malayalam blogs

വേര്‍ഡ്പ്രസ്സില്‍ എങ്ങനെ ബ്ലോഗ് തുടങ്ങാം? How to create a malayalam blog in WordPress?

Posted on ഏപ്രില്‍ 26, 2008. Filed under: Bloggers Only, malayalam blogs |

ബ്ലോഗറിനേക്കാള്‍ മികച്ച ബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ്‌ വേര്‍ഡ്പ്രസ്സിന്റേത്. ബ്ലോഗറിലെന്ന പോലെ തന്നെ വേര്‍ഡ്പ്രസ്സിലും ബ്ലോഗ് തുടങ്ങുക വളരെ സിംപിളായ ഒരു കാര്യം തന്നെയാണ്‌.

വേര്‍ഡ്പ്രസ്സിന്റെ മലയാളം വേര്‍ഷനിലുള്ള സൈറ്റിലേക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടെ അഡ്ഡ്രസ്സ് ബാറില്‍ http://ml.wordpress.com എന്നു ടൈപ്പ് ചെയ്തു കൊടുക്കുക.

അവിടെ സൈന്‍ അപ് നൌ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്കാവശ്യമുള്ള ഒരു യൂസര്‍നേമും പാസ് വേര്‍ഡും  ഈ മെയില്‍ ഐഡിയും നല്‍കുക. Gimme a blog! (Like username.wordpress.com) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നെക്സ്റ്റ് അമര്‍ത്തുക.

അടുത്ത പേജില്‍ ബ്ലോഗ് ഡൊമൈന്‍ നല്‍കേണ്ട സ്ഥലമാണ്‌. അവിടെ നിങ്ങള്‍ക്കാവശ്യമായ പേര്‍ നല്‍കുക.

Eg: sampleblog.wordpress.com എന്നായിരിക്കും.

ബ്ലോഗ്  റ്റൈറ്റില്‍ നല്‍കിയതിനുശേഷം ഭാഷ “മലയാളം” തിരഞ്ഞെടുക്കുക.എന്നിട്ട് സൈന്‍അപ് അമര്‍ത്തുക. ഈ മെയില്‍ അഡ്ഡ്രസ്സ് വേരിഫൈ ചെയ്തതിനുശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ വേര്‍ഡ്പ്രസ്സ് ഡാഷ് ബോര്‍ഡിലേക്ക് പ്രവേശിക്കാവുന്നതാണ്‌.

Related Posts:

വേര്‍ഡ്പ്രസ്സ് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്

 വേര്‍ഡ്പ്രസ്സില്‍ ബ്ലോഗില്ലെ? വേര്‍ഡ്പ്രസ്സിനെ അറിയുക

അരമണിക്കൂര്‍ കൊണ്ട്‌ ബ്ലോഗ്‌ ട്രാഫ്ഫിക്‌ കൂട്ടാന്‍ 7 വഴികള്‍

ബ്ലോഗ്‌ നിര്‍മ്മാണം – ഒരു അവലോകനം

ബ്ലോഗേഴ്സ്‌ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകള്‍

ബ്ലോഗിംഗ്‌ – ഒരു പരിചയപ്പെടുത്തല്‍ (Part-1)

ബ്ലോഗിംഗ്‌ ഒരു പരിചയപ്പെടുത്തല്‍ (Part-2)

“എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?

ബ്ലോഗര്‍ ടെംപ്ലേറ്റുകള്‍ (NEW)

 

Advertisements
Read Full Post | Make a Comment ( 5 so far )

ബ്ലോഗിംഗ്‌ – ഒരു പരിചയപ്പെടുത്തല്‍ (Part-1)

Posted on ഏപ്രില്‍ 6, 2008. Filed under: Bloggers Only, Malayalam, malayalam blogs | ഉപനാമങ്ങൾ:, |

ബൂലോഗത്തില്‍ പുതിയതായിട്ടുള്ള ഏതൊരാളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, എങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാം?, വിവിധ തരത്തിലുള്ള ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോമുകള്‍, ബ്ലോഗ്‌ കംപാരിസണ്‍സ്‌ തുടങ്ങി എന്റെ പഴയ പോസ്റ്റുകളില്‍ കമന്റുകളായി ലഭിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ എനിക്കറിയാവുന്ന പോലെ കൃത്യമായി നല്‍കുന്നതിന്‌ പരമാവധി ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ സേര്‍ച്ച്‌ എഞ്ചിന്‍ വഴി കണ്ടുപിടിച്ച്‌ അത്‌ പരിഭാഷ ചെയ്ത്‌ നിങ്ങളുടെ മുന്നില്‍ എത്തിക്കുവാനും പരമാവധി ശ്രമിക്കാം. തെറ്റുകുറ്റങ്ങള്‍ കമന്റു രൂപത്തില്‍ അറിയിച്ചാല്‍ അതെനിക്കും തുടര്‍ന്നു വായിക്കുന്നവര്‍ക്കും ഉപകാരപ്രദമായിരിക്കും.

ഡയറിയെഴുതുക എന്നത്‌ പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ്‌. അത്‌ രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌. ഒന്നാമതായി അത്‌ കുട്ടിയുടെ ഭാഷാപരമായ കഴിവിനേയും രണ്ടാമതായി കയ്യക്ഷരത്തേയും മെച്ചപ്പെടുത്തുന്നതിനു സഹായകമാവാം. പ്രധാനമായും അത്‌ ഒരാളുടെ മുഴുവന്‍ ദിന പ്രവൃത്തികളെ സംബന്ധിച്ചായിരിക്കും എഴുതിയിരിക്കുക. അത്‌ പിന്നീട്‌ വായിച്ചു രസിക്കുമ്പോള്‍ എന്തു രസമായിരിക്കും അല്ലെ? എന്നാല്‍ ഇപ്പോള്‍……..

ഡയറി എന്നാല്‍ അത്‌ ഒരു മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും. മറ്റാരോടും പറയാത്ത അവന്റെ സകല രഹസ്യങ്ങള്‍ വരെ പങ്കു വെയ്ക്കുന്ന ഒരു തികഞ്ഞ സുഹൃത്ത്‌. യാത്രകളിലും മറ്റ്‌ അവസരങ്ങളിലും ഡയറിയുമായി സഞ്ചരിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. എത്ര തിരക്കിലാണെങ്കിലും ഉറങ്ങുന്നതിനു മുന്‍പായി ഡയറി എഴുതുവാന്‍ ഇത്തരക്കാര്‍ മറക്കാറില്ല. ചിലര്‍ പ്രധാന കാര്യങ്ങള്‍- മാത്രം കുറിച്ചു വെയ്ക്കുമ്പോള്‍ ചിലര്‍ അവരുടെ കാര്യങ്ങള്‍ മുഴുവന്‍ എഴുതി വെയ്ക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്കു ചിലപ്പോള്‍ ഡയറിയുടെ ഒരു പേജ്‌ മതിയായെന്നു വരില്ല.

1.1) ഒരു ബ്ലോഗ്‌ എന്നാല്‍ എന്ത്‌?

ഒരു Web Log അല്ലെങ്കില്‍ ഒരു blog എന്നാല്‍ ആക്ച്വലി ഒരു ഓണ്‍ലൈന്‍ ഡയറി എന്നതാണ്‌. സാധാരണ ഡയറിയെന്നതിനേക്കാളുപരി ബ്ലോഗ്‌ എന്നത്‌ ഒരു പബ്ലിക്‌ ആയിട്ടുള്ള അഥായത്‌ എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കത്തക്ക തരത്തിലുള്ള ഒരു ഡയറി. ഇതില്‍ എന്തു നിങ്ങള്‍ എഴുതുനുവോ അത്‌ ഈ ബൂലോഗത്തിലുള്ള ആര്‍ക്കും കേവലം അയാളുടെ ഇഷ്ടാനുസരണം വായിക്കുവാന്‍ സാധിക്കും എന്നതാണ്‌. മറ്റുള്ളവരുടെ സഹായം തേടാതെ തന്നെ ഒരു കാര്യം പബ്ലിഷ്‌ ചെയ്യുക എന്ന കാര്യം ഒന്നു ചിന്തിച്ചു നോക്കു. ഉദാഹരണത്തിന്‌ നിങ്ങള്‍ ഒരു നല്ല കവിതയോ കഥയോ എഴുതിയെന്നു വെയ്ക്കുക. അത്‌ പ്രസിദ്ധീകരിക്കുന്നതിനായി നിങ്ങള്‍ എന്തൊക്കെ ചെയ്യണം?, ആരെയൊക്കെ സമീപിക്കണം?, അതിനുള്ള ലിമിറ്റേഷന്‍സ്‌ എന്തൊക്കെയാണ്‌? പ്രസാധകന്‌ ഇഷ്ടപ്പെട്ടുവെങ്കില്‍ മാത്രമേ അത്‌ പ്രസിദ്ധീകരിക്കുകയുള്ളു. അല്ലെ? ഇവിടെ ഇതാ ഈ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ നിങ്ങള്‍ക്ക്‌ ഇതെല്ലാം നിഷ്പ്രയാസം പര സഹായമില്ലാതെ ചെയ്യാം, അതും സൗജന്യമായി.

നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനും മറ്റുമായി ഇതിനെയൊരു നല്ല മാധ്യമമായി തിരഞ്ഞെടുക്കാം. ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉണ്ടല്ലൊ, അതു പോലെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ആവശ്യത്തിനായി നമ്മുടെ ബ്ലോഗുകളും ഉപയോഗിക്കാം.

1.2) ബ്ലോഗ്‌ കൊണ്ടുള്ള ഉപയോഗങ്ങള്‍

ജനങ്ങള്‍ പല പല ആവശ്യങ്ങള്‍ക്കായി ബ്ലോഗുന്നു. ചിലര്‍ ഇത്‌ കേവലമൊരു ഓണ്‍ലൈന്‍ ഡയറിയായി മാത്രം, ചിലര്‍ വെറുതേ നേരമ്പോക്കിനായിട്ട്‌, ചിലര്‍ പേരിനും പ്രശസ്തിക്കുമായി, ചിലര്‍ അവരവരുടെ ആശയങ്ങളും മറ്റും വ്യത്യസ്ത സ്വഭാവത്തിലുള്ള വ്യത്യസ്ത രാജ്യക്കാരായ, ഭാഷക്കാരായ, മതക്കാരായ ആളുകളുമായി പങ്കുവെയ്ക്കുന്നതിനുള്ള മാധ്യമമായിയും മറ്റും ബ്ലോഗിനെ ഉപയോഗിക്കുന്നു.

തുടരും………..

1.3) വിവിധ തരത്തിലുള്ള ബ്ലോഗുകള്‍

1.4) ബ്ലോഗ്‌ സ്റ്റാറ്റിസ്റ്റിക്സ്‌

Read Full Post | Make a Comment ( 1 so far )

ഭക്തന്റെ ബ്ലോഗിംഗിന്‌ വയസ്സ് “ഒന്ന്”

Posted on മാര്‍ച്ച് 11, 2008. Filed under: Bloggers Only, Malayalam, malayalam blogs |

സുജിത് ഭക്തന്‍ (ഞാന്‍ തന്നെ) ബ്ലോഗ് തുടങ്ങിയിട്ടിന്നൊരു വര്‍ഷം തികയുന്നു. ചായക്കട എന്ന ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന്‌ ചായക്കട-എന്റെ ബ്ലോഗ് എന്ന തലക്കെട്ടില്‍ ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്താണ്‌ ഞാന്‍ മലയാള ഭൂലോഗത്തിലേക്ക് കടന്നു വരുന്നത്.

അതിനു ശേഷം ബ്ലോഗറില്‍ തന്നെ പല പല ബ്ലോഗുകള്‍ തുടങ്ങി. ചില ബ്ലോഗുകള്‍ ഇന്നുമുണ്ട്. ചിലതിനെയൊക്കെ ഞാന്‍ നശിപ്പിച്ചു. (ബ്ലോഗാത്മഹത്യ) എന്നാല്‍ പിന്നീട് ഞാന്‍ ബ്ലോഗറില്‍ നിന്നും വേര്‍ഡ്പ്രസ്സിലേക്കു കുടിയേറുകയായിരുന്നു, ബ്ലോഗ്ശ്രീ എന്ന ബ്ലോഗുമായി. ഇതുവരെ എന്റെ മറ്റു ബ്ലോഗുകളിലെല്ലാം ഞാന്‍ പബ്ലിഷ് ചെയ്ത പോസ്റ്റുകള്‍ ബ്ലോഗ്ശ്രീയില്‍ കാണാം. പിന്നീടാണ്‍ ഞാന്‍ ” ബ്ലോഗ്റോള്‍” എന്ന ആശയത്തോടെ “മലയാളം ബ്ലോഗ്റോള്‍” തുടങ്ങുന്നത്. ബ്ലോഗ്റോള്‍ എന്ന ആശയത്തിനു പുറമേ ബ്ലോഗേഴ്സിനു മാത്രമായിട്ടുള്ള കുറച്ചു പോസ്റ്റുകളും ഇതില്‍ ഞാന്‍ പബ്ലിഷ് ചെയ്യുന്നുണ്ട്. ഏഴു മാസം കൊണ്ട് പതിനാലായിരത്തിലധികം ഹിറ്റ്സുകളും നൂറിലേറെ പേര്‍ ഈമെയില്‍ വഴി മലയാളം ബ്ലോഗ്റോളിന്റെ ആര്‍.എസ്.എസ്. ഫീഡ് സബ്സ്ക്രൈബ് ചെയ്തതും എനിക്കു വളരെയധികം പ്രചോദനമായൊരു കാര്യം തന്നെയാണ്‌.

ബ്ലോഗിംഗില്‍ പുതിയതായി വന്നപ്പോള്‍ തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തന്നും, സംശയങ്ങള്‍ മാറ്റിതന്നുമൊക്കെ ഒട്ടേറെ വ്യക്തികള്‍ എന്നെ സഹായിച്ചു. അവരൊടോരോടുമുള്ള നന്ദി ഞാനീ അവസരത്തില്‍ രേഖപ്പെടുത്തുന്നു. പ്രത്യേകിച്ചും “ബാംഗ്ലൂര്‍ ബ്ലോഗേഴ്സ്” ഗ്രൂപ്പിലെ ഓരോ അംഗങ്ങളോടും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മലയാള മനോരമയില്‍” യുവ ” എന്ന പേജില്‍ “കൊടകര പുരാണം നെറ്റില്‍ നിന്നും അച്ചിലേക്ക്” എന്ന ഒരു ലേഖനം ഞാന്‍ കാണുകയുണ്ടായി. അതിന്റെ ചുവടു പിടിച്ചാണ്‌ ഞാന്‍ മലയാള ബൂലോഗത്തിലേക്ക് പിച്ച വെച്ചത്. അതുകൊണ്ടു തന്നെ ഈ അവസരത്തില്‍ വിശാലമനസ്കനും മനോരമക്കും കൂടി ഞാന്‍ നന്ദി പറയുകയാണ്‌. 

 ഇതുവരെ എന്റെ ബ്ലോഗ്കള്‍ കണ്ട് വിലയേറിയ കമന്റുകള്‍ തന്നും അല്ലാതെയും എന്നോടു സഹകരിച്ച മലയാള ബൂലോഗത്തിലെ എല്ലാ ബ്ലോഗര്‍മാരോടും എന്നെ അനുഗ്രഹിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നും എല്ലാ സമയത്തും നിങ്ങളുടെ ഓരോരുത്തരുടേയും സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ,

നിങ്ങളുടെ ഭക്തന്‍

എന്റെ ബ്ലോഗുകള്‍

1) The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍

2) ചായക്കട (WordPress)

3) ചായക്കട || My First Malayalam Blog

4) ആറന്മുള

5) എന്റെ നാട്-പത്തനംതിട്ട

6) ശബരിമല വിശേഷങ്ങള്‍

7) ആനച്ചന്തം

8) ഭക്തന്റെ ഫോട്ടോ ബ്ലോഗ്

Read Full Post | Make a Comment ( 5 so far )

ആദ്യ മലയാള ബ്ലോഗ്: ചായക്കട

Posted on ഫെബ്രുവരി 14, 2008. Filed under: Bloggers Only, Malayalam, malayalam blogs |

എന്താ ഇത് ഭക്താ? ആദ്യ മലയാള ബ്ലോഗ് ചായക്കടയെന്നാ‍ണെന്ന് തന്നോടാരാ പറഞ്ഞത് എന്നു ചോദിക്കാനായി ഒന്നു മനസ്സില്‍ വിചാരിച്ചില്ലെ? അതു മതി. ഞാനുദ്ധേശിച്ചത് എന്റെ ആദ്യ മാലയാ‍ള ബ്ലോഗ്ചായക്കട എന്നാണ് കേട്ടോ.. ഞാനെന്താണ് പറഞ്ഞു വരുന്നതെന്നു വെച്ചാല്‍ നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടിടുന്നതിനെക്കുറിച്ചാണ്. നമ്മുടെ ബ്ലോഗുകളില്‍ പ്രധാനമായും ആളുകള്‍‌ കയറുന്നത് ബ്ലോഗ് അഗ്ഗ്രിഗേറ്ററില്‍‌ കൂടിയാണല്ലൊ? അതല്ലാതെ തന്നെ സേറ്‌ച്ച് എഞ്ജിനില്‍ നിന്നും മറ്റുമൊക്കെ വരാറുണ്ട്.

ബ്ലോഗ് ആഗ്രിഗേറ്ററുകള്‍ പലവിധത്തിലൂണ്ടല്ലൊ. ചിലതില്‍ ബ്ലോഗിന്റെ പേരും പോസ്റ്റിന്റെ പേരും ആയിട്ടു വരുന്നതുണ്ട്, ചിലതില്‍ ബ്ലോഗറുടെ പേരും പോസ്റ്റിന്റെ പേരും ആയി വരുന്നതുമുണ്ട്. എന്തായാലും പോസ്റ്റിന്റെ തലക്കെട്ട് ഉറപ്പാണല്ലൊ.. ഇപ്പോഴാണെങ്കില്‍ ദിവസവും നൂറുകണക്കിനു പൊസ്റ്റുകളാണ് മലയാളത്തില്‍ ഓരോ ബ്ലോഗുകളിലായി പബ്ലിഷ് ആയിക്കൊണ്ടിരിക്കുന്നത്. അതെല്ലാം കുത്തിയിരുന്നു വായിക്കുന്നവറ്‌ വളരെ വിരളമാണു താനും. അതുകൊണ്ടു തന്നെ അവിടെ ആളുകള്‍ സെലക്റ്റിവിറ്റി കാണിക്കുന്നു. അതു മിക്കവാറും ബ്ലോഗറുടെ പേരു നോക്കിയോ പോസ്റ്റിന്റെ പേരു നോക്കിയോ ആവാം. ഒരു നല്ല ഫേമസ് ബ്ലോഗറ്‌ക്ക് പോസ്റ്റിന്റെ തലക്കെട്ട് അട്ട്രാക്ടീവായിരിക്കണമെന്ന ആവശ്യമില്ല. എന്നിരുന്നാലും അതാവശ്യമുള്ളവറ്‌ ധാരാളം കാണുമല്ലൊ? എല്ലാവരും പേരും‌ പ്രശസ്തിയും ഇഷ്ടപ്പെടണമെന്നാഗ്രഹിക്കുന്നവരല്ല. എന്നാല്‍ അങ്ങനെയുള്ളവറ്‌ക്ക് ഇതുപോലെയുള്ള ചില ഞൊടുക്കു വിദ്യകള്‍ പരീക്ഷിക്കാവുന്നതുമാണ്.

എന്തിനു വേറെ പറയണം. ഒരു പ്രശസ്ത വനിതാ മാഗസിനില്‍ കഴിഞ്ഞ ഒരു ലക്കത്തില്‍ വലിയ പരസ്യത്തോടെ ഒരു കാര്യം കണ്ടു. “‘ശ്രീശാന്തിനും പ്രണയം അവരുടെ അട്ട്രാക്റ്റീവ് പരസ്യ വിപണന തന്ത്രത്തില്‍ ചെന്നു വീണത് ആയിരക്കണക്കിനു ശ്രീ ആരാധികമാരും ആരാധകന്മാരും. ശ്രീശാന്തിന്റെ പ്രണയ വാറ്‌‌ത്തഅറിയുവാനായി പുസ്തകം വാങ്ങിയവരാകട്ടെ തലയില്‍ കൈവെച്ചും പോയി. എന്താ ക്ആര്യം ? ഒന്നുമില്ല. ശ്രീശാന്തിനൊരു പ്രണയമുണ്ട് എന്നു അദ്ധേഹം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അത്ര മാത്രം.

ബ്ലോഗില്‍ രണ്ടാളു വന്നു കയറി ഹിറ്റ്സ് കൂട്ടണമെന്നുള്ളവറ്‌ ഇനി മുതല്‍ ഇതുപോലെയുള്ള വിദ്യ പ്രയോഗിച്ചാല്‍ മതിയാകും. പിന്നെ ഒരു കാര്യം കൂടി മനസ്സില്‍ കരുതുക. താത്കാലികമായി നിറ്‌മ്മിക്കുന്ന പാലം അതു വെറും താത്കാലികം മാത്രമാണ്. എപ്പോള്‍ വേണമെങ്കിലും …………

Read Full Post | Make a Comment ( 1 so far )

ദി മലയാളം ബ്ലോഗ്റോള്‍

Posted on ഡിസംബര്‍ 31, 2007. Filed under: Bloggers Only, Malayalam, malayalam blogs |

മലയാളം ബ്ലോഗ്റോള്‍ ഇന്നുമുതല്‍ ” ദി മലയാളം ബ്ലോഗ്റോള്‍ ” എന്നാക്കി മാറ്റിയിരിക്കുന്നു. 5 മാസം കൊണ്ട് പതിനായിരം ഹിറ്റ്സ് തികഞ്ഞ സന്തോഷത്തിലാണ്‌ ഈ പേരു മാറ്റം. ഇതുവരെ സഹകരിച്ചവരുള്‍പ്പെടെ എല്ലാ മാന്യ ബൂലോഗര്‍ക്കും എന്റെ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തിക്കൊള്ളുന്നു.ഓര്‍മിക്കാന്‍ ഒരു പിടി സുഖങ്ങളും ദുഖങ്ങളും നല്‍കി ഒരു വര്‍ഷം കൂടി കടന്നു പോകുന്നു…….
പുത്തന്‍ പ്രതീക്ഷകളും പുത്തനുര്‍വോടും കൂടി ഒരു നല്ല നാളെക്കായ്‌ കാത്തിരിക്കാം….

നമ്മുടെ മുന്നിലേക്കു വീണ്ടുമിതാ ഒരു പുതുവര്‍ഷം കൂടി വന്നിരിക്കുന്നു. 2008. ഈ 2008 നിങ്ങള്‍ക്കേവര്‍ക്കും ആഘോഷത്തിന്റെയും, സന്തോഷത്തിന്റെയും, ഒക്കെ നാളുകള്‍ സമ്മാനിക്കട്ടെ.ബൂലോഗത്തിലെ എല്ലാ ബ്ലോഗു വായനക്കാര്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും  ദി മലയാളം ബ്ലോഗ്റോളിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

Read Full Post | Make a Comment ( 4 so far )

മ്യൂസിക് ബ്ലോഗുകള്‍ (updated)

Posted on ഡിസംബര്‍ 13, 2007. Filed under: Malayalam, malayalam blogs, Websites | ഉപനാമങ്ങൾ:, , |

മലയാ‍ളത്തിലെ കുറച്ചു മ്യൂസിക് ബ്ലോഗുകളെയാണ് ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ പരിചയപ്പെടുത്തുന്നത്. മ്യൂസിക് ബ്ലോഗുകള്‍ മലയാളത്തില്‍ പൊതുവേ കുറവാണെന്നാണെനിക്കു തോന്നുന്നത്. ആംഗലേയത്തിലും മറ്റു ചില ഭാ‍രതീയ ഭാഷകളിലും ധാരാളം മ്യൂസിക് ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്..

കല്ലറ ഗോപന്‍ Kallara Gopan (ഗായകന്‍ കാല്ലറ ഗോപന്റെ മ്യൂസിക് ബ്ലോഗ്)

കുല്‍ദീപ് എം പൈ (കറ്‌ണാടിക്)

രാജ് മോഹന്‍ ( ഇദ്ധേഹമൊര്രു കീബോറ്‌ഡ് പ്ലെയറാണ്)

വില്ലൂസിന്റെ പാട്ടുകള്‍

Thyagaraja Vaibhavam

ലളിതഗാനങ്ങള്‍ 

മലയാളം സോംഗ്സ് ലിറിക്സ്

കിരണ്‍സ്

എ കെ ഹേമന്‍ (MUSICIAN, ghazal singer, keyboard player)

അനില്‍ ബി.എസ്

യുണൈറ്റഡ് ഇന്‍ മ്യൂസിക്

പ്രദീപ് കി ആവാസ് സുനോ

സാരംഗി

ഷര്‍മ്മിളാഗോപന്‍ (Sharmila Gopan)

ഏതെങ്കിലും മ്യൂസിക് ബ്ലോഗുകള്‍ ഇവിടെ ചേറ്‌ത്തിട്ടില്ലെങ്കില്‍ ദയവായി താഴെ കമന്റായിട്ട് തന്ന് അറിയിക്കണമെന്ന് അഭ്യറ്‌ത്ഥിക്കുന്നു..

Related Posts:

1) Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ

2) ഫോട്ടോ ബ്ലോഗുകള്‍

3) ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

4) നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ? Add Ur Blog Here 

Read Full Post | Make a Comment ( 3 so far )

Liked it here?
Why not try sites on the blogroll...