Archive for മാര്‍ച്ച്, 2009

ഫോട്ടോ ബ്ലോഗുകള്‍ക്ക് പുതിയ ഫോട്ടോ ടെംപ്ലേറ്റ്

Posted on മാര്‍ച്ച് 9, 2009. Filed under: Bloggers Only, Free Blogger Templates |

   

 

ksrtc

സെല്ലാര്‍ ഹീറ്റ് എന്ന ഈ പുതിയ ടെംപ്ലേറ്റില്‍ ധാരാളം പോസ്റ്റുകള്‍ ഹോംപേജില്‍ പ്രസിദ്ധീകരിക്കാന്‍ കഴിവുള്ളതാണ്‌. മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഈ ടെംപ്ലേറ്റിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ദൃശ്യമാകും. അല്ലെങ്കില്‍ എന്റെ കെ എസ് ആര്‍ ടി സി പിക്ചേഴ്സ്  എന്ന ഈ ബ്ലോഗില്‍ വിശദമായി കാണാവുന്നതാണ്‌.

ലൈവ് ഡെമോ: ഇവിടെ ക്ലിക്ക് ചെയ്യുക

ഡൌണ്‍ലോഡ് ചെയ്യുവാനായി : ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ടെംപ്ലേറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍

1) 175 *175 ഡൈമന്‍ഷനിലുള്ള ഇമേജുകള്‍ പോസ്റ്റിന്റെ ആദ്യം വരുന്ന രീതിയില്‍ അപ്ലോഡ് ചെയ്യുക. ഉദാഹരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്തു നോക്കുക. ആദ്യത്തെ ഇമേഗിന്റെ വലിപ്പം ചെറുതാണ്‌. ഇങ്ങനെ ചെയ്യാത്തപക്ഷം ഹോംപേജിലെ ഡിസ്പ്ലേ ശരിയാകുന്നതല്ല.

2) ഹോം പേജില്‍ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ചിത്രം ഓപ്പണായിട്ടു വരികയുള്ളു. ആ പോസ്റ്റ് ഓപ്പണായി വരണമെന്നുണ്ടെങ്കില്‍ പോസ്റ്റ് പബ്ളിഷ് ചെയ്തതിനു ശേഷം ആ ആദ്യ ചിത്രത്തില്‍ ആ പോസ്റ്റിന്റെ ലിങ്ക് കൊടുക്കണം.

3) സൈറ്റില്‍ ഉള്ളതുപോലെ പോസ്റ്റിന്റെ മുകളിലും താഴെയും ഗൂഗിള്‍ ആഡ്സ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചേര്‍ക്കുന്നതിനായി ഇങ്ങനെ ചെയ്യുക.

layout-1

 Go To Layout 

Note that there are only 2 “Add a Page Element” (one of them highlighted with red ellipse).

Now if you want to have additional [Add a Page Element]’s, change
showaddelement=’no’
to
showaddelement=’yes’

and where appropriate, change ‘1’ in
maxwidgets=’1′
to any number greater than ‘1’. If you just delete ‘1’ and leave it as
maxwidgets=”
you can add an infinite number of Page Elements.

Note that all three showaddelement=’no’ had been changed to showaddelement=’yes’, and in the LAYOUT, you will see three additional “Add a Page Element”:

layout-edited-3

NB: The credits for the template goes to Evan Eckard, Smashing Magazine, Magznetwork, and according to the author, you are required to leave the links to them in the footer of the template, if you want to use it for your blog !

ഇനിയെന്തിനു കാത്തിരിക്കണം ഉടന്‍ തന്നെ നിങ്ങളുടെ ഫോട്ടോ ബ്ലോഗിന്റെ ടെംപ്ലേറ്റ് ചേയ്ഞ്ജ് ചെയ്യു. ഏതെങ്കിലും സംശയങ്ങള്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ കമന്റ് നല്‍കിയാല്‍ മതിയാകും.

Advertisements
Read Full Post | Make a Comment ( 2 so far )

ബൂലോഗത്തിലേക്കൊരു രണ്ടാം തിരിച്ചുവരവ്

Posted on മാര്‍ച്ച് 7, 2009. Filed under: Bloggers Only, Discussions, Off Topic Posts |

പ്രിയ ബൂലോഗ സുഹൃത്തുക്കളേ… വളരെ നാളുകള്‍ക്കു ശേഷമാണ്‌ ഈ ബ്ലോഗില്‍ (ഈ ബൂലോഗത്തിലും) ഞാന്‍ ഒരു പൊസ്റ്റ് ഇടുന്നത്. കുറച്ചധികം നാളായി മലയാള ബൂലോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കണമെന്ന് ആദ്യമായിട്ട് അപേക്ഷിക്കുന്നു. കുറച്ചു മാസങ്ങളായി ഈ ബ്ലോഗ് റോളില്‍ ആഡ് ചെയ്യുന്നതിനായി ധാരാളം ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് ആഡ് ചെയ്ത് അവരെ വിവരമറിയിക്കുന്നതായിരിക്കും. ബ്ലോഗര്‍മാര്‍ക്കുള്ള പുതിയ പുതിയ ടിപ്പുകളുമായി തിരിച്ചു വരിക എന്നതാണ്‌ എന്റെ ഇപ്പോഴത്തെ ഉദ്ദേശം. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങള്‍ വളരെ മികച്ചതും നല്ല നിലവാരം പുലര്‍ത്തുന്നതുമായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നതായിരിക്കും. ഇത്രയും നാള്‍ ഞാന്‍ മറ്റു കുറച്ചു ബ്ലോഗുകള്‍ ചെയ്യുകയായിരുന്നു.

കെ എസ് ആര്‍ ടി സി യുടെ ആരാധകര്‍ക്കു വേണ്ടി  ഒരു ബ്ലോഗ് തുടങ്ങുക എന്നതായിരുന്നു എന്റെ പ്രധാന ആശയം. അതു സാധ്യമാക്കാന്‍ 7 മാസങ്ങളോളം വേണ്ടി വന്നു. ഒരു ബ്ലോഗ് അല്ലെങ്കില്‍ ഒരു സൈറ്റ് എന്നാല്‍ പ്രധാനമായും വേണ്ടത് കണ്ടന്റ്സ് ആണല്ലോ? ഏതൊരു ബ്ലോഗറും പ്രയത്നിക്കുന്നതും കണ്ടന്റ്സിനു വേണ്ടിയാണ്‌.  ആവശ്യമായ കണ്ടന്റുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രം അതു ഒരു വിജയമാകണമെന്നില്ല. അതിനായി വീണ്ടും മറ്റു ചില കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ബ്ലോഗിലേക്ക് വിസിറ്റേഴ്സ്, അവര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുള്ള വിഭവങ്ങള്‍ നാം വളരെ നന്നായി വിളംബിയാലേ അതൊരു നല്ല സദ്യയെന്ന് ആളുകള്‍ വിശേഷിപ്പിക്കുകയുള്ളു.

മലയാളം ബ്ലോഗുകളിലേക്ക് വിസിറ്റേഴ്സ് കടന്നു വരുവാന്‍ വളരെ എളുപ്പമാണ്‌. ധാരാളം ബ്ലോഗ് അഗ്ഗ്രിഗേറ്ററുകള്‍ ഇന്നു നിലവിലുണ്ടല്ലൊ. കുറച്ച് എഴുതി ഒന്നു പേരെടുത്തു കഴിഞ്ഞാല്‍ അവന്‍ പിന്നെ വലിയ ആളാണ്‌. അയാള്‍ പിന്നെ അയാളുടെ ബ്രാന്‍ഡ് നേമില്‍ ബൂലോഗത്തില്‍ മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങും.  എന്നാല്‍ മറ്റു കൊമേര്‍സ്യല്‍ സൈറ്റുകള്‍ അല്ലെങ്കില്‍ ബ്ലോഗുകളിലേക്ക് വിസിറ്റേഴ്സിനെ കിട്ടാന്‍ കുറച്ച് പ്രയാസമുള്ള കാര്യമാണ്‌. അതിനായി എസ് ഇ ഒ എന്ന ചുരുക്കപ്പേരിലുള്ള സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ ചെയ്യേണ്ടതായിട്ടുണ്ട്.  വളരെ കുറച്ച് എച്ച് ടി എം എല്‍ ജ്ഞാനം ഉള്ളയാള്‍ക്കുപോലും ചെയ്യാവുന്ന നിസ്സാര കാര്യങ്ങളാണവ.

എന്റെ അനുഭവത്തില്‍ ഒരു നല്ല ബ്ലോഗിനു (നല്ല വിസിറ്റേഴ്സ് വരണമെന്നാഗ്രഹമുള്ളവര്‍ക്ക്) വേണ്ട ചില കാര്യങ്ങള്‍ പറയട്ടെ

1) Contents
2) നല്ല ഒരു ടെംപ്ലേറ്റ്
3) യൂസര്‍ ഫ്രണ്ട്ലി ലേ ഔട്ട്
4) എസ് ഇ ഒ ചെയ്തിരിക്കണം
5) ധാരാളം എക്സ്റ്റേര്‍ണല്‍ ലിങ്കുകള്‍
6) വിസിറ്റേഴ്സുമായിട്ടുള്ള കമ്മ്യൂണിക്കേഷന്‍
7) ഗൂഗിള്‍ ആഡുകള്‍ ഇടുക.
8) ബ്ലോഗിനു മറ്റു പല വിധങ്ങളിലൂടെ പരസ്യം നല്‍കുക

ഇതു കൂടാതെ തന്നെ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവൃത്തി കൊണ്ട് നിങ്ങള്‍ക്കെന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതും നല്ലതല്ലേ?

അതെ എന്നാണുത്തരമെങ്കില്‍ തുടര്‍ന്നും ഈ ബ്ലോഗിലേക്കു കടന്നു വരിക. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുക. നിങ്ങളുടെ പ്രചോദനമാണ്‌ എന്റെ ശക്തി. എല്ലാവര്‍ക്കും ഒരു നല്ല ദിനം നേര്‍ന്നു കൊണ്ട്…

ഭക്തന്‍സ്

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ഈ-മെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്ക്

1) KSRTC

2) KSRTC Pictures

3) GSB Matrimonial

4) My Personal Blog

Read Full Post | Make a Comment ( None so far )

Liked it here?
Why not try sites on the blogroll...