ആഡ്സെന്‍സിന്റെ സ്ലൈഡിംഗ് ടെക്സ്റ്റ് ആഡ്സ്

Posted on ഏപ്രില്‍ 10, 2008. Filed under: Adsense | ഉപനാമങ്ങൾ:, |

ദീര്‍ഘ നാളുകള്‍ നീണ്ട ടെസ്റ്റിംഗിനു ശേഷം ഗൂഗിള്‍ ആഡ്സെന്‍സ് അവരുടെ സ്ക്രോളിംഗ് സി.പി.സി ടെക്സ്റ്റ് ആഡ്സ് അനൌണ്‍സ് ചെയ്തു. അത് ഗൂഗിളിന്റെ ബ്ലോഗില്‍ വിശദമായി വായിക്കാം.

 

 
പരസ്യത്തിനു താഴെയായി കൊടുത്തിട്ടുള്ള ആരോകളില്‍ ക്ലിക്ക് ചെയ്തു ആഡുകള്‍ സ്ക്രോള്‍ ചെയ്ത് കാണുവാനുള്ള സൌകര്യമാണിപ്പോള്‍ ഉള്ളത്. ഒരു ചിത്രം താഴെ കൊടുത്തിരിക്കുന്നു.വായനക്കാര്‍ ആരോകളില്‍ ക്ലിക്ക് ചെയ്തുവെനതുകൊണ്ട് പബ്ലിഷറിനു പണം ലഭിക്കില്ല. എന്നാലെനിക്കു തോന്നുന്നത് ഇങ്ങനെ സെലക്റ്റിവിറ്റിയുള്ളതുകൊണ്ട് ആളുകള്‍ക്ക് ആഡുകളില്‍ ക്ലിക്ക് ചെയ്യുന്നതിനുള്ള ഒരു റ്റെന്‍ഡന്‍സി കൂടുമെന്നതുതനെയാണ്‌.

ഇത്തരം ആഡുകളെ അറ്റി നിങ്ങള്‍ക്കെന്തു തോന്നുന്നു.?

 

Read Full Post | Make a Comment ( 1 so far )

സന്തോഷത്തോടെ ആരോഗ്യത്തോടെ ബ്ലോഗു ചെയ്യുക

Posted on നവംബര്‍ 26, 2007. Filed under: Bloggers Only | ഉപനാമങ്ങൾ:, , , |

ബ്ലോഗിംഗ് ഒരു ആരോഗ്യപ്രശ്നമാകുന്നുണ്ടോ? നിങ്ങള്‍ക്കങ്ങനെ തോന്നുന്നുവെങ്കില്‍ അതെങ്ങനെ ഒഴിവാക്കമെന്നു ചിന്തിച്ചിട്ടുണ്ടോ? ചിലര്‍ക്കെങ്കിലും ചില സമയത്തെങ്കിലും ഇതൊരു പ്രശ്നമായേക്കാറുണ്ട്. ബ്ലോഗുന്നതിനായി കൂടുതല്‍ സമയം കംപ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുക. കുത്തിയിരുന്ന് ബ്ലോഗുകള്‍ ടൈപ്പു ചെയ്യുക, വായിക്കുക, തുടങ്ങിയ ചില പ്രശ്നങ്ങള്‍ ആരോഗ്യത്തിന്‌ വലിയ വലിയ പ്രശനങ്ങളായേക്കാം.

Happy Blogger

ബ്ലോഗേഴ്സിന്‌ ( അല്ലെങ്കില്‍ കൂടുതല്‍ സമയം സിസ്റ്റത്തിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്നവര്‍ക്ക് ) ആരോഗ്യപരമായി ബാധിച്ചേക്കാവുന്ന ചില പ്രശ്നങ്ങള്‍ ഞാനിവിടെ പറയുന്നു.

1) ഐ സ്ട്രെയിന്‍: കൂടുതല്‍ സമയം സിസ്റ്റത്തിന്റെ മുന്നിലിരിക്കുന്ന ആര്‍ക്കും ഈ പ്രശനമുണ്ടാകാം. എനിക്കുമിപ്പോളങ്ങനെ തോന്നുന്നു.
2) സ്ട്രക്ചറല്‍ ആന്‍ഡ് മസ്കുലര്‍ പ്രോബ്ലംസ്: കഠിനമായ കഴുത്തു വേദന, കൈവിരലുകളുടെ വേദന (ടൈപ്പു ചെയ്ത് ചെയ്ത്) പെടലി വേദന, തുടങ്ങിയവ.
3) ഉറക്കം: രാത്രി ഉറക്കമുളച്ചിരുന്ന് കണ്ണിലെണ്ണയും കാപ്പിയുമൊക്കെയായി ഇരുന്നു ബ്ലോഗുന്നവര്‍ക്ക് ഉറക്കത്തിന്റെ പ്രശ്നവും വരാം.

ബ്ലോഗിംഗ് ഒരു നല്ല കാര്യമാണെന്ന് നിങ്ങളോടാരാ പറഞ്ഞത്? ങേ…

അല്ല ഇനി ഇങ്ങനെയെന്തെങ്കിലും ഒരു പ്രശ്നം നിങ്ങള്‍ക്കു തോന്നുവാണെങ്കില്‍ ഉടന്‍ തന്നെ ഒരു കാര്യം മനസ്സിലാക്കുക.

നിങ്ങള്‍ ബ്ലോഗെന്ന് പറഞ്ഞ് കൂടുതല്‍ സമയം ചിലവഴിക്കുന്നു. ഏതെങ്കിലും പ്രശ്നങ്ങള്‍ ഫീല്‍ ചെയ്യുന്നുവെങ്കില്‍ അത് ഒഴിവാക്കുവാനുള്ള അല്ലെങ്കില്‍ അതിനു വേണ്ടിയുള്ള ധാരാളം വ്യായാമങ്ങളും മറ്റും പല പല ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും നിങ്ങള്‍ തന്നെ കണ്ടു കാണുമല്ലൊ? അതിനാല്‍ ഉടന്‍ തന്നെ അതു വായിച്ചു മനസ്സിലാക്കി വേണ്ടതു ചെയ്യുക.

കുറിപ്പ്: ആരോഗ്യം മറന്ന് ബ്ലോഗാതിരിക്കുക

Read Full Post | Make a Comment ( 3 so far )

ആരാണ്‌ കൂടുതല്‍ ബ്ലോഗുന്നത്?

Posted on നവംബര്‍ 22, 2007. Filed under: Bloggers Only | ഉപനാമങ്ങൾ:, , , |

ഏറ്റവും കൂടുതല്‍ ആളുകള്‍ ബ്ലോഗുന്നത് ഏത് ഭാഷയിലാണ്‌?അതിനുത്തരം കേട്ടാല്‍ നാമെല്ലാം ആശ്ചര്യപ്പെട്ടുപോകും. എന്താ അതു മലയാളമാണെന്നൊരു നിമിഷത്തേക്കെങ്കിലും ചിന്തിച്ചുപോയോ? (അങ്ങനെയാരും ചിന്തിക്കില്ല). അത് ഇംഗ്ലീഷുമല്ല മലയാളവുമല്ല ജാപ്പനീസാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കിയാല്‍ മതി.

Technorati

കഴിഞ്ഞ ആറുമാസത്തിലധികമായി ജാപ്പനീസ് ഭാഷയാണ്‌ ബ്ലോഗിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. നവംബര്‍ 2005 ല്‍ 31 ശതമാനവും ജനുവരി 2006 ല്‍ 32 ശതമാനവും ഇപ്പോള്‍ അത് 37 ശതമാനവുമാണ്‌.ഈ കണക്കുകള്‍ മുഴുവനായുള്ള പോസ്റ്റുകളെ അപേക്ഷിച്ചു തയ്യാറാക്കിയതാണ്‌. അല്ലാതെ മുഴുവന്‍ ബ്ലോഗേഴ്സിനെ വെച്ച് എടുത്തതല്ല. ചിലപ്പോള്‍ ജാപ്പനീസുകാര്‍ കൂടുതല്‍ എഴുതുന്നവരായിരിക്കും.

ഇനി ആര്‍ക്കെങ്കിലും ഈ ബ്ലോഗ് ജാപ്പനീസിലേക്കു ട്രാന്‍സ്ലേറ്റ് ചെയ്യണമെന്നുണ്ടോ?

Read Full Post | Make a Comment ( 5 so far )

ബ്ലോഗിലെങ്ങനെ ബാക്ഗ്രൗണ്ട്‌ മ്യൂസിക്‌ ഇടാം ?

Posted on നവംബര്‍ 14, 2007. Filed under: Bloggers Only | ഉപനാമങ്ങൾ:, , |

ചില വെബ്സൈറ്റുകളില്‍ നാം കയറുമ്പോള്‍ നമുക്കു പാട്ടുകളോ മ്യൂസിക്കുകളോ കേള്‍ക്കുവാന്‍ സാധിക്കുമല്ലൊ. അതു നമുക്കു വളരെ മിനക്കേടൊന്നും തന്നെയില്ലാതെ തന്നെ നമ്മുടെ ബ്ലോഗിലും പ്രയോഗിക്കാം. എച്ച്‌ ടി എം എല്‍ കോഡുകളുപയോഗിച്ചാണ്‌ നമുക്കിതു ചെയ്യാന്‍ സാധിക്കുക. അതുകൊണ്ടു എച്ച്‌ ടി എം എല്‍ ഉപയോഗിക്കുവാന്‍ അറിയാത്തവര്‍ക്കായി വളരെ ലളിതമായ രീതിയില്‍ ഞാന്‍ അത്‌ ഇവിടെ പറഞ്ഞുതരാം.

വേര്‍ഡ്പ്രസ്സ്‌ ഉപയോഗിക്കുന്നവര്‍ എന്നോടു ക്ഷമിക്കുക. ഞാന്‍ ഈ വിധ്യ ബ്ലോഗറില്‍ മാത്രമെ വിജയിച്ചു കണ്ടുള്ളു. അതുകൊണ്ടു തന്നെ നമുക്കിപ്പോള്‍ ഇത്‌ ബ്ലോഗറിലെ ബ്ലോഗുകളില്‍ പരീക്ഷിക്കാം.

സ്റ്റെപ്‌ 1: ആദ്യമായി നിങ്ങളുടെ ബ്ലോഗില്‍ അഥവാ വെബ്സൈറ്റില്‍ പ്ലേ ചെയ്യേണ്ട മ്യൂസിക്‌ തിരഞ്ഞെടുക്കുക. .midi ഫയലാണെങ്കില്‍ അതു പെട്ടന്നു ലോഡ്‌ ചെയ്യുവാന്‍ സഹായകമാകും. അല്ലെങ്കില്‍ .wav , .mp3 എന്നീ ഫയലുകളും നിങ്ങള്‍ക്കുപയോഗിക്കാം. .mp3 ആണെങ്കില്‍ അതിന്റെ ബിറ്റ്‌ റേറ്റ്‌ 128 ല്‍ നിന്നും 32 അല്ലെങ്കില്‍ 56 കെ.ബി.പി.എസ്സില്‍ ആക്കിയാല്‍ അതിന്റെ സൈസ്‌ കുറയുകയും വളരെ എളുപ്പം ലോഡ്‌ ചെയ്യുകയും ചെയ്യും. ഡയലപ്പ്‌ ഉപയോഗിക്കുന്നവരെ കുറിച്ചും നാം ചിന്തിക്കേണ്ടതായിട്ടുണ്ട്‌.

സ്റ്റെപ്‌ 2: നിങ്ങളുടെ വെബ്‌ സേര്‍വറില്‍ ആ മ്യൂസിക്‌ അപ്ലോഡ്‌ ചെയ്ത്‌ സേവ്‌ ചെയ്യുക. അതു സാധ്യമല്ലെങ്കില്‍ വേറെ ഒരു കുടുക്കു മാര്‍ഗ്ഗം പറഞ്ഞു തരാം. നിങ്ങള്‍ക്കു സ്വന്തമായി ഒരു ഗൂഗിള്‍ ഗ്രൂപ്പുണ്ടെങ്കില്‍ അതില്‍ ഫയല്‍സ്‌ അപ്ലോഡ്‌ ചെയ്യുന്ന സ്ഥലത്ത്‌ നിങ്ങള്‍ക്കാവശ്യമായ ആ ഫയല്‍ അപ്ലോഡ്‌ ചെയ്യുക. എന്നിട്ട്‌ അതിന്റെ ലിങ്ക്‌ കോപ്പി ചെയ്ത്‌ താഴെ തന്നിരിക്കുന്ന എച്ച്‌.ടി.എം.എല്‍ കോഡില്‍ ഇട്ടാലും മതി.

ഇങ്ങനെ ഒരു കോഡ്‌ താങ്കളുടെ ബ്ലോഗില്‍ ഇന്‍സേര്‍ട്ട്‌ ചെയ്യുക

   <embed src=”musicfile.wav” mce_src=”musicfile.wav” autostart=”true” loop=”false”> 

അതിനായി Ad a Page element ല്‍ പോയി Ad HTML code തിരഞ്ഞെടുക്കുക. ഈ കോഡ്‌ അതില്‍ പേസ്ട്‌ ചെയ്ത്‌ സേവ്‌ ചെയ്യുക.

 <embed src=”http://www.yoursite.com/music/musicfile.wav” autostart=”true” loop=”false” hidden=”true”>

ഈ കോഡില്‍  ക്വോട്സിനുള്ളിലായി നിങ്ങളുടെ മ്യൂസിക്‌ ഫയലിന്റെ പാത്‌ കറക്ടായി നല്‍കുക.

ഫയല്‍ ആട്ട്രിബ്യൂട്ടുകള്‍

autostart: ഇത്‌ നിങ്ങള്‍ ട്രൂ എന്നാണ്‌ കൊടുത്തിരിക്കുന്നതെങ്കില്‍ വെബ്സൈറ്റ്‌ ഓപ്പണാകുമ്പോള്‍ തന്നെ മ്യൂസിക്‌ കേട്ടു തുടങ്ങും.

loop: ഇത്‌ ട്രൂ കൊടുത്താല്‍ മ്യൂസിക്‌ പ്ലേ ചെയ്തു കഴിഞ്ഞതിനുശേഷം വീണ്ടും ആദ്യം മുതല്‍ പ്ലേ ചെയ്യുവാന്‍ തുടങ്ങും. ഫോള്‍സ്‌ ആണെങ്കില്‍ ഒരു തവണ മാത്രമേ പ്ലേ ആവുകയുള്ളു.

Read Full Post | Make a Comment ( 1 so far )

Liked it here?
Why not try sites on the blogroll...