Malayalam

മലയാളം ബ്ലോഗ്ഗ്‌ റോളിന്റെ വിഷുകൈനീട്ടം

Posted on ഏപ്രില്‍ 13, 2008. Filed under: Malayalam |


കനകപ്രതീക്ഷകളുടെ ഒരു വിഷുപ്പുലരികൂടി ഇതാ വരവായി……

മലയാളിമനസ്സ്‌ ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷത്തെ വരവേള്‍ക്കാനൊരുങ്ങുമ്പോള്‍ ഈ വിഷുദിനം ഓരായിരം നന്മകളുടെ നിറകണി ഒരുക്കട്ടെ. കൊന്നപ്പൂക്കളുടെ പൊന്‍സ്പര്‍ശമുള്ള ഈ മേടമാസത്തില്‍ മലയാളം ബ്ലോഗ്ഗ്‌ റോളിന്റെ ഓരായിരം ഹൃദയം നിറഞ്ഞ വിഷുദിനാശംസകള്‍.

Advertisements
Read Full Post | Make a Comment ( None so far )

ബ്ലോഗിംഗ്‌ – ഒരു പരിചയപ്പെടുത്തല്‍ (Part-1)

Posted on ഏപ്രില്‍ 6, 2008. Filed under: Bloggers Only, Malayalam, malayalam blogs | ഉപനാമങ്ങൾ:, |

ബൂലോഗത്തില്‍ പുതിയതായിട്ടുള്ള ഏതൊരാളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, എങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങാം?, വിവിധ തരത്തിലുള്ള ബ്ലോഗിംഗ്‌ പ്ലാറ്റ്ഫോമുകള്‍, ബ്ലോഗ്‌ കംപാരിസണ്‍സ്‌ തുടങ്ങി എന്റെ പഴയ പോസ്റ്റുകളില്‍ കമന്റുകളായി ലഭിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ എനിക്കറിയാവുന്ന പോലെ കൃത്യമായി നല്‍കുന്നതിന്‌ പരമാവധി ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ സേര്‍ച്ച്‌ എഞ്ചിന്‍ വഴി കണ്ടുപിടിച്ച്‌ അത്‌ പരിഭാഷ ചെയ്ത്‌ നിങ്ങളുടെ മുന്നില്‍ എത്തിക്കുവാനും പരമാവധി ശ്രമിക്കാം. തെറ്റുകുറ്റങ്ങള്‍ കമന്റു രൂപത്തില്‍ അറിയിച്ചാല്‍ അതെനിക്കും തുടര്‍ന്നു വായിക്കുന്നവര്‍ക്കും ഉപകാരപ്രദമായിരിക്കും.

ഡയറിയെഴുതുക എന്നത്‌ പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ്‌. അത്‌ രണ്ട്‌ കാരണങ്ങള്‍ കൊണ്ടാണ്‌. ഒന്നാമതായി അത്‌ കുട്ടിയുടെ ഭാഷാപരമായ കഴിവിനേയും രണ്ടാമതായി കയ്യക്ഷരത്തേയും മെച്ചപ്പെടുത്തുന്നതിനു സഹായകമാവാം. പ്രധാനമായും അത്‌ ഒരാളുടെ മുഴുവന്‍ ദിന പ്രവൃത്തികളെ സംബന്ധിച്ചായിരിക്കും എഴുതിയിരിക്കുക. അത്‌ പിന്നീട്‌ വായിച്ചു രസിക്കുമ്പോള്‍ എന്തു രസമായിരിക്കും അല്ലെ? എന്നാല്‍ ഇപ്പോള്‍……..

ഡയറി എന്നാല്‍ അത്‌ ഒരു മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും. മറ്റാരോടും പറയാത്ത അവന്റെ സകല രഹസ്യങ്ങള്‍ വരെ പങ്കു വെയ്ക്കുന്ന ഒരു തികഞ്ഞ സുഹൃത്ത്‌. യാത്രകളിലും മറ്റ്‌ അവസരങ്ങളിലും ഡയറിയുമായി സഞ്ചരിക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. എത്ര തിരക്കിലാണെങ്കിലും ഉറങ്ങുന്നതിനു മുന്‍പായി ഡയറി എഴുതുവാന്‍ ഇത്തരക്കാര്‍ മറക്കാറില്ല. ചിലര്‍ പ്രധാന കാര്യങ്ങള്‍- മാത്രം കുറിച്ചു വെയ്ക്കുമ്പോള്‍ ചിലര്‍ അവരുടെ കാര്യങ്ങള്‍ മുഴുവന്‍ എഴുതി വെയ്ക്കുവാന്‍ ശ്രമിക്കുന്നു. ഇത്തരക്കാര്‍ക്കു ചിലപ്പോള്‍ ഡയറിയുടെ ഒരു പേജ്‌ മതിയായെന്നു വരില്ല.

1.1) ഒരു ബ്ലോഗ്‌ എന്നാല്‍ എന്ത്‌?

ഒരു Web Log അല്ലെങ്കില്‍ ഒരു blog എന്നാല്‍ ആക്ച്വലി ഒരു ഓണ്‍ലൈന്‍ ഡയറി എന്നതാണ്‌. സാധാരണ ഡയറിയെന്നതിനേക്കാളുപരി ബ്ലോഗ്‌ എന്നത്‌ ഒരു പബ്ലിക്‌ ആയിട്ടുള്ള അഥായത്‌ എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കത്തക്ക തരത്തിലുള്ള ഒരു ഡയറി. ഇതില്‍ എന്തു നിങ്ങള്‍ എഴുതുനുവോ അത്‌ ഈ ബൂലോഗത്തിലുള്ള ആര്‍ക്കും കേവലം അയാളുടെ ഇഷ്ടാനുസരണം വായിക്കുവാന്‍ സാധിക്കും എന്നതാണ്‌. മറ്റുള്ളവരുടെ സഹായം തേടാതെ തന്നെ ഒരു കാര്യം പബ്ലിഷ്‌ ചെയ്യുക എന്ന കാര്യം ഒന്നു ചിന്തിച്ചു നോക്കു. ഉദാഹരണത്തിന്‌ നിങ്ങള്‍ ഒരു നല്ല കവിതയോ കഥയോ എഴുതിയെന്നു വെയ്ക്കുക. അത്‌ പ്രസിദ്ധീകരിക്കുന്നതിനായി നിങ്ങള്‍ എന്തൊക്കെ ചെയ്യണം?, ആരെയൊക്കെ സമീപിക്കണം?, അതിനുള്ള ലിമിറ്റേഷന്‍സ്‌ എന്തൊക്കെയാണ്‌? പ്രസാധകന്‌ ഇഷ്ടപ്പെട്ടുവെങ്കില്‍ മാത്രമേ അത്‌ പ്രസിദ്ധീകരിക്കുകയുള്ളു. അല്ലെ? ഇവിടെ ഇതാ ഈ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ നിങ്ങള്‍ക്ക്‌ ഇതെല്ലാം നിഷ്പ്രയാസം പര സഹായമില്ലാതെ ചെയ്യാം, അതും സൗജന്യമായി.

നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനും മറ്റുമായി ഇതിനെയൊരു നല്ല മാധ്യമമായി തിരഞ്ഞെടുക്കാം. ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉണ്ടല്ലൊ, അതു പോലെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ ആവശ്യത്തിനായി നമ്മുടെ ബ്ലോഗുകളും ഉപയോഗിക്കാം.

1.2) ബ്ലോഗ്‌ കൊണ്ടുള്ള ഉപയോഗങ്ങള്‍

ജനങ്ങള്‍ പല പല ആവശ്യങ്ങള്‍ക്കായി ബ്ലോഗുന്നു. ചിലര്‍ ഇത്‌ കേവലമൊരു ഓണ്‍ലൈന്‍ ഡയറിയായി മാത്രം, ചിലര്‍ വെറുതേ നേരമ്പോക്കിനായിട്ട്‌, ചിലര്‍ പേരിനും പ്രശസ്തിക്കുമായി, ചിലര്‍ അവരവരുടെ ആശയങ്ങളും മറ്റും വ്യത്യസ്ത സ്വഭാവത്തിലുള്ള വ്യത്യസ്ത രാജ്യക്കാരായ, ഭാഷക്കാരായ, മതക്കാരായ ആളുകളുമായി പങ്കുവെയ്ക്കുന്നതിനുള്ള മാധ്യമമായിയും മറ്റും ബ്ലോഗിനെ ഉപയോഗിക്കുന്നു.

തുടരും………..

1.3) വിവിധ തരത്തിലുള്ള ബ്ലോഗുകള്‍

1.4) ബ്ലോഗ്‌ സ്റ്റാറ്റിസ്റ്റിക്സ്‌

Read Full Post | Make a Comment ( 1 so far )

ഭക്തന്റെ ബ്ലോഗിംഗിന്‌ വയസ്സ് “ഒന്ന്”

Posted on മാര്‍ച്ച് 11, 2008. Filed under: Bloggers Only, Malayalam, malayalam blogs |

സുജിത് ഭക്തന്‍ (ഞാന്‍ തന്നെ) ബ്ലോഗ് തുടങ്ങിയിട്ടിന്നൊരു വര്‍ഷം തികയുന്നു. ചായക്കട എന്ന ബ്ലോഗില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന്‌ ചായക്കട-എന്റെ ബ്ലോഗ് എന്ന തലക്കെട്ടില്‍ ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്താണ്‌ ഞാന്‍ മലയാള ഭൂലോഗത്തിലേക്ക് കടന്നു വരുന്നത്.

അതിനു ശേഷം ബ്ലോഗറില്‍ തന്നെ പല പല ബ്ലോഗുകള്‍ തുടങ്ങി. ചില ബ്ലോഗുകള്‍ ഇന്നുമുണ്ട്. ചിലതിനെയൊക്കെ ഞാന്‍ നശിപ്പിച്ചു. (ബ്ലോഗാത്മഹത്യ) എന്നാല്‍ പിന്നീട് ഞാന്‍ ബ്ലോഗറില്‍ നിന്നും വേര്‍ഡ്പ്രസ്സിലേക്കു കുടിയേറുകയായിരുന്നു, ബ്ലോഗ്ശ്രീ എന്ന ബ്ലോഗുമായി. ഇതുവരെ എന്റെ മറ്റു ബ്ലോഗുകളിലെല്ലാം ഞാന്‍ പബ്ലിഷ് ചെയ്ത പോസ്റ്റുകള്‍ ബ്ലോഗ്ശ്രീയില്‍ കാണാം. പിന്നീടാണ്‍ ഞാന്‍ ” ബ്ലോഗ്റോള്‍” എന്ന ആശയത്തോടെ “മലയാളം ബ്ലോഗ്റോള്‍” തുടങ്ങുന്നത്. ബ്ലോഗ്റോള്‍ എന്ന ആശയത്തിനു പുറമേ ബ്ലോഗേഴ്സിനു മാത്രമായിട്ടുള്ള കുറച്ചു പോസ്റ്റുകളും ഇതില്‍ ഞാന്‍ പബ്ലിഷ് ചെയ്യുന്നുണ്ട്. ഏഴു മാസം കൊണ്ട് പതിനാലായിരത്തിലധികം ഹിറ്റ്സുകളും നൂറിലേറെ പേര്‍ ഈമെയില്‍ വഴി മലയാളം ബ്ലോഗ്റോളിന്റെ ആര്‍.എസ്.എസ്. ഫീഡ് സബ്സ്ക്രൈബ് ചെയ്തതും എനിക്കു വളരെയധികം പ്രചോദനമായൊരു കാര്യം തന്നെയാണ്‌.

ബ്ലോഗിംഗില്‍ പുതിയതായി വന്നപ്പോള്‍ തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തന്നും, സംശയങ്ങള്‍ മാറ്റിതന്നുമൊക്കെ ഒട്ടേറെ വ്യക്തികള്‍ എന്നെ സഹായിച്ചു. അവരൊടോരോടുമുള്ള നന്ദി ഞാനീ അവസരത്തില്‍ രേഖപ്പെടുത്തുന്നു. പ്രത്യേകിച്ചും “ബാംഗ്ലൂര്‍ ബ്ലോഗേഴ്സ്” ഗ്രൂപ്പിലെ ഓരോ അംഗങ്ങളോടും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മലയാള മനോരമയില്‍” യുവ ” എന്ന പേജില്‍ “കൊടകര പുരാണം നെറ്റില്‍ നിന്നും അച്ചിലേക്ക്” എന്ന ഒരു ലേഖനം ഞാന്‍ കാണുകയുണ്ടായി. അതിന്റെ ചുവടു പിടിച്ചാണ്‌ ഞാന്‍ മലയാള ബൂലോഗത്തിലേക്ക് പിച്ച വെച്ചത്. അതുകൊണ്ടു തന്നെ ഈ അവസരത്തില്‍ വിശാലമനസ്കനും മനോരമക്കും കൂടി ഞാന്‍ നന്ദി പറയുകയാണ്‌. 

 ഇതുവരെ എന്റെ ബ്ലോഗ്കള്‍ കണ്ട് വിലയേറിയ കമന്റുകള്‍ തന്നും അല്ലാതെയും എന്നോടു സഹകരിച്ച മലയാള ബൂലോഗത്തിലെ എല്ലാ ബ്ലോഗര്‍മാരോടും എന്നെ അനുഗ്രഹിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നും എല്ലാ സമയത്തും നിങ്ങളുടെ ഓരോരുത്തരുടേയും സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ,

നിങ്ങളുടെ ഭക്തന്‍

എന്റെ ബ്ലോഗുകള്‍

1) The Malayalam Blogroll || ദി മലയാളം ബ്ലോഗ്റോള്‍

2) ചായക്കട (WordPress)

3) ചായക്കട || My First Malayalam Blog

4) ആറന്മുള

5) എന്റെ നാട്-പത്തനംതിട്ട

6) ശബരിമല വിശേഷങ്ങള്‍

7) ആനച്ചന്തം

8) ഭക്തന്റെ ഫോട്ടോ ബ്ലോഗ്

Read Full Post | Make a Comment ( 5 so far )

ആദ്യ മലയാള ബ്ലോഗ്: ചായക്കട

Posted on ഫെബ്രുവരി 14, 2008. Filed under: Bloggers Only, Malayalam, malayalam blogs |

എന്താ ഇത് ഭക്താ? ആദ്യ മലയാള ബ്ലോഗ് ചായക്കടയെന്നാ‍ണെന്ന് തന്നോടാരാ പറഞ്ഞത് എന്നു ചോദിക്കാനായി ഒന്നു മനസ്സില്‍ വിചാരിച്ചില്ലെ? അതു മതി. ഞാനുദ്ധേശിച്ചത് എന്റെ ആദ്യ മാലയാ‍ള ബ്ലോഗ്ചായക്കട എന്നാണ് കേട്ടോ.. ഞാനെന്താണ് പറഞ്ഞു വരുന്നതെന്നു വെച്ചാല്‍ നമ്മുടെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടിടുന്നതിനെക്കുറിച്ചാണ്. നമ്മുടെ ബ്ലോഗുകളില്‍ പ്രധാനമായും ആളുകള്‍‌ കയറുന്നത് ബ്ലോഗ് അഗ്ഗ്രിഗേറ്ററില്‍‌ കൂടിയാണല്ലൊ? അതല്ലാതെ തന്നെ സേറ്‌ച്ച് എഞ്ജിനില്‍ നിന്നും മറ്റുമൊക്കെ വരാറുണ്ട്.

ബ്ലോഗ് ആഗ്രിഗേറ്ററുകള്‍ പലവിധത്തിലൂണ്ടല്ലൊ. ചിലതില്‍ ബ്ലോഗിന്റെ പേരും പോസ്റ്റിന്റെ പേരും ആയിട്ടു വരുന്നതുണ്ട്, ചിലതില്‍ ബ്ലോഗറുടെ പേരും പോസ്റ്റിന്റെ പേരും ആയി വരുന്നതുമുണ്ട്. എന്തായാലും പോസ്റ്റിന്റെ തലക്കെട്ട് ഉറപ്പാണല്ലൊ.. ഇപ്പോഴാണെങ്കില്‍ ദിവസവും നൂറുകണക്കിനു പൊസ്റ്റുകളാണ് മലയാളത്തില്‍ ഓരോ ബ്ലോഗുകളിലായി പബ്ലിഷ് ആയിക്കൊണ്ടിരിക്കുന്നത്. അതെല്ലാം കുത്തിയിരുന്നു വായിക്കുന്നവറ്‌ വളരെ വിരളമാണു താനും. അതുകൊണ്ടു തന്നെ അവിടെ ആളുകള്‍ സെലക്റ്റിവിറ്റി കാണിക്കുന്നു. അതു മിക്കവാറും ബ്ലോഗറുടെ പേരു നോക്കിയോ പോസ്റ്റിന്റെ പേരു നോക്കിയോ ആവാം. ഒരു നല്ല ഫേമസ് ബ്ലോഗറ്‌ക്ക് പോസ്റ്റിന്റെ തലക്കെട്ട് അട്ട്രാക്ടീവായിരിക്കണമെന്ന ആവശ്യമില്ല. എന്നിരുന്നാലും അതാവശ്യമുള്ളവറ്‌ ധാരാളം കാണുമല്ലൊ? എല്ലാവരും പേരും‌ പ്രശസ്തിയും ഇഷ്ടപ്പെടണമെന്നാഗ്രഹിക്കുന്നവരല്ല. എന്നാല്‍ അങ്ങനെയുള്ളവറ്‌ക്ക് ഇതുപോലെയുള്ള ചില ഞൊടുക്കു വിദ്യകള്‍ പരീക്ഷിക്കാവുന്നതുമാണ്.

എന്തിനു വേറെ പറയണം. ഒരു പ്രശസ്ത വനിതാ മാഗസിനില്‍ കഴിഞ്ഞ ഒരു ലക്കത്തില്‍ വലിയ പരസ്യത്തോടെ ഒരു കാര്യം കണ്ടു. “‘ശ്രീശാന്തിനും പ്രണയം അവരുടെ അട്ട്രാക്റ്റീവ് പരസ്യ വിപണന തന്ത്രത്തില്‍ ചെന്നു വീണത് ആയിരക്കണക്കിനു ശ്രീ ആരാധികമാരും ആരാധകന്മാരും. ശ്രീശാന്തിന്റെ പ്രണയ വാറ്‌‌ത്തഅറിയുവാനായി പുസ്തകം വാങ്ങിയവരാകട്ടെ തലയില്‍ കൈവെച്ചും പോയി. എന്താ ക്ആര്യം ? ഒന്നുമില്ല. ശ്രീശാന്തിനൊരു പ്രണയമുണ്ട് എന്നു അദ്ധേഹം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. അത്ര മാത്രം.

ബ്ലോഗില്‍ രണ്ടാളു വന്നു കയറി ഹിറ്റ്സ് കൂട്ടണമെന്നുള്ളവറ്‌ ഇനി മുതല്‍ ഇതുപോലെയുള്ള വിദ്യ പ്രയോഗിച്ചാല്‍ മതിയാകും. പിന്നെ ഒരു കാര്യം കൂടി മനസ്സില്‍ കരുതുക. താത്കാലികമായി നിറ്‌മ്മിക്കുന്ന പാലം അതു വെറും താത്കാലികം മാത്രമാണ്. എപ്പോള്‍ വേണമെങ്കിലും …………

Read Full Post | Make a Comment ( 1 so far )

ദി മലയാളം ബ്ലോഗ്റോള്‍

Posted on ഡിസംബര്‍ 31, 2007. Filed under: Bloggers Only, Malayalam, malayalam blogs |

മലയാളം ബ്ലോഗ്റോള്‍ ഇന്നുമുതല്‍ ” ദി മലയാളം ബ്ലോഗ്റോള്‍ ” എന്നാക്കി മാറ്റിയിരിക്കുന്നു. 5 മാസം കൊണ്ട് പതിനായിരം ഹിറ്റ്സ് തികഞ്ഞ സന്തോഷത്തിലാണ്‌ ഈ പേരു മാറ്റം. ഇതുവരെ സഹകരിച്ചവരുള്‍പ്പെടെ എല്ലാ മാന്യ ബൂലോഗര്‍ക്കും എന്റെ നന്ദി ഇതോടൊപ്പം രേഖപ്പെടുത്തിക്കൊള്ളുന്നു.ഓര്‍മിക്കാന്‍ ഒരു പിടി സുഖങ്ങളും ദുഖങ്ങളും നല്‍കി ഒരു വര്‍ഷം കൂടി കടന്നു പോകുന്നു…….
പുത്തന്‍ പ്രതീക്ഷകളും പുത്തനുര്‍വോടും കൂടി ഒരു നല്ല നാളെക്കായ്‌ കാത്തിരിക്കാം….

നമ്മുടെ മുന്നിലേക്കു വീണ്ടുമിതാ ഒരു പുതുവര്‍ഷം കൂടി വന്നിരിക്കുന്നു. 2008. ഈ 2008 നിങ്ങള്‍ക്കേവര്‍ക്കും ആഘോഷത്തിന്റെയും, സന്തോഷത്തിന്റെയും, ഒക്കെ നാളുകള്‍ സമ്മാനിക്കട്ടെ.ബൂലോഗത്തിലെ എല്ലാ ബ്ലോഗു വായനക്കാര്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും  ദി മലയാളം ബ്ലോഗ്റോളിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

Read Full Post | Make a Comment ( 4 so far )

മ്യൂസിക് ബ്ലോഗുകള്‍ (updated)

Posted on ഡിസംബര്‍ 13, 2007. Filed under: Malayalam, malayalam blogs, Websites | ഉപനാമങ്ങൾ:, , |

മലയാ‍ളത്തിലെ കുറച്ചു മ്യൂസിക് ബ്ലോഗുകളെയാണ് ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ പരിചയപ്പെടുത്തുന്നത്. മ്യൂസിക് ബ്ലോഗുകള്‍ മലയാളത്തില്‍ പൊതുവേ കുറവാണെന്നാണെനിക്കു തോന്നുന്നത്. ആംഗലേയത്തിലും മറ്റു ചില ഭാ‍രതീയ ഭാഷകളിലും ധാരാളം മ്യൂസിക് ബ്ലോഗുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്..

കല്ലറ ഗോപന്‍ Kallara Gopan (ഗായകന്‍ കാല്ലറ ഗോപന്റെ മ്യൂസിക് ബ്ലോഗ്)

കുല്‍ദീപ് എം പൈ (കറ്‌ണാടിക്)

രാജ് മോഹന്‍ ( ഇദ്ധേഹമൊര്രു കീബോറ്‌ഡ് പ്ലെയറാണ്)

വില്ലൂസിന്റെ പാട്ടുകള്‍

Thyagaraja Vaibhavam

ലളിതഗാനങ്ങള്‍ 

മലയാളം സോംഗ്സ് ലിറിക്സ്

കിരണ്‍സ്

എ കെ ഹേമന്‍ (MUSICIAN, ghazal singer, keyboard player)

അനില്‍ ബി.എസ്

യുണൈറ്റഡ് ഇന്‍ മ്യൂസിക്

പ്രദീപ് കി ആവാസ് സുനോ

സാരംഗി

ഷര്‍മ്മിളാഗോപന്‍ (Sharmila Gopan)

ഏതെങ്കിലും മ്യൂസിക് ബ്ലോഗുകള്‍ ഇവിടെ ചേറ്‌ത്തിട്ടില്ലെങ്കില്‍ ദയവായി താഴെ കമന്റായിട്ട് തന്ന് അറിയിക്കണമെന്ന് അഭ്യറ്‌ത്ഥിക്കുന്നു..

Related Posts:

1) Malayalam Internet Radio List മലയാളം ഇന്റര്‍നെറ്റ് റേഡിയോ

2) ഫോട്ടോ ബ്ലോഗുകള്‍

3) ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

4) നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ? Add Ur Blog Here 

Read Full Post | Make a Comment ( 3 so far )

ബ്ലോഗിലെങ്ങനെ പരസ്യം ഇടാം ?

Posted on ഡിസംബര്‍ 10, 2007. Filed under: Adsense, Bloggers Only, Malayalam, Websites |

കഴിഞ്ഞ ദിവസം ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ കാണ്ട കമന്റാണ്‌ ഈ പോസ്റ്റ് ഇടുന്നതിനായി എന്നെ പ്രേരിപ്പിച്ചത്. ബ്ലോഗു ചെയ്ത് ഒരു വറ്‌ഷമായിട്ടും ബ്ലോഗില്‍ ആഡ് ഇടാ‍ന്‍ അറിയില്ലെന്നാണ് ഞാനതില്‍ കാണാനിടയായത്.. ബ്ലോഗില്‍ ആഡ് ഇട്ടിട്ട് അതില്‍ നിന്നും വരുമാനം ലഭിക്കുമെന്നു പലറ്‌ക്കും അറിയാ‍വുന്ന ഒരു കാര്യം തന്നെയാണ്. എന്നാലും പലരും അതിന് മുതിരുന്നില്ല്. അതിന് കാരണം പലതായിരിക്കാം.. ബ്ലോഗില്‍ നിന്നും വരുമാനം വേണ്ടാത്തതുകൊണ്ടായിരിക്കാം, അതിനെപ്പറ്റിയുള്ള സാങ്കേതിക ജ്ഞാനമില്ലാത്തതിനാലായിരിക്കാം.

ബ്ലോഗില്‍ നിന്നും പണമുണ്ടാക്കുവാനായി (പരസ്യമിടുന്നതിനായി) പല പല വെബ്സൈറ്റുകളേ നമുക്ക് സമീപിക്കാം. അതിലൊന്നാണ് നമ്മുടെ സ്വന്തം ഗൂഗിളിന്റെ ആഡ്സെന്‍സ്. ബ്ലോഗറില്‍ നമുക്ക് ആഡ് ഇടുവാന്‍ വളരെ എളുപ്പമാണ്. അതിനായി നിങ്ങള്‍‌ക്കു വേണ്ടത് ഒരു ജി.മെയില്‍ അക്കൌണ്ട് മാത്രമാണ്.

അതുണ്ടെങ്കില്‍‌ ഞാനിവിടെ പറയുന്നതുപോലെ നിങ്ങള്‍‌ക്കു ചെയ്യാം‌.

സ്റ്റെപ് 1: ഗൂഗിള്‍ ആഡ്സെന്‍സ് അക്കൌണ്ടിലേക്ക് സൈന്‍‌ ഇന്‍‌ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 2: ആ പേജില്‍ സൈന്‍ അപ് നൌ എന്ന റ്റാബില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 3: നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗ് യു ആറ്‌ എല്‍ , ഭാഷ (മലയാ‍ളം ഇല്ലാത്തതിനാല്‍ ഇംഗ്ലീഷ് തിരഞ്ഞെടുക്കുക) അവിടെ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും സത്യസന്ധമായി നല്‍കുക.

സ്റ്റെപ് 4: ഗൂഗിളിന്റെ കണ്‍ഫറ്‌മേഷന്‍ മെയില്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുക.

മെയില്‍‌ ലഭിക്കുന്നതിന് ചിലപ്പോള്‍‌ ഒന്നോ രണ്ടോ ദിവസം എടുത്തേക്കാം.. ദായവായി കാത്തിരിക്കുക. അതിനുശേഷം വീണ്ടു ആഡ്സെന്‍സ് അക്കൌണ്ടില്‍ ലോഗിന്‍‌ ചെയ്യുക.

 കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പറയുന്നാതിനേക്കാള്‍ നല്ലത് ഗൂഗിളില്‍ നിന്നുമെടുക്കുന്നതല്ലെ? അതിനായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതിയാകും..

വേറ്‌ഡ്പ്രസ്സില്‍ ബ്ലോഗുന്നവറ്‌ക്ക് ഇപ്പോള്‍‌ ആഡ്സെന്‍സ് ഇടുവാനുള്ള സൌകര്യം ലഭ്യമല്ല.

റഫറന്‍സ് പോസ്റ്റുകള്‍:

1) ബ്ലോഗില്‍ നിന്നും വരുമാനം ഉണ്ടാക്കാം

2) ആഡ്സെന്‍സ്‌ രഹസ്യങ്ങള്‍

3) ആഡ്സെന്‍സ് മലയാളം ബ്ലോഗില്‍

4) ബ്ലോഗില്‍ നിന്നുമെങ്ങനെ പണം ഉണ്ടാക്കാം?

Read Full Post | Make a Comment ( 4 so far )

മലയാള ഭാഷാപരിണാമം.

Posted on ഒക്ടോബര്‍ 19, 2007. Filed under: Malayalam |

മലയാള ഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്ര ഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴില്‍ നിന്നുത്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാല്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍ നിന്ന് അകന്നു നില്‍കുന്നു എന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തെതുടര്‍ന്ന് എ.ആര്‍. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരൂം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. രാജവര്‍മ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മലയാളത്തില്‍ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തീനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേര്‍ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എന്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയില്‍ നിന്നുണ്ടായതാണ് മലയാളം തമിഴ്, കര്‍ണ്ണാകം തെല്ലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാല്‍ പി.കെ പരമേശ്വരന്‍ നായരുടെ അഭിപ്രായത്തില്‍ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായിഉ രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ശക്തമായ സ്വാധീനം മലയാളത്തില്‍ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയര്‍ന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാന്‍ കാരണം അതാണ്. എന്നാല്‍ ഈ സ്വാധിനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലാനാടു ഭാഷ തന്നെയായിരുന്നു.

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തില്‍ മലയാണ്മ എന്നു് വിളിച്ചു് പോന്നിരുന്ന മലയാളം, തമിഴ്‌, കോട്ട, കൊടഗു്‌, കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളില്‍ ഒന്നാണു്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ചു് പ്രതിപാദിക്കുമ്പോള്‍ ഭാഷ എന്നു മാത്രം ഉപയോഗിച്ചു് കാണാറുണ്ടു്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായിട്ടുള്ള ബന്ധം വളരെ ശ്രദ്ധേയമാണു്.

ഭരണ-അദ്ധ്യയനഭാഷയായി ഒരു കാലത്തു് കേരളദേശത്തു് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തില്‍ കാണുന്നതു് തികച്ചും സ്വാഭാവികവുമാണു്. ഉത്തരഭാരതത്തില്‍ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇന്തോ-ആര്യന്‍ ഭാഷകള്‍ക്കും, അറബ്, യൂറോപ്പ്യന്‍ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങള്‍ വഴി അതതു് ദേശത്തെ ഭാഷകളും മലയാളഭാഷയില്‍ പ്രകടമായ ചില പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടു്.

‘ഴ‘കാരം ദ്രാവിഡ��ാഷകളില്‍ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണു്ഴ‘കാരം ദ്രാവിഡഭാഷകളില്‍ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണു്

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാധ്യതയുണ്ടു്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ടു്.

ദ്രാവിഡമൂലഭാഷയായ തമിഴില്‍ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇതില്‍ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണു്:

 • മലനാട് മറ്റു തമിഴ്‌നാടുകളില്‍ നിന്നു സഹ്യപര്‍വ്വതം എന്ന കിഴക്കേ അതിരിനാല്‍ വേര്‍തിരിഞ്ഞു കിടക്കുന്നതു്.
 • പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
 • നമ്പൂരിമാരും ആര്യസംസ്കാരവും.

മലയാളം ഭാഷാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കാര്യങ്ങളില്‍ പ്രധാനവും ഭാഷാ‍പരമായി ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ ഹേതുവായി ഭവിച്ചതും നമ്പൂരിമാര്‍ക്ക് സമൂഹത്തില്‍ കൈവന്ന സ്ഥാനമാനങ്ങളും സംസ്കൃതത്തിനു അതുമൂലമുണ്ടായ പ്രചാരവുമാണു്. മേല്‍പ്പറഞ്ഞ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങള്‍ ഈ ഒരു പരിണാമത്തിനു ആക്കം കൂട്ടുകയാണുണ്ടായതു്. പാണ്ഡ്യചോളചേരരാജാക്കന്മാര്‍ക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്‌നാടുകളുമായി ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രയവിക്രയങ്ങളില്‍ കാര്യമായ കുറവുകള്‍ വരുത്തിയിരുന്നു. കിഴക്കന്‍ അതിര്‍ത്തിയിലെ ദുര്‍ഘടമായ സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്കരമായുള്ള യാത്രങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും അകറ്റുന്നതില്‍ ഭാഗമായി; ആ‍യതുമൂലം ഭാഷയില്‍ ദേശ്യഭേദങ്ങള്‍ക്ക് അവസരമുണ്ടാവുകയുമായിരുന്നു. മരുമക്കത്തായം, മുന്‍‌കുടുമ, മുണ്ടുടുപ്പ് എന്നീ മറ്റു ദ്രാവിഡദേശക്കാര്‍ക്കില്ലാതിരുന്ന ആചാരങ്ങള്‍ മലയാളദേശത്തെ ജനങ്ങളെ മറ്റു തമിഴ്‌ദേശക്കാരില്‍ നിന്നു അകറ്റുവാനും വ്യത്യസ്തമാര്‍ന്ന ഒരു ജനവിഭാഗമാകുവാന്‍ ഇവര്‍ക്ക് പ്രേരണയായി എന്നും കരുതേണ്ടിയിരിക്കുന്നു.

കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാന്‍ തുടങ്ങിയ ബ്രാഹ്മണര്‍ക്ക് സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ കൈകടത്തലുകള്‍ക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡജനതയുമായുള്ള സമ്പര്‍ക്കത്തില്‍ ഉപേക്ഷിക്കുവാനും ബ്രാഹ്മണര്‍ തുനിഞ്ഞതോടെ അവര്‍ക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരല്‍ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരില്‍ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകര്‍ന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവര്‍ത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായതു്.

കടപ്പാട്: വിക്കി
ml.wikipedia.com

Read Full Post | Make a Comment ( 2 so far )

യൂണിക്കോഡിനു മുമ്പ്

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only, Malayalam |

ഇത്ര നാളും ആംഗലേയമായിരുന്നു കമ്പ്യൂട്ടര്‍ രംഗത്ത് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്. പ്രോഗ്രാമുകളും ,പ്രമാണങ്ങളും, ഇന്റര്‍നെറ്റിലെ വിവിധ ആവശ്യങ്ങള്‍ക്കുമെല്ലാം ആംഗലേയ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.

അടിസ്ഥാനപരമായി കമ്പ്യൂട്ടറുകള്‍ സംഖ്യകളാണ് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളുമൊക്കെ സംഖ്യകളായിട്ടാണ് കമ്പ്യൂട്ടര്‍ ശേഖരിച്ചുവക്കുന്നത്. അക്ഷരങ്ങള്‍ സംഖ്യാരീതിയിലാക്കാന്‍ വിവിധ എന്‍കോഡിങ്ങ് രീതികള്‍ നിലവിലുണ്ട്. ആസ്‌കി (ASCII), എബ്‌സിഡിക്(EBCDIC), യൂണിക്കോഡ് എന്നിങ്ങനെ വിവിധ എന്‍കോഡിങ്ങ് രീതികള്‍. അക്കങ്ങളും, ഭാഷാചിഹ്നങ്ങളുമൊക്കെ സംഖ്യകളായാണ് കമ്പ്യൂട്ടറിനുള്ളില്‍ ഇരിക്കുന്നതെങ്കിലും, ഇത്തരം സംഖ്യകള്‍ സാധാരണ സംഖ്യകള്‍ പോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്.

ആദ്യകാലത്ത് കമ്പ്യൂട്ടറുകള്‍ കൂടുതലും സംഖ്യാസംബന്ധമായ കണക്കുകൂട്ടലുകള്‍ക്കാണ് കൂടുതലും ഉപയോഗിച്ചിരുന്നത്, എന്നിരുന്നാലും അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തേണ്ട അവസരങ്ങള്‍ അക്കാലത്തും ഉണ്ടായിരുന്നു. ടൈപ്പ്റൈറ്ററുകളായിരുന്നു ലിഖിതങ്ങളായ പ്രമാണങ്ങളും മറ്റും ഉണ്ടാക്കാന്‍ അധികം ഉപയോഗിച്ചിരുന്നത്. പതുക്കെ കമ്പ്യൂട്ടറുകള്‍ ടൈപ്പ്റൈറ്ററുകളെ പിന്തള്ളി. ലിഖിതങ്ങളും അല്ലാത്തതുമായ പ്രമാണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കാനുള്ള കമ്പ്യൂട്ടറിന്റെ കഴിവ് വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്നതാണ് ഇതിനു കാരണം. അച്ചടിക്കുന്നതിനു മുമ്പ് തിരുത്താനുള്ള സൗകര്യവും കമ്പ്യൂട്ടര്‍ സൃഷ്ടിതമായ പ്രമാണങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ വളരെ ചുരുക്കം അക്ഷരങ്ങളും , ചിഹ്നങ്ങളും മറ്റുമെ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ശരിക്കും പറഞ്ഞാല്‍ സംഖ്യകളും, സാധാരണ ഉപയോഗിക്കുന്ന ആംഗലേയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രമേ ശരിയായി കമ്പ്യൂട്ടറില്‍ പ്രയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ അക്കാലത്ത്. ലോകത്ത് മനുഷ്യര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന പതിനായിരക്കണക്കിനു അക്ഷരങ്ങളും ചിഹ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ കമ്പ്യൂട്ടറുകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നു പറഞ്ഞാല്‍ വിവിധപ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരുടെ ഭാഷയില്‍ പ്രമാണങ്ങള്‍ സൃഷ്ടിക്കുകയോ, തിരുത്തുകയോ, മാറ്റിയെഴുതുകയോ, അച്ചടിക്കുകയോ ചെയ്യുക അസാധ്യമായിരുന്നു. ഈ സമസ്യകള്‍ക്കെല്ലാമുള്ള ഒരുത്തരമാണ് യുണിക്കോഡ്.

Read Full Post | Make a Comment ( None so far )

എന്തുകൊണ്ട് യുണിക്കോഡ് ?

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only, Malayalam |

കമ്പ്യൂട്ടറിനുള്ളില്‍ എല്ലാം സംഖ്യകളാണ്, അപ്പോള്‍ അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ കമ്പ്യൂട്ടറിനുള്ളില്‍ ശേഖരിക്കണമെങ്കില്‍ അവയെ സംഖ്യാരൂപത്തില്‍ ആക്കണം. അതിനുള്ള മാര്‍ഗമാണ് വിവിധ എന്‍കോഡിങ്ങ് സമ്പ്രദായങ്ങള്‍. ( കമ്പ്യൂട്ടറുകള്‍ ബൈനറി സംഖ്യകളാണ് ആന്തരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ബൈനറി സമ്പ്രദായത്തില്‍ രണ്ട് അക്കങ്ങളെയുള്ളൂ പൂജ്യവും ഒന്നും, അതിനാല്‍ ശേഖരിച്ചു വയ്ക്കാന്‍ എളുപ്പമാണ്, രണ്ട് അക്കങ്ങളേ ഉള്ളുവല്ലോ.) അതാ‍യത് അക്ഷരങ്ങളെ സംഖ്യകളായി രേഖപ്പെടുത്താം.

ഒരു സാധാരണ രീതി ഇതാണ്, 0 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിക്കുക (ഈ സംഖ്യകളുടെ ബൈനറി രൂപമാണുപയോഗിക്കുന്നത്) അപ്പൊ മൊത്തം 256 അക്ഷരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ സാധിക്കും ഈ രീതിയില്‍. ഒരു ബൈറ്റ് ഉപയോഗിച്ചാണ് ഓരോ അക്ഷരവും രേഖപ്പെടുത്തുന്നത്. ഒരു ബൈറ്റ് എന്നാല്‍ 8 ബിറ്റുകളുടെ ഒരു കൂട്ടമാണ്. എട്ടെണ്ണത്തെ സൂചിപ്പിക്കുന്നതിനാല്‍ ബൈറ്റിന് ഒക്ടറ്റ് എന്നും പറയും.

ഉദാഹരണത്തിന് പൂജ്യം എന്ന് എഴുതണമെങ്കില്‍ ‘ 00000000 ’ എന്നാണ് എഴുതുക              ഒന്നിന് ‘ 00000001 ’ എന്നും              രണ്ടിന് ‘ 00000010 ’ എന്നിങ്ങനെ ബൈനറിയില്‍ ഒക്ടറ്റ് ആയി എഴുതാം.

എട്ട് ബിറ്റുകള്‍ ഉപയോഗിച്ച് പരമാവധി 256 അക്ഷരങ്ങള്‍ മാത്രമേ രേഖപ്പെടുത്തി വക്കാന്‍ സാധിക്കൂ, കാരണം എട്ടു ബിറ്റുകള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും വലിയ ബൈനറി സംഖ്യ ഇതാണ് ‘ 11111111 ’ , ദശാംശ സംഖ്യാരീതിയില്‍(Decimal numbersystem) 255 ആണിത്.

ഏതുരീതി ഉപയോഗിച്ചായാലും അക്ഷരങ്ങളെ (characters) ഏതെങ്കിലും ഒരു സംഖ്യ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതിന് ‘ ക്യാരക്ട്ര്‍ എന്‍കോഡിങ്ങ് ‘ (character encoding) എന്നു പറയുന്നു, പ്രസ്തുത അക്ഷരങ്ങളുടെ സംഖ്യാരൂപത്തിന് ‘ ക്യാരക്ട്ര്‍ കോഡ് ‘ (character code) എന്നും പറയുന്നു. ലോകത്തില്‍ കുറെയധികം ക്യാരക്ടര്‍ കോഡുകള്‍ ഉപയോഗത്തിലുണ്ട്. മിക്ക ക്യാരക്ടര്‍ എന്‍കോഡിങ് രീതികള്‍ക്കും ഒരു സാമ്യത ഉണ്ട്, 0 മുതല്‍ 127 വരെ ഉള്ള സംഖ്യകള്‍ ഒരേ അക്ഷരങ്ങളെയായിരിക്കും അടയാളപ്പെടുത്തുന്നത്. ഈ അക്ഷരങ്ങള്‍ ആംഗലേയ അക്ഷരമാലയിലെ 26 അക്ഷരങ്ങള്‍, അവയുടെ വലിയക്ഷരങ്ങള്‍ (Capital Letters), 0 തൊട്ട് 9 വരെയുള്ള സംഖ്യകള്‍, ചിഹ്നങ്ങള്‍ എന്നിവയാ‍ണ്. 0 തൊട്ട് 127 വരെയുള്ള സംഖ്യകള്‍ മാത്രം ഉപയോഗിച്ചുള്ള ക്യാരക്ടര്‍ എന്‍കോഡിങ്ങ് രീതിക്ക് ആസ്‌കി (എ.സ്.സി.ഐ.ഐ – ASCII) എന്നു പറയുന്നു.

പക്ഷെ ആസ്‌കി ഉപയോഗിച്ച് തല്‍ക്കാലം ആംഗലേയഭാഷമാത്രമേ അടയാളപ്പെടുത്തുവാന്‍ സാധിക്കൂ, ഉദാഹരണത്തിന് ഫ്രഞ്ചു ഭാഷയിലെ ചില അക്ഷരങ്ങള്‍ (é , ô) രേഖപ്പെടുത്തുവാനുള്ള വിസ്താരം ആസ്‌കിക്കില്ല. ആ സ്ഥിതിക്ക് 127 നു മുകളിലോട്ട് സംഖ്യകളുള്ള ഒരു എന്‍കോഡിങ്ങ് രീതി ആവശ്യമാണ് കൂടുതല്‍ അക്ഷരങ്ങള്‍ അടയാളപ്പെടുത്തുവാനായി. ഇങ്ങനെ ഒരു സമസ്യ വന്നപ്പോള്‍ ഉണ്ടാക്കപ്പെട്ട ഒരു ക്യാരക്ടര്‍ എന്‍കോഡിങ്ങ് രീതിയാണ് ലാറ്റിന്‍ 1 (Latin 1). ഈ രീതിയില്‍ 0 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിച്ചാണ് എന്‍കോഡിങ്ങ് ചെയ്യുന്നത്, 0 തൊട്ട് 127 വരെ ആസ്‌കി അക്ഷരങ്ങള്‍ തന്നെയാണ്, 128 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിച്ച് ആവശ്യമായ ലാറ്റിന്‍ അക്ഷരങ്ങളും ചിഹ്നങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. ഇവിടെയും പ്രശ്നങ്ങളുണ്ട് ലാറ്റിന്‍ 1 ഉപയോഗിച്ച് പടിഞ്ഞാറന്‍ യൂറോപ്പിയന്‍ ഭാഷകളായ ആംഗലേയം, ഫ്രെഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ എന്നീ ഭാഷാക്ഷരങ്ങള്‍ മാത്രമേ രേഖപ്പെടുത്തുവാന്‍ സാധിച്ചിരുന്നുള്ളൂ. മദ്ധ്യ-കിഴക്കന്‍ യൂറോപ്പിയന്‍ പ്രദേശങ്ങളിലെ ഭാഷകള്‍ക്കും, ഗ്രീക്ക്, സിറില്ലിക്, അറബിക്, എന്നീ ഭാഷകള്‍ക്കും വേണ്ടി ലാറ്റിന്‍ 2 (Latin 2) എന്ന എന്‍കോഡിങ്ങ് രീതി നിലവിലുണ്ട്. ഏതെങ്കിലും ഒരു ഭാഷ ഉപയോഗിക്കുമ്പോള്‍ ആ ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും അടയാളപ്പെടുത്തിയിട്ടുള്ള എന്‍കോഡിങ്ങ് രീതി നാം തെരഞ്ഞെടുക്കണം. ക്യാരക്ടര്‍ എന്‍കോഡിങ്ങ് രീതികള്‍ ആവശ്യമനുസരിച്ച് മാറ്റുവാനുള്ള സംവിധാനം മിക്ക സോഫ്റ്റ്വെയറുകളിലും ഉണ്ട്.

പക്ഷെ പ്രശ്നം ഉണ്ടാവുക ഒരേ സമയത്ത് വിവിധ ഭാഷകള്‍ ഉപയോഗിക്കേണ്ടി വരുമ്പോളാണ്. ഉദാഹരണത്തിന് ഫ്രഞ്ചും ഗ്രീക്കും ഒരു സ്ഥലത്ത് വേണമെന്നു കരുതുക, ഫ്രെഞ്ചിനെ പിന്താങ്ങുന്ന എന്‍കോഡിങ്ങ് രീതി ലാറ്റിന്‍ 1 ആണ് എന്നാല്‍ ഗ്രീക്ക് അക്ഷരങ്ങള്‍ ലാറ്റിന്‍ 2 എന്‍കോഡിങ്ങിലേ കാണുകയുള്ളൂ. ഒരേ പ്രമാണത്തില്‍ രണ്ട് എന്‍കോഡിങ്ങ് രീതികള്‍ ഉപയോഗിക്കാന്‍ സാധ്യമല്ല, അപ്പോള്‍ പിന്നെ 0 തൊട്ട് 255 വരെയുള്ള സംഖ്യകള്‍ ഉപയോഗിച്ച് വിവിധ ഭാഷകള്‍ക്ക് വേണ്ടി വ്യത്യസ്ത എന്‍കോഡിങ്ങ് രീതികള്‍ വികസിപ്പിക്കുന്നത് ശാ‍ശ്വതമല്ല എന്നു വേണം പറയാന്‍.

മറ്റൊരു പ്രശ്നം കൂടിയുണ്ട് കണക്കിലെടുക്കാന്‍, ചൈനീസ്, ജാപ്പനീസ് പോലുള്ള ഭാഷകളിലുള്ള അക്ഷരങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്, 256 ല്‍ അവ ഒതുങ്ങില്ല.

ഈ പ്രശ്നങ്ങള്‍ക്കുള്ള ഒരു പോംവഴി എല്ലാഭാഷകളിലേയും ഓരോ അക്ഷരവും ചിഹ്നവും, അനന്യമായ ഒരു സംഖ്യയാല്‍ അടയാളപ്പെടുത്താന്‍ പറ്റിയ ഒരു എന്‍കോഡിങ്ങ് രീതി വികസിപ്പിക്കുകയാണ്. ഈ സംഖ്യ ഏതെങ്കിലും ഭാഷയെയോ, ഫോണ്ടിനെയോ, സോഫ്റ്റ്വെയറിനെയോ, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെയോ, ഉപകരണത്തെയോ അടിസ്ഥാനപ്പെടുത്തിയുള്ളതാവില്ല. ഇതൊരു സാര്‍വത്രികമായ സംഖ്യയായിരിക്കും. ലോകത്തില്‍ ഇപ്പോള്‍ നിലവിലുള്ള എല്ലാ ഭാഷകളും ഉള്‍ക്കൊള്ളുന്നതും, അവയുടെ ഭാവിയില്‍ വരാവുന്ന എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്നതുമായിരിക്കണം ഇത്. ഈ പറഞ്ഞപ്രകാരമുള്ള ഒരു എന്‍കോഡിങ്ങ് രീതിയാ‍ണ് യുണിക്കോഡ്.
കടപ്പാട്: വിക്കി

Read Full Post | Make a Comment ( None so far )

Liked it here?
Why not try sites on the blogroll...