Off Topic Posts

ബൂലോഗത്തിലേക്കൊരു രണ്ടാം തിരിച്ചുവരവ്

Posted on മാര്‍ച്ച് 7, 2009. Filed under: Bloggers Only, Discussions, Off Topic Posts |

പ്രിയ ബൂലോഗ സുഹൃത്തുക്കളേ… വളരെ നാളുകള്‍ക്കു ശേഷമാണ്‌ ഈ ബ്ലോഗില്‍ (ഈ ബൂലോഗത്തിലും) ഞാന്‍ ഒരു പൊസ്റ്റ് ഇടുന്നത്. കുറച്ചധികം നാളായി മലയാള ബൂലോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കണമെന്ന് ആദ്യമായിട്ട് അപേക്ഷിക്കുന്നു. കുറച്ചു മാസങ്ങളായി ഈ ബ്ലോഗ് റോളില്‍ ആഡ് ചെയ്യുന്നതിനായി ധാരാളം ആളുകള്‍ കമന്റ് നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് ആഡ് ചെയ്ത് അവരെ വിവരമറിയിക്കുന്നതായിരിക്കും. ബ്ലോഗര്‍മാര്‍ക്കുള്ള പുതിയ പുതിയ ടിപ്പുകളുമായി തിരിച്ചു വരിക എന്നതാണ്‌ എന്റെ ഇപ്പോഴത്തെ ഉദ്ദേശം. അതുകൊണ്ടു തന്നെ പുതിയ കാര്യങ്ങള്‍ വളരെ മികച്ചതും നല്ല നിലവാരം പുലര്‍ത്തുന്നതുമായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നതായിരിക്കും. ഇത്രയും നാള്‍ ഞാന്‍ മറ്റു കുറച്ചു ബ്ലോഗുകള്‍ ചെയ്യുകയായിരുന്നു.

കെ എസ് ആര്‍ ടി സി യുടെ ആരാധകര്‍ക്കു വേണ്ടി  ഒരു ബ്ലോഗ് തുടങ്ങുക എന്നതായിരുന്നു എന്റെ പ്രധാന ആശയം. അതു സാധ്യമാക്കാന്‍ 7 മാസങ്ങളോളം വേണ്ടി വന്നു. ഒരു ബ്ലോഗ് അല്ലെങ്കില്‍ ഒരു സൈറ്റ് എന്നാല്‍ പ്രധാനമായും വേണ്ടത് കണ്ടന്റ്സ് ആണല്ലോ? ഏതൊരു ബ്ലോഗറും പ്രയത്നിക്കുന്നതും കണ്ടന്റ്സിനു വേണ്ടിയാണ്‌.  ആവശ്യമായ കണ്ടന്റുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രം അതു ഒരു വിജയമാകണമെന്നില്ല. അതിനായി വീണ്ടും മറ്റു ചില കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ബ്ലോഗിലേക്ക് വിസിറ്റേഴ്സ്, അവര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുള്ള വിഭവങ്ങള്‍ നാം വളരെ നന്നായി വിളംബിയാലേ അതൊരു നല്ല സദ്യയെന്ന് ആളുകള്‍ വിശേഷിപ്പിക്കുകയുള്ളു.

മലയാളം ബ്ലോഗുകളിലേക്ക് വിസിറ്റേഴ്സ് കടന്നു വരുവാന്‍ വളരെ എളുപ്പമാണ്‌. ധാരാളം ബ്ലോഗ് അഗ്ഗ്രിഗേറ്ററുകള്‍ ഇന്നു നിലവിലുണ്ടല്ലൊ. കുറച്ച് എഴുതി ഒന്നു പേരെടുത്തു കഴിഞ്ഞാല്‍ അവന്‍ പിന്നെ വലിയ ആളാണ്‌. അയാള്‍ പിന്നെ അയാളുടെ ബ്രാന്‍ഡ് നേമില്‍ ബൂലോഗത്തില്‍ മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങും.  എന്നാല്‍ മറ്റു കൊമേര്‍സ്യല്‍ സൈറ്റുകള്‍ അല്ലെങ്കില്‍ ബ്ലോഗുകളിലേക്ക് വിസിറ്റേഴ്സിനെ കിട്ടാന്‍ കുറച്ച് പ്രയാസമുള്ള കാര്യമാണ്‌. അതിനായി എസ് ഇ ഒ എന്ന ചുരുക്കപ്പേരിലുള്ള സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ ചെയ്യേണ്ടതായിട്ടുണ്ട്.  വളരെ കുറച്ച് എച്ച് ടി എം എല്‍ ജ്ഞാനം ഉള്ളയാള്‍ക്കുപോലും ചെയ്യാവുന്ന നിസ്സാര കാര്യങ്ങളാണവ.

എന്റെ അനുഭവത്തില്‍ ഒരു നല്ല ബ്ലോഗിനു (നല്ല വിസിറ്റേഴ്സ് വരണമെന്നാഗ്രഹമുള്ളവര്‍ക്ക്) വേണ്ട ചില കാര്യങ്ങള്‍ പറയട്ടെ

1) Contents
2) നല്ല ഒരു ടെംപ്ലേറ്റ്
3) യൂസര്‍ ഫ്രണ്ട്ലി ലേ ഔട്ട്
4) എസ് ഇ ഒ ചെയ്തിരിക്കണം
5) ധാരാളം എക്സ്റ്റേര്‍ണല്‍ ലിങ്കുകള്‍
6) വിസിറ്റേഴ്സുമായിട്ടുള്ള കമ്മ്യൂണിക്കേഷന്‍
7) ഗൂഗിള്‍ ആഡുകള്‍ ഇടുക.
8) ബ്ലോഗിനു മറ്റു പല വിധങ്ങളിലൂടെ പരസ്യം നല്‍കുക

ഇതു കൂടാതെ തന്നെ നിങ്ങള്‍ ചെയ്യുന്ന ഈ പ്രവൃത്തി കൊണ്ട് നിങ്ങള്‍ക്കെന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതും നല്ലതല്ലേ?

അതെ എന്നാണുത്തരമെങ്കില്‍ തുടര്‍ന്നും ഈ ബ്ലോഗിലേക്കു കടന്നു വരിക. പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുക. നിങ്ങളുടെ പ്രചോദനമാണ്‌ എന്റെ ശക്തി. എല്ലാവര്‍ക്കും ഒരു നല്ല ദിനം നേര്‍ന്നു കൊണ്ട്…

ഭക്തന്‍സ്

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ഈ-മെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്ക്

1) KSRTC

2) KSRTC Pictures

3) GSB Matrimonial

4) My Personal Blog

Read Full Post | Make a Comment ( None so far )

ന. 1 സെക്സ് വാച്ചിംഗ് സിറ്റി-ബാംഗ്ലൂര്‍

Posted on മേയ് 17, 2008. Filed under: Off Topic Posts | ഉപനാമങ്ങൾ:, , , , , |

ഇന്ത്യയിലെ നമ്പര്‍ വണ്‍ സെക്സ് വാച്ചിംഗ് സിറ്റിയായി മാറുകയാണ്, ബാംഗ്ലൂര്‍. ഇന്റര്‍നെറ്റില്‍ ഓര്‍കുട്ട് തുടങ്ങിയ വെബ്സൈറ്റിലൂടെയും മറ്റുമാണിങ്ങനെ തേടി പോകുന്നവര്‍ കൂടുതല്.

ബാംഗ്ലൂരില്‍ നിന്നു തന്നെ ഏകദേശം എണ്‍പതോളം സെക്സ് കമ്മ്യൂണിറ്റികള്‍ ഇന്ന് ഓര്‍കുട്ടിലുണ്ട്. അതില്‍ കൂടി ഏകദെശം ആറായിരത്തോളം പേരും. 28558 യൂസേഴ്സ് ഓരോ സെക്കന്ദിലും പോണ്‍ സൈറ്റുകള്‍ തേടി പോകുനു എന്നാണ്, കണക്ക്. അതില്‍ നിന്നും 89 ഡോളര്‍ ഓരോ മിനിറ്റിലും അവര്‍ ഇതിനായി ചിലവഴിക്കുന്നു. എന്നല്‍ മെട്രോപോലിത്തന്‍ സിറ്റികളായ മുംബൈ ഡെല്ഹി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ മറിച്ചാണ്. അവിടെ നിന്നുള്ള ഓര്‍കുട്ട് യൂസേഴ്സിന്റെ എണ്ണവും കുറവാണ്. ഐ ടിയുടെ തലസ്ഥാന നഗരത്തിന്റെ പ്രത്യേകതയാവാം ഇത്,.ഓര്‍കുട്ട് ഇപ്പോള്‍ ധാരാളം വാര്‍ത്തകള്‍ ശ്രിഷ്ടിക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും ഓര്‍കുട്ട് നിരോദിച്ചു തുടങ്ങുകയും ചെയ്തു. ഏറെയും കൊച്ചുകുട്ടികളാണ്,അതുവഴി വഴിതെറ്റിപോകുന്നതെന്നാണ്‍ പലരുടേയും അഭിപ്രായം.ഓര്‍കുട്ട് നിരോധിച്ച സ്ഥലത്തും ഓര്‍കുട്ട് ഉപയോഗിക്കാവുന്ന രീതിയിലുള്ള ധാരാളം വെബ്സൈറ്റുകളും ഇന്നു നിലവിലുണ്ട്.

ഓര്‍കുട്ട് പോലെ തന്നെ യു ട്യൂബും പല സ്ഥലങ്ങളിലും നിരോധിക്കുന്നുണ്ട്. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന കാരണതാലാണിത്.

എന്തായാലും കേരളത്തിലും ഇന്ത്യയില്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഓര്‍കുട്ട് ഒരു വല്യ സംഭവം തന്നെയായി മാറിയിരിക്കുകയാണല്ലോ.

 

 

Read Full Post | Make a Comment ( 4 so far )

ഇന്നത്തെ സ്റ്റാര്‍സിംഗര്‍ കാണുമല്ലൊ?

Posted on മേയ് 16, 2008. Filed under: Off Topic Posts | ഉപനാമങ്ങൾ:, , , , |

മാന്യ ബൂലോഗ സുഹൃത്തുക്കളെ……ആദ്യമായി ഈ ബ്ലോഗിലെ ഓഫ് ടോപിക് പോസ്റ്റിന്‌ ക്ഷമ ചോദിക്കുന്നു.

ഏഷ്യാനെറ്റില്‍ ഇന്നു രാത്രിയുള്ള (16-05-2008) ഐഡിയ സ്റ്റാര്‍ സിംഗറില്‍ എന്റെ പെങ്ങള്‍ (അച്ചന്റെ പെങ്ങളുടെ മകള്‍) ഐശ്വര്യ റാവു  ( എറണാകുളത്തു നിന്നും) പങ്കെടുക്കുന്നുണ്ട്. മൂന്നാമത്തെ കണ്ടസ്റ്റന്റാണ്. ഒരു തമിഴ് പാട്ടും ഒരു മറാഠി പാട്ടും പാടുന്നുന്നുണ്ട്. ആദ്യ റൌണ്ടില്‍ സെലക്ഷന്‍ കിട്ടി ഇന്‍ ആണ്‌. രണ്ടാം റൌണ്ടിലെ മെലഡി റൌണ്ടിന്റെ ഷൂട്ടിംഗ് കഴിഞ്ഞ തിങ്കളാഴ്ച്ച തിരുവനന്തപുരത്തു വെച്ച് നടന്നു. 69 മാര്‍ക്കുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് വി ചാനല്‍ സംഘടിപ്പിച്ച വി സൂപ്പര്‍ സിംഗര്‍ പരിപാടിയില്‍ ഫൈനലില്‍ എത്തിയിരുന്നു. അദ്നാന്‍ സാമിയായിരുന്നു അന്നത്തെ ജഡ്ജ്.

എല്ലാവരും ഇന്നത്തെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ കാണണമെന്നും അഭിപ്രായം പറയണമെന്നും ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

 

 

Read Full Post | Make a Comment ( 10 so far )

Liked it here?
Why not try sites on the blogroll...