എന്താണ്‌ RSS ? എങ്ങനെ ഉപയോഗിക്കാം?

Posted on നവംബര്‍ 24, 2007. Filed under: Bloggers Only | ഉപനാമങ്ങൾ:, |

മലയാളം ബ്ലോഗ്റോളിലെ ദിവസേനയുള്ള അപ്ഡേറ്റുകള്‍ ഇവിടെ വന്നു നോക്കാതെ തന്നെ നിങ്ങള്‍ക്കറിയണമെന്നുണ്ടോ? എങ്കില്‍ ഞങ്ങള്‍ പല തരത്തിലുള്ള അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമായ ഒന്നാണ്‌ ആര്‍.എസ്.എസ്.

 what-is-rss.jpg

എന്താണ്‌ ആര്‍.എസ്.എസ്?

ആര്‍.എസ്.എസ് എന്നാല്‍ കോടിക്കണക്കിനാളുകള്‍ അവരവരുടെ ഇഷ്ട വെബ്സൈറ്റുകളില്‍ നിന്നുള്ള അപ്ഡേറ്റ്സുകള്‍ ലഭിക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന ഒരു സേവനമാണ്‌.

പണ്ടു കാലങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വെബ്സൈറ്റിലെ അപ്ഡേറ്റുകള്‍ അറിയുന്നതിനായി നിങ്ങള്‍ ചെയ്തിരുന്നത് എന്താണ്‌? ആ സൈറ്റ് ബുക്മാര്‍ക്ക് ചെയ്ത് വെച്ച് പിന്നീട് വീണ്ടും അതില്‍ കയറി നോക്കുക. പക്ഷെ അതിപ്പോള്‍ മാറി ഈ ആര്‍.എസ്.എസ്സിന്റെ വരവോടു കൂടി.

ബുക്മാര്‍ക്കിന്റെ പ്രോബ്‌ളങ്ങള്‍.

1) വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന നിങ്ങള്‍ തന്നെ എല്ലാം ചെയ്യണം.
2) നിങ്ങള്‍ ധാരാളം വെബ്സൈറ്റുകള്‍ ട്രാക്ക് ചെയ്യുവാന്‍ പോകുമ്പോള്‍ ഇത് വളരെ കോംപ്ലിക്കേറ്റട് ആകും.
3) നിങ്ങള്‍ ബുക്മാര്‍ക്ക് ചെക്ക് ചെയ്യാന്‍ മറന്നെങ്കില്‍ നിങ്ങള്‍ക്കു ചിലപ്പോള്‍ ചില കണ്ടന്റുകള്‍ മിസ്സായെന്നുവരാം.
4) ആ സൈറ്റ് വേഗം വേഗം അപ്ഡേറ്റ് നടക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കണ്ട കാര്യം തന്നെ വീണ്ടും വീണ്ടും കാണേണ്ടതായിവരും.

ആര്‍ എസ് എസ് എല്ലാത്തിനേയും മാറ്റുന്നു

ഒരു വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യപ്പെടുമ്പോള്‍ എന്നെ ഒന്നു അറിയിക്കണേ പ്ലീസ്.. എന്നു നിങ്ങള്‍ വെബ്സൈറ്റിനോടു പറയുന്നതുപോലെയാണ്‌ ആര്‍.എസ്.എസ് ഫീഡുകള്‍.

ഒരു സൈറ്റിലെ ആര്‍.എസ്.എസ് സബ്സ്ക്രൈബ് ചെയ്താല്‍ ആ സൈറ്റില്‍ പോകാതെ തന്നെ അല്ലെങ്കില്‍ (ആ സൈറ്റില്‍ പോയും) നിങ്ങള്‍ക്കു സമയമുള്ളപ്പോള്‍ കണ്ടന്റുകള്‍ വായിക്കുവാന്‍ സാധിക്കും.

ആര്‍.എസ്.എസ് എന്നാല്‍ റിയലി സിംപിള്‍ സിന്‍ഡിക്കേഷന്‍.

സബ്സ്ക്രിപ്ഷനെ ഞാന്‍ ഒന്നുകൂടി ലളിതമായി പറയാം. നിങ്ങള്‍ ഇപ്പോള്‍ ഒരു മാഗസിന്‍ വരുത്തുവാന്‍ ഓര്‍ഡര്‍ കൊടുത്തു. എല്ലാ മാസവും കൃത്യമായി ആ മാസിക നിങ്ങളുടെ വീട്ടിലെത്തും. അതുപോലെതന്നെയാണ്‌ നമ്മുടെ ഈ ആര്‍.എസ്.എസ്സും. ഉദാഹരണത്തിന്‌ നിങ്ങളിപ്പോള്‍ മലയാളം ബ്ലോഗ്ഗ്റോളിന്റെ അപ്ഡേറ്റ്സ് ലഭിക്കുന്നതിനായി ആര്‍.എസ്.എസ്സിലൂടെ ഓര്‍ഡര്‍ നല്‍കി. എപ്പോള്‍ ഞാന്‍ ഈ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റിടുന്നുവോ അപ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ ഒരു കോപ്പി കിട്ടും ( മെയിലിലൂടെ) . അതവിടെ വെച്ചു തന്നെ നിങ്ങള്‍ക്കു വായിക്കുകയും ചെയ്യാം. അല്ലെങ്കില്‍ അതില്‍ നിന്നു തന്നെ ആ പര്‍ട്ടിക്കുലര്‍ ലിങ്കിലേക്കു വരുകയും ചെയ്യാം.

ആര്‍.എസ്.എസ് ടെക്നിക്കലായിട്ടെങ്ങനെ വര്‍ക്ക് ചെയ്യുന്നു എന്നത് വേറെ ഒരു ടോപ്പിക്കാണ്‌. ഇന്നിപ്പോള്‍ നമ്മള്‍ ആര്‍.എസ്.എസ്സിനെ മനസ്സിലാക്കുകയാണ്‌ ചെയ്യുന്നത്.

ആര്‍.എസ്.എസ് എങ്ങനെ ഉപയോഗിക്കാം.?

Get an RSS Reader- ആദ്യമായി നമ്മുക്ക് ഒരു ആര്‍.എസ്.എസ് റീഡറിന്റെ സഹായം തേടാം. ധാരാളം ഫീച്ചറുകളുമായി ധാരാളം ഫീദ് റീഡറുകള്‍ ഇന്നുണ്ട്. എന്നാലും നമുക്ക് എളുപ്പവും സൌജന്യവുമായ ഗൂഗിള്‍ റീഡര്‍, ബ്ലോഗ്ലൈന്‍സ് എന്നിവയെ ഉപയോഗിച്ചു തുടങ്ങാം.

 ഈ രണ്ട് ആര്‍.എസ്.എസ് റീഡറുകളും നിങ്ങളുടെ ഈമെയില്‍  പോലെയായിരിക്കും പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ വായിക്കാത്തത് മാര്‍ക്കു ചെയ്യപ്പെട്ടിരിക്കും. വായിച്ചത് ഫേയ്ഡ് ആയിട്ടും. മനസ്സിലായില്ലെ? നമ്മള്‍ വായിക്കാത്ത മെയിലുകള്‍ ഇന്‍ബോക്സില്‍ കാണുന്നതുപോലെ. ഈ രണ്ട് ഫീഡുകളും എങ്ങനെ ഉപയോഗിക്കണമെന്നറിയേണ്ടവര്‍ കുറച്ചു ഫീദുകള്‍ സബ്സ്ക്രൈബ് ചെയ്യുക. എന്നിട്ട് ഫീഡ് റീഡറിലേക്കു ചെല്ലുക.

എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം?

2 രീതിയില്‍ ചെയ്യാം. സൈറ്റില്‍ നിന്നും അല്ലെങ്കില്‍ നിങ്ങളുടെ ബ്രൌസരില്‍ നിന്നും.

സൈറ്റില്‍ നിന്നും എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം?

താഴെ കൊടുത്തിരിക്കുന്ന തരത്തിലുള്ള കുറച്ച് ബട്ടണുകള്‍ നിങ്ങള്‍ പല പല സൈറ്റുകളിലും കണ്ടിട്ടുണ്ടാകുമല്ലൊ? അതില്‍ നിങ്ങള്‍ക്കാവശ്യമുള്ല സ്ഥലത്ത് ക്ലിക്കു ചെയ്ത് നിങ്ങള്‍ക്ക് ആ ബ്ലോഗിന്റെ അല്ലെങ്കില്‍ വെബ്സൈറ്റിന്റെ വരിക്കാരനാവാം.

rss-buttons.gif 

ബ്രൌസര്‍ സബ്സ്ക്രിപ്ഷന്‍

മിക്ക ബ്രൌസറുകളിലും ഇപ്പോള്‍ ഈ സംവിധാനം നിലവിലുണ്ട്. എങ്കിലും കോമണായി എല്ലാവരും ഓണ്‍സൈറ്റ് സബ്സ്ക്രിപ്ഷനാണുപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പിന്നീട് നല്‍കാം.

ആര്‍.എസ്.എസ് നിങ്ങളുടെ മെയില്‍ബോക്സിലും വരുത്താം.

മുകളില്‍ കണ്ട എല്ലാം പ്രയാസമാണെന്നു തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും പേടിക്കണ്ട. കേവലം നിങ്ങളുടെ ഈ മെയില്‍ അഡ്ഡ്രസ്സ് നല്‍കി അത് വേരിഫൈ ചെയ്തു കഴിഞ്ഞാല്‍ സൈറ്റ് അപ്ഡേറ്റ്സ് നിങ്ങളുടെ മെയില്‍ ബോക്സില്‍ വന്നുകൊള്ളും.

To subscribe Malayalam blogroll Via Email Click Here.

Advertisements
Read Full Post | Make a Comment ( 6 so far )

Liked it here?
Why not try sites on the blogroll...