മലയാളം ഓണ്‍ലൈന്‍ റേഡിയോ

Posted on നവംബര്‍ 13, 2007. Filed under: Websites | ഉപനാമങ്ങൾ:, , , |

Radio JoyAlukkas
എനിക്കു തോന്നുന്നു, മലയാളത്തില്‍ ആദ്യമായിട്ടാണ്‌ ഒരു ഓണ്‍ലൈന്‍ റേഡിയോ നിലവില്‍ വരുന്നതെന്ന്. എന്തായാലും നമ്മുടേ നാട്ടിലെ ഒരു പ്രമുഖ ജ്യുല്ലറി ഉടമയുടെയാണ്‌ ഓണ്‍ലൈന്‍ റേഡിയോ. അതു മറ്റാരുടേയും അല്ല. ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പിന്റെ ആശയമാണത്‌.
                             ഓണ്‍ലൈന്‍ റേഡിയോകളും ഓണ്‍ലാീന്‍ ടീവി ചാനലുകളും ഇപ്പോള്‍ വളരെ സുപരിചിതമാണല്ലൊ. ഇപ്പോള്‍ ഇതാ പ്രമുഖ സ്ഥാപനങ്ങള്‍ എല്ലാവരും തന്നെ ഇതിലേക്കു ഇറങ്ങിചെല്ലുന്നു. അതിലൂടെ തന്നെ അവര്‍ക്കു പരസ്യമാര്‍ഗ്ഗവും നടക്കും എന്നത്‌ മറ്റൊരു വസ്തുതയാണ്‌.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ ഇരുന്നും ആളുകള്‍ക്കു റേഡിയോ ആസ്വദിക്കാം എന്നതാണ്‌ ഓണ്‍ലൈന്‍ റേഡിയോകളുടെ ഗുണം. ഇതില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പാട്ടുകള്‍ തുടങ്ങി വളരെ വ്യത്യസ്ഥത നിറഞ്ഞ പരിപാടികളാണ്‌ ആശച്ചേച്ചിയും ബാലേട്ടനും (ആര്‍.ജെ) കൂടി നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്‌.

ആര്‍. ജെ എന്നാല്‍ റേഡിയോ ജോക്കി. നമ്മുടെ ടീവി അവതാരകരെ വി ജെ ( വീഡിയോ ജോക്കി) എന്നു പറയുന്നതു പോലെ.

മലയാളം ബ്ലോഗ്രോളിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

https://malayalamblogroll.wordpress.com

http://radiojoyalukkas.com

http://www.radiojoyalukkas.com/Web/LiveRadio.html

Advertisements
Read Full Post | Make a Comment ( 5 so far )

Liked it here?
Why not try sites on the blogroll...