ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

Posted on നവംബര്‍ 14, 2007. Filed under: Bloggers Only | ഉപനാമങ്ങൾ:, , |

ചില വെബ്സൈറ്റുകളില്‍ നാം കയറുമ്പോള്‍ നമുക്കു പാട്ടുകളോ മ്യൂസിക്കുകളോ കേള്‍ക്കുവാന്‍ സാധിക്കുമല്ലൊ. അതു നമുക്കു വളരെ മിനക്കേടൊന്നും തന്നെയില്ലാതെ തന്നെ നമ്മുടെ ബ്ലോഗിലും പ്രയോഗിക്കാം. എച്ച്‌ ടി എം എല്‍ കോഡുകളുപയോഗിച്ചാണ്‌ നമുക്കിതു ചെയ്യാന്‍ സാധിക്കുക. അതുകൊണ്ടു എച്ച്‌ ടി എം എല്‍ ഉപയോഗിക്കുവാന്‍ അറിയാത്തവര്‍ക്കായി വളരെ ലളിതമായ രീതിയില്‍ ഞാന്‍ അത്‌ ഇവിടെ പറഞ്ഞുതരാം.

വേര്‍ഡ്പ്രസ്സ്‌ ഉപയോഗിക്കുന്നവര്‍ എന്നോടു ക്ഷമിക്കുക. ഞാന്‍ ഈ വിധ്യ ബ്ലോഗറില്‍ മാത്രമെ വിജയിച്ചു കണ്ടുള്ളു. അതുകൊണ്ടു തന്നെ നമുക്കിപ്പോള്‍ ഇത്‌ ബ്ലോഗറിലെ ബ്ലോഗുകളില്‍ പരീക്ഷിക്കാം.

സ്റ്റെപ്‌ 1: ആദ്യമായി നിങ്ങളുടെ ബ്ലോഗില്‍ അഥവാ വെബ്സൈറ്റില്‍ പ്ലേ ചെയ്യേണ്ട മ്യൂസിക്‌ തിരഞ്ഞെടുക്കുക. .midi ഫയലാണെങ്കില്‍ അതു പെട്ടന്നു ലോഡ്‌ ചെയ്യുവാന്‍ സഹായകമാകും. അല്ലെങ്കില്‍ .wav , .mp3 എന്നീ ഫയലുകളും നിങ്ങള്‍ക്കുപയോഗിക്കാം. .mp3 ആണെങ്കില്‍ അതിന്റെ ബിറ്റ്‌ റേറ്റ്‌ 128 ല്‍ നിന്നും 32 അല്ലെങ്കില്‍ 56 കെ.ബി.പി.എസ്സില്‍ ആക്കിയാല്‍ അതിന്റെ സൈസ്‌ കുറയുകയും വളരെ എളുപ്പം ലോഡ്‌ ചെയ്യുകയും ചെയ്യും. ഡയലപ്പ്‌ ഉപയോഗിക്കുന്നവരെ കുറിച്ചും നാം ചിന്തിക്കേണ്ടതായിട്ടുണ്ട്‌.

സ്റ്റെപ്‌ 2: നിങ്ങളുടെ വെബ്‌ സേര്‍വറില്‍ ആ മ്യൂസിക്‌ അപ്ലോഡ്‌ ചെയ്ത്‌ സേവ്‌ ചെയ്യുക. അതു സാധ്യമല്ലെങ്കില്‍ വേറെ ഒരു കുടുക്കു മാര്‍ഗ്ഗം പറഞ്ഞു തരാം. നിങ്ങള്‍ക്കു സ്വന്തമായി ഒരു ഗൂഗിള്‍ ഗ്രൂപ്പുണ്ടെങ്കില്‍ അതില്‍ ഫയല്‍സ്‌ അപ്ലോഡ്‌ ചെയ്യുന്ന സ്ഥലത്ത്‌ നിങ്ങള്‍ക്കാവശ്യമായ ആ ഫയല്‍ അപ്ലോഡ്‌ ചെയ്യുക. എന്നിട്ട്‌ അതിന്റെ ലിങ്ക്‌ കോപ്പി ചെയ്ത്‌ താഴെ തന്നിരിക്കുന്ന എച്ച്‌.ടി.എം.എല്‍ കോഡില്‍ ഇട്ടാലും മതി.

ഇങ്ങനെ ഒരു കോഡ്‌ താങ്കളുടെ ബ്ലോഗില്‍ ഇന്‍സേര്‍ട്ട്‌ ചെയ്യുക

   <embed src=”musicfile.wav” mce_src=”musicfile.wav” autostart=”true” loop=”false”> 

അതിനായി Ad a Page element ല്‍ പോയി Ad HTML code തിരഞ്ഞെടുക്കുക. ഈ കോഡ്‌ അതില്‍ പേസ്ട്‌ ചെയ്ത്‌ സേവ്‌ ചെയ്യുക.

 <embed src=”http://www.yoursite.com/music/musicfile.wav” autostart=”true” loop=”false” hidden=”true”>

ഈ കോഡില്‍  ക്വോട്സിനുള്ളിലായി നിങ്ങളുടെ മ്യൂസിക്‌ ഫയലിന്റെ പാത്‌ കറക്ടായി നല്‍കുക.

ഫയല്‍ ആട്ട്രിബ്യൂട്ടുകള്‍

autostart: ഇത്‌ നിങ്ങള്‍ ട്രൂ എന്നാണ്‌ കൊടുത്തിരിക്കുന്നതെങ്കില്‍ വെബ്സൈറ്റ്‌ ഓപ്പണാകുമ്പോള്‍ തന്നെ മ്യൂസിക്‌ കേട്ടു തുടങ്ങും.

loop: ഇത്‌ ട്രൂ കൊടുത്താല്‍ മ്യൂസിക്‌ പ്ലേ ചെയ്തു കഴിഞ്ഞതിനുശേഷം വീണ്ടും ആദ്യം മുതല്‍ പ്ലേ ചെയ്യുവാന്‍ തുടങ്ങും. ഫോള്‍സ്‌ ആണെങ്കില്‍ ഒരു തവണ മാത്രമേ പ്ലേ ആവുകയുള്ളു.

Advertisements
Read Full Post | Make a Comment ( 1 so far )

Liked it here?
Why not try sites on the blogroll...