കേരളാ ബ്ലോഗ്‌ അക്കാദമി

Posted on ഏപ്രില്‍ 21, 2008. Filed under: Bloggers Only |

മലയാളത്തില്‍ പുതിയ ബ്ലോഗെഴുത്തുകാര്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംഘം രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവരം മാന്യ ബ്ലോഗേഴ്സെല്ലാവരും തന്നെ അറിഞ്ഞുകാണുമെന്ന വിവരം ഞാന്‍ സന്തോഷപൂര്‍വ്വം ചോദിച്ചുകൊള്ളട്ടെ? എല്ലാവരും ഈ പദ്ധതിയുടെ ഭാഗമായി ഈ പദ്ധതി ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരളാ ബ്ലോഗ്‌ അക്കാദമിയെക്കുറിച്ച്‌:

കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.ബൂലോകത്തെ ജന സാന്ദ്രത വര്‍ദ്ദിപ്പിച്ച് ബൂലോകം ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് പ്രവര്‍ത്തനം.മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും. ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

കേരളാ ബ്ലോ അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ജനങ്ങളിലേക്കെത്തിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ബ്ലോഗ് അക്കാദമിയുടെ ബ്ലോഗുകള്‍ തുടങ്ങിയിട്ടുണ്ട്.

വിവിധ ജില്ലാ മലയാളം ബ്ലോഗ് പരിശീലന വേദികള്‍:

1)തിരുവനന്തപുരം ജില്ലാ ബ്ലോഗ് അക്കാദമി

2)കൊല്ലം ജില്ലാ ബ്ലോഗ് അക്കാദമി

3)പത്തനംതിട്ട ജില്ലാ ബ്ലോഗ് അക്കാദമി

4)ആലപ്പുഴ ജില്ലാ ബ്ലോഗ് അക്കാദമി

5)ഇടുക്കി ജില്ലാ ബ്ലോഗ് അക്കാദമി

6)കോട്ടയം ജില്ലാ ബ്ലോഗ് അക്കാദമി

7)എറണാകുളം ജില്ലാ ബ്ലോഗ് അക്കാദമി

8) തൃശൂര്‍ ജില്ലാ ബ്ലോഗ് അക്കാദമി

9)പാലക്കട് ജില്ലാ ബ്ലോഗ് അക്കാദമി

10)മലപ്പുറം ജില്ലാ ബ്ലോഗ് അക്കാദമി

11)വയനാട് ജില്ലാ ബ്ലോഗ് അക്കാദമി

12)കോഴിക്കോട് ജില്ലാ ബ്ലോഗ് അക്കാദമി

13)കണ്ണൂര്‍ ജില്ലാ ബ്ലോഗ് അക്കാദമി

14)കാസര്‍ഗോഡ് ജില്ലാ ബ്ലോഗ് അക്കാദമി

15) ബാംഗ്ലൂര്‍ ചാപ്റ്റര്‍ ബ്ലോഗ് ലിങ്ക്

കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാല ഏപ്രില്‍ 27 ന്‌:

Place: കോഴിക്കോട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയം(കല്ലായിറോഡ്,കോഴിക്കോട്-2)

ബ്ലോഗ് അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളം ബ്ലോഗ്ഗ്റോളിന്റെ ആശംസകള്‍.

Advertisements

Make a Comment

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

ഒരു പ്രതികരണം to “കേരളാ ബ്ലോഗ്‌ അക്കാദമി”

RSS Feed for The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍ Comments RSS Feed

ബ്ലോഗ് അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളം ബ്ലോഗ്ഗ്റോളിന്റെ ആശംസകള്‍.


Where's The Comment Form?

Liked it here?
Why not try sites on the blogroll...

%d bloggers like this: