ബ്ലോഗേഴ്സ് വായിക്കേണ്ടവ

Posted on മേയ് 19, 2008. Filed under: Bloggers Only | ഉപനാമങ്ങൾ:, , , |

കഴിഞ്ഞ ആഴ്ച്കയില്‍ ബ്ലോഗേഴ്സ് വായിക്കേണ്ടതായിട്ടുള്ള ചില അത്യാവശ്യ പോസ്റ്റുകള്‍. ബൂലോഗത്തില്‍ പിറന്നത്.

 ബ്ലോഗ്ഗിങില്‍ ആശയസ്വാതന്ത്ര്യത്തിന്റെ ലക്ഷ്മണരേഖകള്‍

ഇന്റർനെറ്റ് എക്സ്പ്ലോററിൽ മലയാളം കോൺഫിഗർ ചെയ്യുന്നത് (Configuring Malayalam on Windows)

ബ്രൌസിങ്ങ് വേഗതകൂട്ടാന്‍

 മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍…

ലിനക്സ്, മലയാളം, യൂണീകോഡു് 5.1

ബ്രൌസിങ്ങ് വേഗതകൂട്ടാന്‍

ബൂലോകത്ത് നന്മയുടെ ഒരു ചിന്താരത്നം !

തിരുവനന്തപുരത്ത്  മലയാളം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1 ന്

ബൂലോഗക്ലബ്ബിനെയോര്‍ത്തപ്പോള്‍…

ബൂലോഗത്തിലേക്ക് അഗ്ഗ്രിഗേറ്ററുകളുടെ പ്രവാഹം

മലയാളം ബ്ലോഗ്റോള്‍ ഡിസ്ക്കഷന്‍

പരസ്യങ്ങള്: ബ്ലോഗിങിന്റെ ഘാതകര്?

മൊഴി സ്റ്റൈൽ കീബോർഡ് (ലിനക്സ്)

മലയാളം ബ്ലോഗിന്റെ സാമൂഹ്യസ്വാധീനം എത്ര?

വിട്ടുപോയ പോസ്റ്റുകള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.

Advertisements
Read Full Post | Make a Comment ( None so far )

അഗ്ഗ്രിഗേറ്റര്‍ പ്രശ്നങ്ങള്‍

Posted on മേയ് 14, 2008. Filed under: Bloggers Only, Discussions | ഉപനാമങ്ങൾ:, |

അഗ്ഗ്രിഗേറ്റര്‍ എന്നാല്‍ ഓരോ ബ്ലോഗര്‍ക്കും മനസ്സിലൊരു ധാരണയുണ്ട്. ഒന്നുകില്‍ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ പേരും അല്ലെങ്കില്‍ ബ്ലോഗറിന്റെ തലക്കെട്ടും പോസ്റ്റിന്റെ പേരും. ആവശ്യക്കാരന്‍ ആ ലിങ്കില്‍ ക്ലിക്കി വന്ന് അതാതു ബ്ലോഗുകളില്‍ പോയി വായിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ അവിടെയൊരു കമന്റു പൊഴിച്ചിട്ടു സ്ഥലം വിടും.

എന്നാല്‍ ഈ ധാരണകളെല്ലാം പാടേ തിരുത്തിക്കൊണ്ടാണ്‌ പുതിയൊരു അഗ്ഗ്രിഗേറ്ററിന്റെ വരവ്.  “സമയം ഓണ്‍ലൈന്‍” എന്ന  ജാലകത്തില്‍ “ഇന്നത്തെ മലയാളം ബ്ലോഗുകള്‍” എന്ന തലക്കെട്ടിലാണ്‌ പുതിയ പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നത്.

പേജിനുള്ളിലെ പേജില്‍ താഴോട്ടു നീക്കിയാല്‍ മതി അന്നന്നത്തെ പോസ്റ്റുകള്‍ മുഴുവന്‍ അവിടെയിരുന്നു തന്നെ വായിക്കാം. പോസ്റ്റ് വായിക്കുക എന്ന ഉദ്ധേശ്യം മാത്രമുള്ളവര്‍ക്ക് ഈ പരിപാടി ഒരു അനുഗ്രഹമായിരിക്കാം. എന്നാല്‍ കമന്റിടണമെങ്കില്‍ അയാള്‍ ആ ബ്ലോഗിലേക്ക് പോയാലേ മതിയാകു.

ഈ അഗ്ഗ്രിഗേറ്റര്‍ കാരണം ബ്ലോഗുകളിലേക്ക് വരേണ്ട വിസിറ്റ്സിന്റെ എണ്ണം ക്രമാതീതമായി കുറഞ്ഞേക്കാം. ഇനി കമന്റിടണമെങ്കില്‍ ആ ബ്ലോഗിലേക്ക് വരെ പോകണ്ടേ എന്നു ചിന്തിക്കുന്നവരും  മറ്റും കമന്റു പറയാതെ അവിടെ നിന്നുതന്നെ സ്ഥലം വിട്ടേക്കാം. എന്തായാലും ഒരു കാര്യത്തില്‍ ആരും പേടിക്കണ്ട. നിങ്ങളുടെ ബ്ലോഗുകള്‍ ഓട്ടോമാറ്റിക്കായിട്ട് അവരുടെ അഗ്ഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യില്ലെന്നു തോന്നുന്നു. ” നിങ്ങളുടെ മലയാളം ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ഇ-മെയില്‍ ചെയ്യുക : samayamonline@gmail.com ” എന്നവര്‍ അതില്‍ നല്‍കിയിട്ടുണ്ട്.

ചാടിക്കയറി ഞാന്‍ എന്റെ ബ്ലോഗ് ലിസ്റ്റ് ചെയ്യാന്‍ മെയില്‍ അയച്ചിരുന്നു. ഇപ്പോള്‍ മനസ്സിലായി അതുവേണ്ടായിരുന്നുവെന്ന്. പരിപാടി ഇങ്ങനെയൊക്കെയാണെന്നറിയാതെ ആദ്യമേ ചാടിക്കയറി റിക്വസ്റ്റ് കൊടുത്തവര്‍ എന്നെപോലെ ധാരാളമുണ്ട്. സമയം ഓണ്‍ലൈനിന്റെ ഒരു നല്ല ഉദ്യമം തന്നെയാണ്‌ ഈ അഗ്ഗ്രിഗേറ്റര്‍., പക്ഷെ അവര്‍ പോസ്റ്റിലെ മുഴുവന്‍ കണ്ടന്റ്സും അഗ്ഗ്രിഗേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ്‌ എന്റെ അഭിപ്രായം.

ബ്ലോഗുകള്‍ സന്ദറ്ശിയ്ക്കാതെ,അഭിപ്രായമുണ്ടെങ്കില്‍ അതവിടെ രേഖപ്പെടുതാതെ,വേറൊരിടത്തുനിന്നും വായിച്ചിട്ട് മിണ്ടാതെപോകുന്നത് ശരിയായ പ്രവണതയാണോ?

 

Read Full Post | Make a Comment ( 10 so far )

തമിഴ്മനം – പുതിയ അഗ്ഗ്രിഗേറ്റര്‍

Posted on ഏപ്രില്‍ 30, 2008. Filed under: Bloggers Only, Websites | ഉപനാമങ്ങൾ:, |

മലയാളികള്‍ക്ക് പുതിയൊരു അഗ്ഗ്രിഗേറ്റര്‍ കൂടി. “തമിഴ് മനം”. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ അഗ്ഗ്രിഗേറ്ററുകള്‍ ഇതില്‍ ലഭ്യമാണ്‌. എല്ലാ പത്തുമിനിറ്റിലും അപ്ഡേറ്റഡ് ആകുന്നു.

 

 

തമിഴ്മനം എന്ന ഒരു തമിഴ് ജാലകത്തിനെ ഒരു ഭാഗമാണ്‌ ഈ അഗ്ഗ്രിഗേറ്റര്‍. വിവിധ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിക്കുന്ന മലയാളി ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് ഇതു കൂടി പ്രയോജനകരമാകട്ടെ.

Read Full Post | Make a Comment ( 5 so far )

Liked it here?
Why not try sites on the blogroll...