ബ്ലോഗേഴ്സ്‌ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകള്‍

Posted on ഏപ്രില്‍ 13, 2008. Filed under: Bloggers Only |

blog, blogging, blogger: To blog എന്നാല്‍ ഒരു ബ്ലോഗിലേക്ക്‌ ഒരു കാര്യം ടൈപ്പ്‌ ചെയ്ത്‌ പബ്ലിഷ്‌ ചെയ്യുക എന്ന്. ഇത്തരത്തില്‍ ഒരു ബ്ലോഗിംഗ്‌ നടത്തുന്ന ഒരാളെ ബ്ലോഗര്‍ എന്നു വിളിക്കുന്നു.

Blogosphere അല്ലെങ്കില്‍ ബൂലോഗം: ബ്ലോഗുകളുടേയും ബ്ലോഗേഴ്സിന്റെയും ലോകം. ബൂലോഗത്തെ www ന്റെ ഒരു സബ്സെറ്റായി പറയാം.

Post : ഒരു ബ്ലോഗ്‌ എന്നാല്‍ ആ സൈറ്റിനെ മുഴുവനായും പറയുന്ന വാക്കാണ്‌. ഒരു ബ്ലോഗിലെ ഓരോ എന്‍ട്രികളേയും ഒരു പോസ്റ്റ്‌ എന്നു പറയാം. To Post എന്നാല്‍ ഒരു ബ്ലോഗിലേക്ക്‌ ഒരു കാര്യം എഴുതുക എന്ന്.

VBlog : വി ബ്ലോഗ്‌ എന്നാല്‍ വീഡിയോ ബ്ലോഗ്‌. ഈ ബ്ലോഗുകളില്‍ പ്രധാനമായും വീഡിയോ ക്ലിപ്പുകളാവും പോസ്റ്റ്‌ രൂപത്തിലുണ്ടാവുക.

Blogroll: ഒരു ബ്ലോഗര്‍ അയാള്‍ പ്രധാനമായും വിസിറ്റുന്ന കുറച്ചു ബ്ലോഗുകളുടെ ലിങ്കുകള്‍ അയാളുടെ ബ്ലോഗില്‍ നല്‍കിയിട്ടുണ്ടാകും. അതിനെയാണ്‌ ബ്ലോഗ്രോള്‍ എന്നു പറയുന്നത്‌. ഒരു പോപ്പുലര്‍ ബ്ലോഗ്‌ ക്രിയേറ്റ്‌ ചെയ്യുന്നതിന്റെ ഒരു പ്രധാന ഘടകമാണ്‌ ആ ബ്ലോഗിലേക്ക്‌ ലിങ്കുകള്‍ നല്‍കുക എന്നത്‌. ഉദാഹരണത്തിനായി, ദി മലയാളം ബ്ലോഗ്രോള്‍ ഇത്തരത്തിലുള്ള ഒരു സൈറ്റാണ്‌. ഈ ബ്ലോഗിലേക്കുള്ള ലിങ്കുകളും മറ്റു ബ്ലോഗുകളില്‍ നിങ്ങള്‍ക്കു കാണാവുന്നതാണ്‌.

Podcast/AudioCast: ഒരു ഓഡിയോ ഫയല്‍ പോസ്റ്റായിട്ടു പബ്ലിഷ്‌ ചെയ്ത ബ്ലോഗുകളെ നമുക്ക്‌ പോഡ്കാസ്റ്റ്‌ എന്നു പറയാം.

Trackback: ഒരു ബ്ലോഗിനെ മറ്റൊരു ബ്ലോഗില്‍ ലിങ്കു ചെയ്തിട്ടുള്ളതോ അല്ലെങ്കില്‍ ക്വോട്ട്‌ ചെയ്ത്‌ ഈ ബ്ലോഗിലേക്ക്‌ ലിങ്ക്‌ നല്‍കുന്നതിനെ ട്രാക്ബാക്‌ എന്നു പറയുന്നു. ഇത്‌ ഇരു ബ്ലോഗുകളുടേയും പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുന്നതിന്‌ സഹായകമാകുന്നു.

പെര്‍മലിങ്ക്‌: ബ്ലോഗിലെ ഒരു പേജില്‍ ധാരാളം പോസ്റ്റുകള്‍ നമുക്കു കാണുവാന്‍ സാധിക്കും. ഒരു പെര്‍മലിങ്ക്‌ എന്നാല്‍ ഒരു പ്രത്യേക പോസ്റ്റിലേക്ക്‌ ഒരു പേജില്‍ നിന്നും കൊടുത്തിട്ടുള്ള ഒരു പെര്‍മനന്റ്‌ ലിങ്കാണ്‌. പെര്‍മലിങ്ക്‌ വഴി പേജുകള്‍ കയറിയിറങ്ങാതെ കൃത്യ പോസ്റ്റിലേക്ക്‌ വേഗത്തില്‍ ചെന്നെത്തുവാന്‍ സസ്ധിക്കുന്നതാണ്‌.

RSS: റിച്ച്‌ സൈറ്റ്‌ സമ്മറി അഥവാ RSS എന്നാല്‍, നിങ്ങളുടെ ബ്ലോഗിലെ അല്ലെങ്കില്‍ സൈറ്റിലെ ഒരു ആര്‍ട്ടിക്കിള്‍ പല പല ആളുകള്‍ക്കു വിതരണം ചെയ്യുന്നതിന്‌ ഉള്ള ഒരു മാര്‍ഗ്ഗം. ഇത്‌ പ്രധാനമായും ഈ മെയില്‍ വഴിയോ അല്ലെങ്കില്‍ റീഡറുകള്‍ വഴിയോ ആകാം. XML ഫോര്‍മാറ്റിലാണ്‌ ഈ ആര്‍ട്ടിക്കിള്‍ വിതരണത്തിനുപയോഗിക്കുന്നത്‌. ഈ ഫീഡുകള്‍ ലഭിക്കണമെങ്കില്‍ അത്‌ നിങ്ങള്‍ സബ്സ്ക്രൈബ്‌ ചെയ്യേണ്ടതായിട്ടുണ്ട്‌. ഫീഡ്‌ റീഡേഴ്സ്‌ ഉപയോഗിച്ച്‌ ഇത്‌ എളുപ്പത്തില്‍ വായിക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കായി “ദി മലയാളം ബ്ലോഗ്‌ റോളില്‍” ഇതിനു മുന്‍പ്‌ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വായിക്കുക.
1) എന്താണ്‌ RSS ? എങ്ങനെ ഉപയോഗിക്കാം?

2) ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

3) ബ്ലോഗ് വായിക്കാന്‍ മടിയോ? നോ പ്രോബ്ലം !
“ദി മലയാളം ബ്ലോഗ്‌ റോള്‍ ഈ മെയില്‍ വഴി ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്ന ഈമെയില്‍ കണ്‍ഫേം ചെയ്യുക. അതിനു ശേഷം “മലയാളം ബ്ലോഗ്‌ റോളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പോസ്റ്റുകളും നിങ്ങള്‍ക്ക്‌ രാവിലെ പത്തു മണിക്കു മുന്‍പായി നിങ്ങളുടെ മെയില്‍ബോക്സില്‍ ലഭിക്കുന്നതാണ്‌”.

ബുക്ക്മാര്‍ക്കിംഗ്‌: നിങ്ങള്‍ സന്ദര്‍ശിച്ച എല്ലാ സൈറ്റുകളുടേയും യു.ആര്‍.എല്‍ ഓര്‍ത്തു വെയ്ക്കുക പ്രയാസമുള്ള കാര്യമാണല്ലൊ. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക്‌ ബുക്ക്മാര്‍ക്ക്‌ എന്ന സേവനം ഉപയോഗിക്കാവുന്നതാണ്‌. ബുക്ക്മാര്‍ക്ക്‌ എന്നാല്‍ ഒരു യു.ആര്‍.എല്‍ ലിങ്കായിട്ട്‌ സ്റ്റോര്‍ ചെയ്യുന്നതിനേയാണ്‌ ബുക്ക്മാര്‍ക്ക്‌ എന്നു പറയുന്നത്‌. നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രസര്‍, അതേതാണെങ്കിലും അതില്‍ ബുക്ക്മാര്‍ക്ക്‌ റെക്കോര്‍ഡ്‌ ചെയ്യാനുള്ള സൗകര്യം ഉള്ളതാണ്‌. അതു കൂടാതെ തന്നെ ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്‌ സൈറ്റുകളും ഇപ്പോള്‍ നിലവിലുണ്ട്‌. ഉദാഹരണത്തിന്‌ del.icio.us.

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

ഒരു പ്രതികരണം to “ബ്ലോഗേഴ്സ്‌ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകള്‍”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: