്ലെങ്കില്‍ ബൂലോഗം: ബ്ലോഗുകളുടേയും ബ്ലോഗേഴ്സിന്റെയും ലോകം. ബൂലോഗത്തെ www ന്റെ ഒരു സബ്സെറ്റായി പറയാം.

Post : ഒരു ബ്ലോഗ്‌ എന്നാല്‍ ആ സൈറ്റിനെ മുഴുവനായും പറയുന്ന വാക്കാണ്‌. ഒരു ബ്ലോഗിലെ ഓരോ എന്‍ട്രികളേയും ഒരു പോസ്റ്റ്‌ എന്നു പറയാം. To Post എന്നാല്‍ ഒരു ബ്ലോഗിലേക്ക്‌ ഒരു കാര്യം എഴുതുക എന്ന്.

VBlog : വി ബ്ലോഗ്‌ എന്നാല്‍ വീഡിയോ ബ്ലോഗ്‌. ഈ ബ്ലോഗുകളില്‍ പ്രധാനമായും വീഡിയോ ക്ലിപ്പുകളാവും പോസ്റ്റ്‌ രൂപത്തിലുണ്ടാവുക.

Blogroll: ഒരു ബ്ലോഗര്‍ അയാള്‍ പ്രധാനമായും വിസിറ്റുന്ന കുറച്ചു ബ്ലോഗുകളുടെ ലിങ്കുകള്‍ അയാളുടെ ബ്ലോഗില്‍ നല്‍കിയിട്ടുണ്ടാകും. അതിനെയാണ്‌ ബ്ലോഗ്രോള്‍ എന്നു പറയുന്നത്‌. ഒരു പോപ്പുലര്‍ ബ്ലോഗ്‌ ക്രിയേറ്റ്‌ ചെയ്യുന്നതിന്റെ ഒരു പ്രധാന ഘടകമാണ്‌ ആ ബ്ലോഗിലേക്ക്‌ ലിങ്കുകള്‍ നല്‍കുക എന്നത്‌. ഉദാഹരണത്തിനായി, ദി മലയാളം ബ്ലോഗ്രോള്‍ ഇത്തരത്തിലുള്ള ഒരു സൈറ്റാണ്‌. ഈ ബ്ലോഗിലേക്കുള്ള ലിങ്കുകളും മറ്റു ബ്ലോഗുകളില്‍ നിങ്ങള്‍ക്കു കാണാവുന്നതാണ്‌.

Podcast/AudioCast: ഒരു ഓഡിയോ ഫയല്‍ പോസ്റ്റായിട്ടു പബ്ലിഷ്‌ ചെയ്ത ബ്ലോഗുകളെ നമുക്ക്‌ പോഡ്കാസ്റ്റ്‌ എന്നു പറയാം.

Trackback: ഒരു ബ്ലോഗിനെ മറ്റൊരു ബ്ലോഗില്‍ ലിങ്കു ചെയ്തിട്ടുള്ളതോ അല്ലെങ്കില്‍ ക്വോട്ട്‌ ചെയ്ത്‌ ഈ ബ്ലോഗിലേക്ക്‌ ലിങ്ക്‌ നല്‍കുന്നതിനെ ട്രാക്ബാക്‌ എന്നു പറയുന്നു. ഇത്‌ ഇരു ബ്ലോഗുകളുടേയും പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുന്നതിന്‌ സഹായകമാകുന്നു.

പെര്‍മലിങ്ക്‌: ബ്ലോഗിലെ ഒരു പേജില്‍ ധാരാളം പോസ്റ്റുകള്‍ നമുക്കു കാണുവാന്‍ സാധിക്കും. ഒരു പെര്‍മലിങ്ക്‌ എന്നാല്‍ ഒരു പ്രത്യേക പോസ്റ്റിലേക്ക്‌ ഒരു പേജില്‍ നിന്നും കൊടുത്തിട്ടുള്ള ഒരു പെര്‍മനന്റ്‌ ലിങ്കാണ്‌. പെര്‍മലിങ്ക്‌ വഴി പേജുകള്‍ കയറിയിറങ്ങാതെ കൃത്യ പോസ്റ്റിലേക്ക്‌ വേഗത്തില്‍ ചെന്നെത്തുവാന്‍ സസ്ധിക്കുന്നതാണ്‌.

RSS: റിച്ച്‌ സൈറ്റ്‌ സമ്മറി അഥവാ RSS എന്നാല്‍, നിങ്ങളുടെ ബ്ലോഗിലെ അല്ലെങ്കില്‍ സൈറ്റിലെ ഒരു ആര്‍ട്ടിക്കിള്‍ പല പല ആളുകള്‍ക്കു വിതരണം ചെയ്യുന്നതിന്‌ ഉള്ള ഒരു മാര്‍ഗ്ഗം. ഇത്‌ പ്രധാനമായും ഈ മെയില്‍ വഴിയോ അല്ലെങ്കില്‍ റീഡറുകള്‍ വഴിയോ ആകാം. XML ഫോര്‍മാറ്റിലാണ്‌ ഈ ആര്‍ട്ടിക്കിള്‍ വിതരണത്തിനുപയോഗിക്കുന്നത്‌. ഈ ഫീഡുകള്‍ ലഭിക്കണമെങ്കില്‍ അത്‌ നിങ്ങള്‍ സബ്സ്ക്രൈബ്‌ ചെയ്യേണ്ടതായിട്ടുണ്ട്‌. ഫീഡ്‌ റീഡേഴ്സ്‌ ഉപയോഗിച്ച്‌ ഇത്‌ എളുപ്പത്തില്‍ വായിക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കായി “ദി മലയാളം ബ്ലോഗ്‌ റോളില്‍” ഇതിനു മുന്‍പ്‌ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വായിക്കുക.
1) എന്താണ്‌ RSS ? എങ്ങനെ ഉപയോഗിക്കാം?

2) ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

3) ബ്ലോഗ് വായിക്കാന്‍ മടിയോ? നോ പ്രോബ്ലം !
“ദി മലയാളം ബ്ലോഗ്‌ റോള്‍ ഈ മെയില്‍ വഴി ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്ന ഈമെയില്‍ കണ്‍ഫേം ചെയ്യുക. അതിനു ശേഷം “മലയാളം ബ്ലോഗ്‌ റോളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പോസ്റ്റുകളും നിങ്ങള്‍ക്ക്‌ രാവിലെ പത്തു മണിക്കു മുന്‍പായി നിങ്ങളുടെ മെയില്‍ബോക്സില്‍ ലഭിക്കുന്നതാണ്‌”.

ബുക്ക്മാര്‍ക്കിംഗ്‌: നിങ്ങള്‍ സന്ദര്‍ശിച്ച എല്ലാ സൈറ്റുകളുടേയും യു.ആര്‍.എല്‍ ഓര്‍ത്തു വെയ്ക്കുക പ്രയാസമുള്ള കാര്യമാണല്ലൊ. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക്‌ ബുക്ക്മാര്‍ക്ക്‌ എന്ന സേവനം ഉപയോഗിക്കാവുന്നതാണ്‌. ബുക്ക്മാര്‍ക്ക്‌ എന്നാല്‍ ഒരു യു.ആര്‍.എല്‍ ലിങ്കായിട്ട്‌ സ്റ്റോര്‍ ചെയ്യുന്നതിനേയാണ്‌ ബുക്ക്മാര്‍ക്ക്‌ എന്നു പറയുന്നത്‌. നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രസര്‍, അതേതാണെങ്കിലും അതില്‍ ബുക്ക്മാര്‍ക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാനുള്ള സൗകര്യം ഉള്ളതാണ്‌. അതു കൂടാതെ തന്നെ ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്‌ സൈറ്റുകളും ഇപ്പോള്‍ നിലവിലുണ്ട്‌. ഉദാഹരണത്തിന്‌ del.icio.us.

Read Full Post | Make a Comment ( 1 so far )

ബ്ലോഗിംഗ്‌ ഒരു പരിചയപ്പെടുത്തല്‍ (Part-2)

Posted on ഏപ്രില്‍ 12, 2008. Filed under: Bloggers Only |

1.3) വിവിധ തരത്തിലുള്ള ബ്ലോഗുകള്‍:
ബ്ലോഗെന്ന വാക്കു കേട്ടാല്‍ ആദ്യം തന്നെ മനസ്സില്‍ വരുന്നത്‌ കുറേ എഴുത്തുകുത്തുകള്‍ നിറഞ്ഞ ഒരു വെബ്‌ പേജ്‌. അല്ലെ? എന്നാല്‍ ഇപ്പോള്‍ ഈ വിശാല വേള്‍ഡ്‌ വൈഡ്‌ നെറ്റ്വര്‍ക്കില്‍ നമുക്ക്‌ വിവിധ തരത്തിലുള്ള ബ്ലോഗുകള്‍ കാണാം. എഴുത്തിനു പുറമേ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഓഡിയോ റെക്കോര്‍ഡഡ്‌ ക്ലിപ്പുകളുമൊക്കെ നിറഞ്ഞ ബ്ലോഗുകള്‍. ആയിരം വാക്കുകള്‍ ടൈപ്പ്‌ ചെയ്യുന്നതിനു പകരം വെയ്ക്കുവാന്‍ ഒരു ചിത്രത്തിനു കഴിയും. ചിത്രങ്ങള്‍ മാത്രമുള്ള ബ്ലോഗുകളെ ഫോട്ടോ ബ്ലോഗ്‌ എന്ന് പൊതുവായി പറയപ്പെടുന്നു.

ആയിരം ചിത്രങ്ങള്‍ക്കു പകരം വെയ്ക്കുവാന്‍ ഒരു വീഡിയോ ക്ലിപ്പിനു കഴിയും. ഇതിനെ നമുക്ക്‌ വീഡിയോ ബ്ലോഗെന്നു വിളിക്കാം.

ഒരു നീളമുള്ള മെസേജ്‌ ടൈപ്പ്‌ ചെയ്തു വെയ്ക്കുന്നതിലും പകരം അത്‌ റെക്കോര്‍ഡ്‌ ചെയ്ത്‌ വെച്ചാല്‍ അതല്ലെ ഏറ്റവും എളുപ്പം? ഇത്തരത്തിലുള്ള ബ്ലോഗുകളെ ഓഡിയോ ബ്ലോഗുകളെന്നു വിളിക്കുന്നു.

“മോബ്ലോഗിംഗ്‌” ആണ്‌ ബൂലോഗത്തെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ്‌. മൊബെയില്‍ ഫോണ്‍ വഴി ബ്ലോഗില്‍ പോസ്റ്റുകള്‍ പബ്ലിഷ്‌ ചെയ്യാം ബ്ലോഗുകള്‍ വായിക്കാം. നോക്കിയയുടെ പുതിയ ചില ഫോണുകളില്‍ നമുക്ക്‌ ഇപ്പോള്‍ മലയാളം ബ്ലോഗുകള്‍ വായിക്കുവാന്‍ സാധിക്കും.

1.4) ബ്ലോഗ്‌ സ്റ്റാറ്റിസ്റ്റിക്സ്‌

ഈ ബൂലോഗത്ത്‌ എത്ര ബ്ലോഗുകളുണ്ടെന്ന് ഒരു കണക്കോ കാര്യങ്ങളോ ഇല്ല. ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ടെന്ന പോലെയാണ്‌ ഇപ്പോള്‍ ബ്ലോഗുകളുടേയും സ്ഥിതി. ഡയറിയെഴുത്ത്‌ ഒരാവേശത്തില്‍ കയറി തുടങ്ങി രണ്ടാഴ്ച്ച കഴിഞ്ഞ്‌ നിര്‍ത്തി വെയ്ക്കുന്നതു പോലെയാണ്‌ ബ്ലോഗുകളുടെ കാര്യത്തിലും. നിര്‍ജ്ജീവമായി കിടക്കുന്ന എത്രയോ ബ്ലോഗുകള്‍ നമുക്കിന്നു കാണാന്‍ സാധിക്കും.

എന്താണ്‌ ബ്ലോഗ്‌? എന്താണ്‌ ഇതിന്റെ പിന്നില്‍ നടക്കുന്നത്‌ എന്നൊക്കെ അറിയുന്നതിനു വേണ്ടി മാത്രം സൈന്‍ അപ്പ്‌ ചെയ്യുന്നവര്‍ ധാരാളമുണ്ട്‌. അത്തരക്കാരുടെ ബ്ലോഗുകളാണ്‌ പൊതുവേ ഈ രീതിയില്‍ നിര്‍ജ്ജീവമായി കിടക്കുന്നത്‌. ഒരു ആക്ടീവ്‌ ബ്ലോഗ്‌ എന്നതിനെ ഡെഫൈന്‍ ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്‌.

ഏറ്റവും പുതിയ കണക്കുകള്‍ ശേഖരിച്ചു നോക്കിയാല്‍ നാമിന്നു കാണുന്ന ബൂലോഗത്തിലെ ബ്ലോഗുകള്‍ കേവലം ആറു മാസം കൊണ്ട്‌ ഇരട്ടിയാകുന്നു. മൂന്നു വര്‍ഷം മുന്‍പ്‌ എത്ര ബ്ലോഗുകളുണ്ടായിരുന്നോ അതിന്റെ 60 ശതമാനം ബ്ലോഗുകള്‍ ഇന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ശരാശരിയെടുക്കുകയാണെങ്കില്‍ ഒരു ദിവസത്തിന്റെ ഓരോ സെക്കന്‍ഡിലും ഒരു പുതിയ ബ്ലോഗ്‌ പിറക്കുന്നു എന്നു തന്നെ പറയാം. ഒരു ബ്ലോഗ്‌ സേര്‍ച്ച്‌ എഞ്ചിനില്‍ 5.5 കോടി ബ്ലോഗുകളാണ്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടു കണ്ടത്‌.

 

 

Read Full Post | Make a Comment ( 3 so far )

ആഡ്സെന്‍സിന്റെ സ്ലൈഡിംഗ് ടെക്സ്റ്റ് ആഡ്സ്

Posted on ഏപ്രില്‍ 10, 2008. Filed under: Adsense | ഉപനാമങ്ങൾ:, |

ദീര്‍ഘ നാളുകള്‍ നീണ്ട ടെസ്റ്റിംഗിനു ശേഷം ഗൂഗിള്‍ ആഡ്സെന്‍സ് അവരുടെ സ്ക്രോളിംഗ് സി.പി.സി ടെക്സ്റ്റ് ആഡ്സ് അനൌണ്‍സ് ചെയ്തു. അത് ഗൂഗിളിന്റെ ബ്ലോഗില്‍ വിശദമായി വായിക്കാം.

 

 
പരസ്യത്തിനു താഴെയായി കൊടുത്തിട്ടുള്ള ആരോകളില്‍ ക്ലിക്ക് ചെയ്തു ആഡുകള്‍ സ്ക്രോള്‍ ചെയ്ത് കാണുവാനുള്ള സൌകര്യമാണിപ്പോള്‍ ഉള്ളത്. ഒരു ചിത്രം താഴെ കൊടുത്തിരിക്കുന്നു.വായനക്കാര്‍ ആരോകളില്‍ ക്ലിക്ക് ചെയ്തുവെനതുകൊണ്ട് പബ്ലിഷറിനു പണം ലഭിക്കില്ല. എന്നാലെനിക്കു തോന്നുന്നത് ഇങ്ങനെ സെലക്റ്റിവിറ്റിയുള്ളതുകൊണ്ട് ആളുകള്‍ക്ക് ആഡുകളില്‍ ക്ലിക്ക് ചെയ്യുന്നതിനുള്ള ഒരു റ്റെന്‍ഡന്‍സി കൂടുമെന്നതുതനെയാണ്‌.

ഇത്തരം ആഡുകളെ അറ്റി നിങ്ങള്‍ക്കെന്തു തോന്നുന്നു.?

 

Read Full Post | Make a Comment ( 1 so far )

ബ്ലോഗറെന്ന നിലക്ക് താങ്കള്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ത്?

Posted on ഏപ്രില്‍ 7, 2008. Filed under: Discussions | ഉപനാമങ്ങൾ:, |

ഇതാ…ഒരു റീഡര്‍ ഡിസ്കഷനു വേണ്ടിയുള്ള സമയം.

ബ്ലോഗറെന്ന നിലക്ക് താങ്കള്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ത്?

What is the Biggest Mistake That You’ve Made as a Blogger?

What in your time as a blogger do you look back on with regret, wish you’d not done or wish you’d done differently?

Read Full Post | Make a Comment ( 4 so far )

ബ്ലോഗിംഗ്‌ – ഒരു പരിചയപ്പെടുത്തല്‍ (Part-1)

Posted on ഏപ്രില്‍ 6, 2008. Filed under: Bloggers Only, Malayalam, malayalam blogs | ഉപനാമങ്ങൾ:, |

ബൂലോഗത്തില്‍ പുതിയതായിട്ടുള്ള ഏതൊരാളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, എങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാം?, വിവിധ തരത്തിലുള്ള ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോമുകള്‍, ബ്ലോഗ്‌ കംപാരിസണ്‍സ്‌ തുടങ്ങി എന്റെ പഴയ പോസ്റ്റുകളില്‍ കമന്റുകളായി ലഭിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ എനിക്കറിയാവുന്ന പോലെ കൃത്യമായി നല്‍കുന്നതിന്‌ പരമാവധി ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ സേര്‍ച്ച്‌ എഞ്ചിന്‍ വഴി കണ്ടുപിടിച്ച്‌ അത്‌ പരിഭാഷ ചെയ്ത്‌ നിങ്ങളുടെ മുന്നില്‍ എത്തിക്കുവാനും പരമാവധി ശ്രമിക്കാം. തെറ്റുകുറ്റങ്ങള്‍ കമന്റു രൂപത്തില്‍ അറിയിച്ചാല്‍ അതെനിക്കും തുടര്‍ന്നു വായിക്കുന്നവര്‍ക്കും ഉപകാരപ്രദമായിരിക്കും.

ഡയറിയെഴുതുക എന്നത്‌ പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ്‌. അത്‌ രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌. ഒന്നാമതായി അത്‌ കുട്ടിയുടെ ഭാഷാപരമായ കഴിവിനേയും രണ്ടാമതായി കയ്യക്ഷരത്തേയും മെച്ചപ്പെടുത്തുന്നതിനു സഹായകമാവാം. പ്രധാനമായും അത്‌ ഒരാളുടെ മുഴുവന്‍ ദിന പ്രവൃത്തികളെ സംബന്ധിച്ചായിരിക്കും എഴുതിയിരിക്കുക. അത്‌ പിന്നീട്‌ വായിച്ചു രസിക്കുമ്പോള്‍ എന്തു രസമായിരിക്കും അല്ലെ? എന്നാല്‍ ഇപ്പോള്‍……..

ഡയറി എന്നാല്‍ അത്‌ ഒരു മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും. മറ്റാരോടും പറയാത്ത അവന്റെ സകല രഹസ്യങ്ങള്‍ വരെ പങ്കു വെയ്ക്കുന്ന ഒരു തികഞ്ഞ സുഹൃത്ത്‌. യാത്രകളിലും മറ്റ്‌ അവസരങ്ങളിലും ഡയറിയുമായി സഞ്ചരിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. എത്ര തിരക്കിലാണെങ്കിലും ഉറങ്ങുന്നതിനു മുന്‍പായി ഡയറി എഴുതുവാന്‍ ഇത്തരക്കാര്‍ മറക്കാറില്ല. ചിലര്‍ പ്രധാന കാര്യങ്ങള്‍- മാത്രം കുറിച്ചു വെയ്ക്കുമ്പോള്‍ ചിലര്‍ അവരുടെ കാര്യങ്ങള്‍ മുഴുവന്‍ എഴുതി വെയ്ക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്കു ചിലപ്പോള്‍ ഡയറിയുടെ ഒരു പേജ്‌ മതിയായെന്നു വരില്ല.

1.1) ഒരു ബ്ലോഗ്‌ എന്നാല്‍ എന്ത്‌?

ഒരു Web Log അല്ലെങ്കില്‍ ഒരു blog എന്നാല്‍ ആക്ച്വലി ഒരു ഓണ്‍ലൈന്‍ ഡയറി എന്നതാണ്‌. സാധാരണ ഡയറിയെന്നതിനേക്കാളുപരി ബ്ലോഗ്‌ എന്നത്‌ ഒരു പബ്ലിക്‌ ആയിട്ടുള്ള അഥായത്‌ എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കത്തക്ക തരത്തിലുള്ള ഒരു ഡയറി. ഇതില്‍ എന്തു നിങ്ങള്‍ എഴുതുനുവോ അത്‌ ഈ ബൂലോഗത്തിലുള്ള ആര്‍ക്കും കേവലം അയാളുടെ ഇഷ്ടാനുസരണം വായിക്കുവാന്‍ സാധിക്കും എന്നതാണ്‌. മറ്റുള്ളവരുടെ സഹായം തേടാതെ തന്നെ ഒരു കാര്യം പബ്ലിഷ്‌ ചെയ്യുക എന്ന കാര്യം ഒന്നു ചിന്തിച്ചു നോക്കു. ഉദാഹരണത്തിന്‌ നിങ്ങള്‍ ഒരു നല്ല കവിതയോ കഥയോ എഴുതിയെന്നു വെയ്ക്കുക. അത്‌ പ്രസിദ്ധീകരിക്കുന്നതിനായി നിങ്ങള്‍ എന്തൊക്കെ ചെയ്യണം?, ആരെയൊക്കെ സമീപിക്കണം?, അതിനുള്ള ലിമിറ്റേഷന്‍സ്‌ എന്തൊക്കെയാണ്‌? പ്രസാധകന്‌ ഇഷ്ടപ്പെട്ടുവെങ്കില്‍ മാത്രമേ അത്‌ പ്രസിദ്ധീകരിക്കുകയുള്ളു. അല്ലെ? ഇവിടെ ഇതാ ഈ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ നിങ്ങള്‍ക്ക്‌ ഇതെല്ലാം നിഷ്പ്രയാസം പര സഹായമില്ലാതെ ചെയ്യാം, അതും സൗജന്യമായി.

നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനും മറ്റുമായി ഇതിനെയൊരു നല്ല മാധ്യമമായി തിരഞ്ഞെടുക്കാം. ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉണ്ടല്ലൊ, അതു പോലെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ആവശ്യത്തിനായി നമ്മുടെ ബ്ലോഗുകളും ഉപയോഗിക്കാം.

1.2) ബ്ലോഗ്‌ കൊണ്ടുള്ള ഉപയോഗങ്ങള്‍

ജനങ്ങള്‍ പല പല ആവശ്യങ്ങള്‍ക്കായി ബ്ലോഗുന്നു. ചിലര്‍ ഇത്‌ കേവലമൊരു ഓണ്‍ലൈന്‍ ഡയറിയായി മാത്രം, ചിലര്‍ വെറുതേ നേരമ്പോക്കിനായിട്ട്‌, ചിലര്‍ പേരിനും പ്രശസ്തിക്കുമായി, ചിലര്‍ അവരവരുടെ ആശയങ്ങളും മറ്റും വ്യത്യസ്ത സ്വഭാവത്തിലുള്ള വ്യത്യസ്ത രാജ്യക്കാരായ, ഭാഷക്കാരായ, മതക്കാരായ ആളുകളുമായി പങ്കുവെയ്ക്കുന്നതിനുള്ള മാധ്യമമായിയും മറ്റും ബ്ലോഗിനെ ഉപയോഗിക്കുന്നു.

തുടരും………..

1.3) വിവിധ തരത്തിലുള്ള ബ്ലോഗുകള്‍

1.4) ബ്ലോഗ്‌ സ്റ്റാറ്റിസ്റ്റിക്സ്‌

Read Full Post | Make a Comment ( 1 so far )

Liked it here?
Why not try sites on the blogroll...