Archive for ഒക്ടോബര്‍, 2007

നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?

Posted on ഒക്ടോബര്‍ 19, 2007. Filed under: Bloggers Only |

നിങ്ങളുടെ ബ്ലോഗ് ഇവിടെയുണ്ടോ?

ഈ മലയാളം ബ്ലോഗ്റോളില്‍ നിങ്ങളുടെ ബ്ലോഗ് ആഡ് ചെയ്യുവാന്‍ ആഡ് യുവര്‍ ബ്ലോഗ് ഹിയര്‍ എന്ന പേജില്‍ കമന്റിടുക.

റിഗാര്‍ഡ്സ്

*******

ഭക്തന്‍

Read Full Post | Make a Comment ( None so far )

മലയാള ഭാഷാപരിണാമം.

Posted on ഒക്ടോബര്‍ 19, 2007. Filed under: Malayalam |

മലയാള ഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്ര ഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴില്‍ നിന്നുത്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാല്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍ നിന്ന് അകന്നു നില്‍കുന്നു എന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തെതുടര്‍ന്ന് എ.ആര്‍. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരൂം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. രാജവര്‍മ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മലയാളത്തില്‍ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്റെ സ്വാധീനത്തീനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേര്‍ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എന്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയില്‍ നിന്നുണ്ടായതാണ് മലയാളം തമിഴ്, കര്‍ണ്ണാകം തെല്ലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാല്‍ പി.കെ പരമേശ്വരന്‍ നായരുടെ അഭിപ്രായത്തില്‍ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായിഉ രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ശക്തമായ സ്വാധീനം മലയാളത്തില്‍ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയര്‍ന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാന്‍ കാരണം അതാണ്. എന്നാല്‍ ഈ സ്വാധിനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലാനാടു ഭാഷ തന്നെയായിരുന്നു.

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തില്‍ മലയാണ്മ എന്നു് വിളിച്ചു് പോന്നിരുന്ന മലയാളം, തമിഴ്‌, കോട്ട, കൊടഗു്‌, കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളില്‍ ഒന്നാണു്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ചു് പ്രതിപാദിക്കുമ്പോള്‍ ഭാഷ എന്നു മാത്രം ഉപയോഗിച്ചു് കാണാറുണ്ടു്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായിട്ടുള്ള ബന്ധം വളരെ ശ്രദ്ധേയമാണു്.

ഭരണ-അദ്ധ്യയനഭാഷയായി ഒരു കാലത്തു് കേരളദേശത്തു് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്റെ സ്വാധീനം മലയാളത്തില്‍ കാണുന്നതു് തികച്ചും സ്വാഭാവികവുമാണു്. ഉത്തരഭാരതത്തില്‍ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇന്തോ-ആര്യന്‍ ഭാഷകള്‍ക്കും, അറബ്, യൂറോപ്പ്യന്‍ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങള്‍ വഴി അതതു് ദേശത്തെ ഭാഷകളും മലയാളഭാഷയില്‍ പ്രകടമായ ചില പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടു്.

‘ഴ‘കാരം ദ്രാവിഡ��ാഷകളില്‍ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണു്ഴ‘കാരം ദ്രാവിഡഭാഷകളില്‍ തമിഴിലും മലയാളത്തിലും മാത്രം ഉപയോഗിച്ചു കാണുന്ന വ്യഞ്ജനമാണു്

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാധ്യതയുണ്ടു്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ടു്.

ദ്രാവിഡമൂലഭാഷയായ തമിഴില്‍ നിന്നാണു മലയാളത്തിന്റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇതില്‍ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണു്:

  • മലനാട് മറ്റു തമിഴ്‌നാടുകളില്‍ നിന്നു സഹ്യപര്‍വ്വതം എന്ന കിഴക്കേ അതിരിനാല്‍ വേര്‍തിരിഞ്ഞു കിടക്കുന്നതു്.
  • പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
  • നമ്പൂരിമാരും ആര്യസംസ്കാരവും.

മലയാളം ഭാഷാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കാര്യങ്ങളില്‍ പ്രധാനവും ഭാഷാ‍പരമായി ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ ഹേതുവായി ഭവിച്ചതും നമ്പൂരിമാര്‍ക്ക് സമൂഹത്തില്‍ കൈവന്ന സ്ഥാനമാനങ്ങളും സംസ്കൃതത്തിനു അതുമൂലമുണ്ടായ പ്രചാരവുമാണു്. മേല്‍പ്പറഞ്ഞ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങള്‍ ഈ ഒരു പരിണാമത്തിനു ആക്കം കൂട്ടുകയാണുണ്ടായതു്. പാണ്ഡ്യചോളചേരരാജാക്കന്മാര്‍ക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്‌നാടുകളുമായി ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രയവിക്രയങ്ങളില്‍ കാര്യമായ കുറവുകള്‍ വരുത്തിയിരുന്നു. കിഴക്കന്‍ അതിര്‍ത്തിയിലെ ദുര്‍ഘടമായ സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്കരമായുള്ള യാത്രങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും അകറ്റുന്നതില്‍ ഭാഗമായി; ആ‍യതുമൂലം ഭാഷയില്‍ ദേശ്യഭേദങ്ങള്‍ക്ക് അവസരമുണ്ടാവുകയുമായിരുന്നു. മരുമക്കത്തായം, മുന്‍‌കുടുമ, മുണ്ടുടുപ്പ് എന്നീ മറ്റു ദ്രാവിഡദേശക്കാര്‍ക്കില്ലാതിരുന്ന ആചാരങ്ങള്‍ മലയാളദേശത്തെ ജനങ്ങളെ മറ്റു തമിഴ്‌ദേശക്കാരില്‍ നിന്നു അകറ്റുവാനും വ്യത്യസ്തമാര്‍ന്ന ഒരു ജനവിഭാഗമാകുവാന്‍ ഇവര്‍ക്ക് പ്രേരണയായി എന്നും കരുതേണ്ടിയിരിക്കുന്നു.

കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാന്‍ തുടങ്ങിയ ബ്രാഹ്മണര്‍ക്ക് സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ കൈകടത്തലുകള്‍ക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡജനതയുമായുള്ള സമ്പര്‍ക്കത്തില്‍ ഉപേക്ഷിക്കുവാനും ബ്രാഹ്മണര്‍ തുനിഞ്ഞതോടെ അവര്‍ക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരല്‍ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരില്‍ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകര്‍ന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവര്‍ത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായതു്.

കടപ്പാട്: വിക്കി
ml.wikipedia.com

Read Full Post | Make a Comment ( 2 so far )

മലയാളം യൂണിക്കോഡ്

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only |

<font=”5″>

  0 1 2 3 4 5 6 7 8 9 A B C D E F
D00  
D10  
D20  
D30   ി
D40  
D50
D60
D70   ൿ

എന്താണ്, യൂണിക്കോഡെന്നു ഞാന്‍ ഈ ബ്ലോഗില്‍ തന്നെ വളരെ ഡീറ്റേയില്‍ഡായിട്ട് മുന്‍പ് എഴുതിയിട്ടുണ്ട്. നോക്കുക.</font>

Courtesy: ml.wikipedia.com

Read Full Post | Make a Comment ( 1 so far )

യൂണിക്കോഡിനു മുമ്പ്

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only, Malayalam |

ഇത്ര നാളും ആംഗലേയമായിരുന്നു കമ്പ്യൂട്ടര്‍ രംഗത്ത് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്. പ്രോഗ്രാമുകളും ,പ്രമാണങ്ങളും, ഇന്റര്‍നെറ്റിലെ വിവിധ ആവശ്യങ്ങള്‍ക്കുമെല്ലാം ആംഗലേയ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.

അടിസ്ഥാനപരമായി കമ്പ്യൂട്ടറുകള്‍ സംഖ്യകളാണ് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളുമൊക്കെ സംഖ്യകളായിട്ടാണ് കമ്പ്യൂട്ടര്‍ ശേഖരിച്ചുവക്കുന്നത്. അക്ഷരങ്ങള്‍ സംഖ്യാരീതിയിലാക്കാന്‍ വിവിധ എന്‍കോഡിങ്ങ് രീതികള്‍ നിലവിലുണ്ട്. ആസ്‌കി (ASCII), എബ്‌സിഡിക്(EBCDIC), യൂണിക്കോഡ് എന്നിങ്ങനെ വിവിധ എന്‍കോഡിങ്ങ് രീതികള്‍. അക്കങ്ങളും, ഭാഷാചിഹ്നങ്ങളുമൊക്കെ സംഖ്യകളായാണ് കമ്പ്യൂട്ടറിനുള്ളില്‍ ഇരിക്കുന്നതെങ്കിലും, ഇത്തരം സംഖ്യകള്‍ സാധാരണ സംഖ്യകള്‍ പോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്.

ആദ്യകാലത്ത് കമ്പ്യൂട്ടറുകള്‍ കൂടുതലും സംഖ്യാസംബന്ധമായ കണക്കുകൂട്ടലുകള്‍ക്കാണ് കൂടുതലും ഉപയോഗിച്ചിരുന്നത്, എന്നിരുന്നാലും അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തേണ്ട അവസരങ്ങള്‍ അക്കാലത്തും ഉണ്ടായിരുന്നു. ടൈപ്പ്റൈറ്ററുകളായിരുന്നു ലിഖിതങ്ങളായ പ്രമാണങ്ങളും മറ്റും ഉണ്ടാക്കാന്‍ അധികം ഉപയോഗിച്ചിരുന്നത്. പതുക്കെ കമ്പ്യൂട്ടറുകള്‍ ടൈപ്പ്റൈറ്ററുകളെ പിന്തള്ളി. ലിഖിതങ്ങളും അല്ലാത്തതുമായ പ്രമാണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കാനുള്ള കമ്പ്യൂട്ടറിന്റെ കഴിവ് വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്നതാണ് ഇതിനു കാരണം. അച്ചടിക്കുന്നതിനു മുമ്പ് തിരുത്താനുള്ള സൗകര്യവും കമ്പ്യൂട്ടര്‍ സൃഷ്ടിതമായ പ്രമാണങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ വളരെ ചുരുക്കം അക്ഷരങ്ങളും , ചിഹ്നങ്ങളും മറ്റുമെ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ശരിക്കും പറഞ്ഞാല്‍ സംഖ്യകളും, സാധാരണ ഉപയോഗിക്കുന്ന ആംഗലേയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രമേ ശരിയായി കമ്പ്യൂട്ടറില്‍ പ്രയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ അക്കാലത്ത്. ലോകത്ത് മനുഷ്യര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന പതിനായിരക്കണക്കിനു അക്ഷരങ്ങളും ചിഹ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ കമ്പ്യൂട്ടറുകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നു പറഞ്ഞാല്‍ വിവിധപ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരുടെ ഭാഷയില്‍ പ്രമാണങ്ങള്‍ സൃഷ്ടിക്കുകയോ, തിരുത്തുകയോ, മാറ്റിയെഴുതുകയോ, അച്ചടിക്കുകയോ ചെയ്യുക അസാധ്യമായിരുന്നു. ഈ സമസ്യകള്‍ക്കെല്ലാമുള്ള ഒരുത്തരമാണ് യുണിക്കോഡ്.

Read Full Post | Make a Comment ( None so far )

എന്തുകൊണ്ട് യുണിക്കോഡ് ?

Posted on ഒക്ടോബര്‍ 18, 2007. Filed under: Bloggers Only, Malayalam |

കമ്പ്യൂട്ടറിനുള്ളില്‍ എല്ലാം സംഖ്യകളാണ്, അപ്പോള്‍ അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ കമ്പ്യൂട്ടറിനുള്ളില്‍ ശേഖരിക്കണമെങ്കില്‍ അവയെ സംഖ്യാരൂപത്തില്‍ ആക്കണം. അതിനുള്ള മാര്‍ഗമാണ് വിവിധ എന്‍കോഡിങ്ങ് സമ്പ്രദായങ്ങള്‍. ( കമ്പ്യൂട്ടറുകള്‍ ബൈനറി സംഖ്യകളാണ് ആന്തരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ബൈനറി സമ്പ്രദായത്തില്‍ രണ്ട് അക്കങ്ങളെയുള്ളൂ പൂജ്യവും ഒന്നും, അതിനാല്‍ ശേഖരിച്ചു വയ്ക്കാന്‍ എളുപ്പമാണ്, രണ്ട് അക്കങ്ങളേ ഉള്ളുവല്ലോ.) അതാ‍യത് അക്ഷരങ്ങളെ സംഖ്യകളായി രേഖപ്പെടുത്താം.

ഒരു സാധാരണ രീതി ഇതാണ്, 0 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിക്കുക (ഈ സംഖ്യകളുടെ ബൈനറി രൂപമാണുപയോഗിക്കുന്നത്) അപ്പൊ മൊത്തം 256 അക്ഷരങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ സാധിക്കും ഈ രീതിയില്‍. ഒരു ബൈറ്റ് ഉപയോഗിച്ചാണ് ഓരോ അക്ഷരവും രേഖപ്പെടുത്തുന്നത്. ഒരു ബൈറ്റ് എന്നാല്‍ 8 ബിറ്റുകളുടെ ഒരു കൂട്ടമാണ്. എട്ടെണ്ണത്തെ സൂചിപ്പിക്കുന്നതിനാല്‍ ബൈറ്റിന് ഒക്ടറ്റ് എന്നും പറയും.

ഉദാഹരണത്തിന് പൂജ്യം എന്ന് എഴുതണമെങ്കില്‍ ‘ 00000000 ’ എന്നാണ് എഴുതുക                            ഒന്നിന്  ‘ 00000001 ’ എന്നും                            രണ്ടിന് ‘ 00000010 ’ എന്നിങ്ങനെ ബൈനറിയില്‍ ഒക്ടറ്റ് ആയി എഴുതാം.

എട്ട് ബിറ്റുകള്‍ ഉപയോഗിച്ച് പരമാവധി 256 അക്ഷരങ്ങള്‍ മാത്രമേ രേഖപ്പെടുത്തി വക്കാന്‍ സാധിക്കൂ, കാരണം എട്ടു ബിറ്റുകള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും വലിയ ബൈനറി സംഖ്യ ഇതാണ് ‘ 11111111 ’ , ദശാംശ സംഖ്യാരീതിയില്‍(Decimal numbersystem) 255 ആണിത്.

ഏതുരീതി ഉപയോഗിച്ചായാലും അക്ഷരങ്ങളെ (characters) ഏതെങ്കിലും ഒരു സംഖ്യ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതിന് ‘ ക്യാരക്ട്ര്‍ എന്‍കോഡിങ്ങ് ‘ (character encoding) എന്നു പറയുന്നു, പ്രസ്തുത അക്ഷരങ്ങളുടെ സംഖ്യാരൂപത്തിന് ‘ ക്യാരക്ട്ര്‍ കോഡ് ‘ (character code) എന്നും പറയുന്നു. ലോകത്തില്‍ കുറെയധികം ക്യാരക്ടര്‍ കോഡുകള്‍ ഉപയോഗത്തിലുണ്ട്. മിക്ക ക്യാരക്ടര്‍ എന്‍കോഡിങ് രീതികള്‍ക്കും ഒരു സാമ്യത ഉണ്ട്, 0 മുതല്‍ 127 വരെ ഉള്ള സംഖ്യകള്‍ ഒരേ അക്ഷരങ്ങളെയായിരിക്കും അടയാളപ്പെടുത്തുന്നത്. ഈ അക്ഷരങ്ങള്‍ ആംഗലേയ അക്ഷരമാലയിലെ 26 അക്ഷരങ്ങള്‍, അവയുടെ വലിയക്ഷരങ്ങള്‍ (Capital Letters), 0 തൊട്ട് 9 വരെയുള്ള സംഖ്യകള്‍, ചിഹ്നങ്ങള്‍ എന്നിവയാ‍ണ്. 0 തൊട്ട് 127 വരെയുള്ള സംഖ്യകള്‍ മാത്രം ഉപയോഗിച്ചുള്ള ക്യാരക്ടര്‍ എന്‍കോഡിങ്ങ് രീതിക്ക് ആസ്‌കി (എ.സ്.സി.ഐ.ഐ – ASCII) എന്നു പറയുന്നു.

പക്ഷെ ആസ്‌കി ഉപയോഗിച്ച് തല്‍ക്കാലം ആംഗലേയഭാഷമാത്രമേ അടയാളപ്പെടുത്തുവാന്‍ സാധിക്കൂ, ഉദാഹരണത്തിന് ഫ്രഞ്ചു ഭാഷയിലെ ചില അക്ഷരങ്ങള്‍ (é , ô) രേഖപ്പെടുത്തുവാനുള്ള വിസ്താരം ആസ്‌കിക്കില്ല. ആ സ്ഥിതിക്ക് 127 നു മുകളിലോട്ട് സംഖ്യകളുള്ള ഒരു എന്‍കോഡിങ്ങ് രീതി ആവശ്യമാണ് കൂടുതല്‍ അക്ഷരങ്ങള്‍ അടയാളപ്പെടുത്തുവാനായി. ഇങ്ങനെ ഒരു സമസ്യ വന്നപ്പോള്‍ ഉണ്ടാക്കപ്പെട്ട ഒരു ക്യാരക്ടര്‍ എന്‍കോഡിങ്ങ് രീതിയാണ് ലാറ്റിന്‍ 1 (Latin 1). ഈ രീതിയില്‍ 0 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിച്ചാണ് എന്‍കോഡിങ്ങ് ചെയ്യുന്നത്, 0 തൊട്ട് 127 വരെ ആസ്‌കി അക്ഷരങ്ങള്‍ തന്നെയാണ്, 128 തൊട്ട് 255 വരെയുള്ള സംഖ്യകളുപയോഗിച്ച് ആവശ്യമായ ലാറ്റിന്‍ അക്ഷരങ്ങളും ചിഹ്നങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. ഇവിടെയും പ്രശ്നങ്ങളുണ്ട് ലാറ്റിന്‍ 1 ഉപയോഗിച്ച് പടിഞ്ഞാറന്‍ യൂറോപ്പിയന്‍ ഭാഷകളായ ആംഗലേയം, ഫ്രെഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ എന്നീ ഭാഷാക്ഷരങ്ങള്‍ മാത്രമേ രേഖപ്പെടുത്തുവാന്‍ സാധിച്ചിരുന്നുള്ളൂ. മദ്ധ്യ-കിഴക്കന്‍ യൂറോപ്പിയന്‍ പ്രദേശങ്ങളിലെ ഭാഷകള്‍ക്കും, ഗ്രീക്ക്, സിറില്ലിക്, അറബിക്, എന്നീ ഭാഷകള്‍ക്കും വേണ്ടി ലാറ്റിന്‍ 2 (Latin 2) എന്ന എന്‍കോഡിങ്ങ് രീതി നിലവിലുണ്ട്. ഏതെങ്കിലും ഒരു ഭാഷ ഉപയോഗിക്കുമ്പോള്‍ ആ ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും അടയാളപ്പെടുത്തിയിട്ടുള്ള എന്‍കോഡിങ്ങ് രീതി നാം തെരഞ്ഞെടുക്കണം. ക്യാരക്ടര്‍ എന്‍കോഡിങ്ങ് രീതികള്‍ ആവശ്യമനുസരിച്ച് മാറ്റുവാനുള്ള സംവിധാനം മിക്ക സോഫ്റ്റ്വെയറുകളിലും ഉണ്ട്.

പക്ഷെ പ്രശ്നം ഉണ്ടാവുക ഒരേ സമയത്ത് വിവിധ ഭാഷകള്‍ ഉപയോഗിക്കേണ്ടി വരുമ്പോളാണ്. ഉദാഹരണത്തിന് ഫ്രഞ്ചും ഗ്രീക്കും ഒരു സ്ഥലത്ത് വേണമെന്നു കരുതുക, ഫ്രെഞ്ചിനെ പിന്താങ്ങുന്ന എന്‍കോഡിങ്ങ് രീതി ലാറ്റിന്‍ 1 ആണ് എന്നാല്‍ ഗ്രീക്ക് അക്ഷരങ്ങള്‍ ലാറ്റിന്‍ 2 എന്‍കോഡിങ്ങിലേ കാണുകയുള്ളൂ. ഒരേ പ്രമാണത്തില്‍ രണ്ട് എന്‍കോഡിങ്ങ് രീതികള്‍ ഉപയോഗിക്കാന്‍ സാധ്യമല്ല, അപ്പോള്‍ പിന്നെ 0 തൊട്ട് 255 വരെയുള്ള സംഖ്യകള്‍ ഉപയോഗിച്ച് വിവിധ ഭാഷകള്‍ക്ക് വേണ്ടി വ്യത്യസ്ത എന്‍കോഡിങ്ങ് രീതികള്‍ വികസിപ്പിക്കുന്നത് ശാ‍ശ്വതമല്ല എന്നു വേണം പറയാന്‍.

മറ്റൊരു പ്രശ്നം കൂടിയുണ്ട് കണക്കിലെടുക്കാന്‍, ചൈനീസ്, ജാപ്പനീസ് പോലുള്ള ഭാഷകളിലുള്ള അക്ഷരങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്, 256 ല്‍ അവ ഒതുങ്ങില്ല.

ഈ പ്രശ്നങ്ങള്‍ക്കുള്ള ഒരു പോംവഴി എല്ലാഭാഷകളിലേയും ഓരോ അക്ഷരവും ചിഹ്നവും, അനന്യമായ ഒരു സംഖ്യയാല്‍ അടയാളപ്പെടുത്താന്‍ പറ്റിയ ഒരു എന്‍കോഡിങ്ങ് രീതി വികസിപ്പിക്കുകയാണ്. ഈ സംഖ്യ ഏതെങ്കിലും ഭാഷയെയോ, ഫോണ്ടിനെയോ, സോഫ്റ്റ്വെയറിനെയോ, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെയോ, ഉപകരണത്തെയോ അടിസ്ഥാനപ്പെടുത്തിയുള്ളതാവില്ല. ഇതൊരു സാര്‍വത്രികമായ സംഖ്യയായിരിക്കും. ലോകത്തില്‍ ഇപ്പോള്‍ നിലവിലുള്ള എല്ലാ ഭാഷകളും ഉള്‍ക്കൊള്ളുന്നതും, അവയുടെ ഭാവിയില്‍ വരാവുന്ന എല്ലാ ആവശ്യങ്ങള്‍ക്കും ഉതകുന്നതുമായിരിക്കണം ഇത്. ഈ പറഞ്ഞപ്രകാരമുള്ള ഒരു എന്‍കോഡിങ്ങ് രീതിയാ‍ണ് യുണിക്കോഡ്.
കടപ്പാട്: വിക്കി

Read Full Post | Make a Comment ( None so far )

ബ്ലോഗിങ്ങും മാധ്യമങ്ങളും

Posted on ഒക്ടോബര്‍ 9, 2007. Filed under: Bloggers Only |

മിക്ക ബ്ലോഗര്‍മാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലര്‍ മാധ്യമങ്ങളില്‍ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങള്‍ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങള്‍ക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നു. എന്നാല്‍ പകര്‍പ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കര്‍ത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങള്‍ നല്‍ക്കാന്‍ ബ്ലോഗേര്‍സിന് ഉത്തരവാദിത്വം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ ബ്ലോഗ് എഴുതുന്നുണ്ട് — ഏതാണ്ട് മുന്നൂറിനും മുകളില്‍. സൈബര്‍ ജേര്‍ണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരമാണിത്. 1998 ഓഗസ്റ്റിലാണ് വാര്‍ത്തകള്‍ക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്, ഇത് ഷാര്‍‌ലറ്റ് ഒബ്സര്‍വറിലെ ജോനഥന്‍ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതോടെയാണ്.[8]

ന്യൂനപക്ഷ ഭാഷകളെ ഒന്നിച്ചു കൊണ്ടുവരാനും, അതു പഠിക്കുന്നവരേയും പഠിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുവാനും ബ്ലോഗുകള്‍ സഹായിക്കുന്നു; ഗേലിക്ക് ഭാഷകളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ച് പറയേണ്ടതാണ്. കാരണം ഈ ഭാഷയുടെ രചയിതാക്കള്‍ പരമ്പരാഗത ഗേലിക്ക് പ്രദേശങ്ങളായ കസഖ്‌സ്ഥാന്‍ തൊട്ട് അലാസ്ക വരെയുള്ള ദൂരപ്രദേശങ്ങളിലാണു വസിക്കുന്നത്. ന്യൂനപക്ഷ ഭാഷകള്‍ക്ക് സാമ്പത്തികമായ ലാഭം ഉണ്ടാക്കിത്തരാന്‍ കഴിവില്ലാത്തതിനാല്‍ ബ്ലോഗിങ്ങ് പോലെയുള്ള സ്വതന്ത്രമായ മേഖലകള്‍ വഴിയേ അവയ്ക്കു വായനക്കാരെ നേടിയെടുക്കാ‍ കഴിയൂ.

Read Full Post | Make a Comment ( 2 so far )

ചരമമടയുന്ന ബ്ലോഗുകള്‍

Posted on ഒക്ടോബര്‍ 5, 2007. Filed under: Bloggers Only |

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ ‘ബ്ലോഗോസ്‌ഫിയറി’ (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ ‘കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ ‘പ്രേതബ്ലോഗുകള്‍’ (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ ‘ഗാര്‍ട്ട്‌നെര്‍’ ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.

 കടപ്പാട്: വിക്കി

Read Full Post | Make a Comment ( None so far )

മ്യാന്‍മാറിനെ ബ്ലോഗുകള്‍ തൊലിയുരിക്കുന്നു

Posted on ഒക്ടോബര്‍ 4, 2007. Filed under: Bloggers Only |

മ്യാന്‍മാറെന്ന പഴയ ബര്‍മ്മയില്‍ പട്ടാളഭരണത്തിനെതിരെ പ്രതിഷേധിച്ച ലാമമാരടക്കമുളളവരെ വെടിവെച്ചു വീഴ്ത്തിയ ഭരണകൂട ക്രൂരത പുറംലോകം അറിഞ്ഞത് ബ്ലോഗിലൂടെയും ഇന്റര്‍നെറ്റിലൂടെയും.കഴിഞ്ഞ കുറേ ദിവസങ്ങളായി മ്യാന്‍മാറിലെ സന്യാസിമാരും ജനങ്ങളും സൈനിക ഭരണത്തിനെതിരെ സമരത്തിലാണ്. സൈന്യമാണെങ്കില്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ നിഷേധിക്കുന്നു. ബാങ്കോക്കിലെ ഹോട്ടലുകളില്‍ തടഞ്ഞുവെയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പത്രക്കുറിപ്പുകളെ മാത്രം ആശ്രയിക്കാനേ കഴിയുന്നുളളൂ.
Myanmar Protest and Police firing
മൊബൈല്‍ ഫോണില്‍ പലരുമെടുത്ത ചിത്രങ്ങള്‍ ബ്ലോഗുകള്‍ വഴി വെളിയിലെത്തിയപ്പോഴാണ് ക്രൂരതയുടെ നേര്‍ക്കാഴ്ച ലോകമറിഞ്ഞത്.

സമാധാനപരമായി പ്രകടനം നടത്തിയ ലാമമാര്‍ക്കെതിരെ ഒരു പ്രകോപനവും കൂടാതെ പട്ടാളം നിറയൊഴിക്കുകയായിരുന്നത്രേ. ചിതറിയോടിയവരില്‍ ഏറെപ്പേര്‍ വെടിയേറ്റു വീണു. തെരുവുകളില്‍ ചോര പടര്‍ന്നു. അങ്ങിങ്ങ് ചിതറിക്കിടന്ന ശവശരീരങ്ങളും ഫോട്ടോയില്‍ കാണാം.

ലണ്ടനില്‍ താമസിക്കുന്ന മ്യാന്‍മാര്‍ വംശജനായ കോ ഹിക്കേയുടെ സാഹിത്യ ബ്ലോഗ് നിമിഷം കൊണ്ട് പൊളിറ്റിക്കല്‍ ബ്ലോഗായി രൂപം മാറി. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത പത്തോളം പേര്‍ മൊബൈല്‍ ഫോണുകളിലെടുത്ത ചിത്രങ്ങള്‍ ഉടനുടന്‍ ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നും ഹിക്കേയുടെ പക്കലെത്തി. ലഭിച്ച ചിത്രങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ ഹിക്കേ സ്വന്തം ബ്ലോഗില്‍ നല്‍കി.

മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും തടസപ്പെടുത്തി വാര്‍ത്ത ചോരുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

1988ലെ കലാപത്തില്‍ ജനാധിപത്യത്തിനു വേണ്ടി സമരം ചെയ്ത ഏതാണ്ട് മൂവായിരത്തോളം പേരെയാണ് സൈന്യവും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. എന്നാല്‍ അക്കാര്യം ലോകശ്രദ്ധയില്‍ നിന്നു മൂടിവെയ്ക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.

എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ജീവന്‍ പണയം വെച്ചും നൂറുകണക്കിന് ബ്ലോഗര്‍മാര്‍ തങ്ങളുടെ രാജ്യത്ത് നടമാടുന്ന ഭീകരത പുറംലോകത്തെ അറിയിക്കുന്നു. സ്വന്തമായി കമ്പ്യൂട്ടറുളളവര്‍ സര്‍ക്കാര്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചില്ലെങ്കില്‍ 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാന്‍ വകുപ്പുളള രാജ്യമാണ് മ്യാന്‍മാര്‍.

മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തും ഇന്റര്‍നെറ്റ് കഫേകള്‍ പൂട്ടിയും ഇന്റര്‍നെറ്റിന്റെ കണക്ഷന്‍ വേഗത കുറച്ചും തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സാറ്റലൈറ്റ് ടെലിഫോണ്‍ വഴി വിവരങ്ങള്‍ കൈമാറാനുളള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രക്ഷോഭകാരികളും പ്രതിപക്ഷവും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ അതിജീവിക്കുന്നു.

 വക്താക്കളുടെ ദയാരഹിതവും വരണ്ടതുമായ ഔദ്യോഗിക ഭാഷ്യങ്ങള്‍ കൊണ്ട് സര്‍ക്കാരുകള്‍ മറച്ചുവെയ്ക്കുന്നതൊക്കെയും വെളിച്ചം കാണിക്കാനുളള ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും ശേഷിയാണ് മ്യാന്‍മാര്‍ സംഭവം സൂചിപ്പിക്കുന്നത്. ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുളള സാധാരണക്കാരന്‍ തുനിഞ്ഞിറങ്ങിയാല്‍ ഏത് വമ്പന്‍ മാധ്യമത്തിനു കഴിയുന്നതിനേക്കാളും വലിയ പ്രകമ്പനമുണ്ടാക്കാനാകും. നെറ്റിന്റെ ഈ സാധ്യത ഭരണാധികാരികളുടെ ഉറക്കം കെടുത്തുമെന്നുറപ്പ്. 

ബര്‍മ്മയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍
ബര്‍മ്മാ ഡൈജസ്റ്റ്
സാഫ്രോണ്‍ റെവല്യൂഷന്‍
കോ ഹിക്കേയുടെ ബ്ലോഗ്

ഈ പോസ്റ്റിനു കടപ്പാട്, ദാറ്റ്സ് മലയാളം.

http://thatsmalayalam.com 

Read Full Post | Make a Comment ( None so far )

ബ്ലോഗില്‍ കൂടുതല്‍ കമന്റു വരാന്‍ 3 വഴികള്‍.

Posted on ഒക്ടോബര്‍ 3, 2007. Filed under: Bloggers Only |

നിങ്ങളുടെ ബ്ലോഗില്‍ വരുന്ന നൂറുപേരില്‍ അല്ലെങ്കില്‍ അന്‍പതു പേരില്‍ ഒരാളുമാത്രമേ അവിടൊന്നു കമന്റിടുവാന്‍ മുതിരുകയുള്ളു.  ഞാനിവിടെ ഇതാ നിങ്ങളുടെ പോസ്റ്റുകളില്‍ എങ്ങനെ കൂടുതല്‍ പേരെ കൊണ്ട് കമന്റിടീക്കാം എന്നുള്ളതിന്റെ 10 വഴികള്‍ പറഞ്ഞുതരുന്നു.

1) കമന്റുകള്‍ ചോദിച്ചു വാങ്ങുക.ഞാന്‍ പലതവണ പരീക്ഷിച്ച കാര്യമാണിത്. ഞാനെപ്പോഴെങ്കിലും കമന്റിടുവാനാവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവിടെ കമന്റിടുകയും അല്ലാത്ത സമയങ്ങളില്‍ സാധാരണപോലെയും. സ്ഥിരമായി ബ്ലോഗ് വായിക്കുന്നവനോ എഴുതുന്നവനോ അറിയാം, ബ്ലോഗില്‍ കമന്റിടുവാന്‍ സാധിക്കുമെന്ന്. അല്ലാതിപ്പോള്‍ ഒരു മനുഷ്യന്‍ നിങ്ങളുടെ ബ്ലോഗില്‍ ആദ്യമായാണു വരുന്നതെന്നു വെയ്ക്കുക. അയാള്‍ക്കു കമന്റിടുന്നതിനെക്കുറിച്ചൊന്നുമറിയുകയില്ല. എന്തു ചെയ്യും? അതിനായി ഈ ഒരു കാര്യം നമുക്കു ചെയ്യാം. അല്ലാതെ കമന്റുകള്‍ ചോദിച്ചുവാങ്ങുന്നത് ഒരു മോശം ഇടപാടല്ലെ.

2) ചോദ്യങ്ങള്‍ ചോദിക്കുക.

നിങ്ങള്‍ ഇടുന്ന പോസ്റ്റില്‍ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ധാരാളം കമന്റുകള്‍ ലഭിക്കും. ഇതു ഞാന്‍ പരീക്ഷിച്ചറിഞ്ഞ ഒരു കാര്യം തന്നെയാണ്.

3)  വന്ന കമന്റുകളോടു പ്രതികരിക്കുക.

ഒരാള്‍ നിങ്ങളുടെ ബ്ലോഗില്‍ കമന്റിട്ടു. അതു നിങ്ങളോടുള്ള ഒരു ചോയമായിട്ടാണ്. അതിനു നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ അവിടെ ആരാണു മണ്ടനായത്? അതുകൊണ്ടു തന്നെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ക്കു മാക്സിമം പ്രതികരിക്കുവാന്‍ ശ്രമിക്കുക.

ബ്ലോഗില്‍ സാധാരണയായി നിങ്ങളുടെ കുറ്റങ്ങളോ, കുറവുകളോ, നിങ്ങള്‍ എഴുതിയ പോസ്റ്റിനെക്കുറിച്ചുള്ള വളരെ ഹാഅര്‍ഷായ തരത്തിലുള്ള കമന്റുകളോ മറ്റോ ഒക്കെ ലഭിച്ചെന്നുവരും. അതൊക്കെ നല്ല മനസ്സോടേ തന്നെ സ്വീകരിക്കുവാന്‍  ശ്രമിക്കണം

https://malayalamblogroll.wordpress.com

http://blogsree.wordpress.com

മലയാളം ബ്ലോഗ്റോള്‍ ഈമെയില്‍ വഴി നേടു.
http://www.feedburner.com/fb/a/emailverifySubmit?feedId=1168315

Read Full Post | Make a Comment ( 2 so far )

ബ്ലോഗ് എന്നാല്‍ എന്ത്?

Posted on ഒക്ടോബര്‍ 2, 2007. Filed under: Bloggers Only |

അല്ല, നാമെല്ലാവരും ബ്ലോഗ് ചെയ്യുന്നു. ശരിക്കും ഒരു ബ്ലോഗ് എന്നു പറഞ്ഞാല്‍ എന്താ ? ഇതു തന്നെയാണു ഞാനും ഉത്തരം അന്വേഷിക്കുന്ന ചോദ്യം. ബ്ലോഗ് എന്നാല്‍ ബ്ലോഗ്. അത്ര തന്നെ. ഇപ്പോളിതു വായിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്കും ഇതു തന്നെ തോന്നുന്നുണ്ടായിരിക്കും.

എനിക്കു പല സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ബ്ലോഗിന്റെ ഡെഫനിഷന്‍ ഞാന്‍ ഇവിടെ കൊടുക്കുന്നു.

‘A weblog is a hierarchy of text, images, media objects and data, arranged chronologically, that can be viewed in an HTML browser.’ Source

‘A frequent, chronological publication of personal thoughts and Web links.’ Source

‘From “Web log.” A blog is basically a journal that is available on the web. The activity of updating a blog is “blogging” and someone who keeps a blog is a “blogger.”‘ Source

‘A weblog is kind of a continual tour, with a human guide who you get to know. There are many guides to choose from, each develops an audience, and there’s also comraderie and politics between the people who run weblogs, they point to each other, in all kinds of structures, graphs, loops, etc.’ Source

‘A blog is basically a journal that is available on the web. The activity of updating a blog is “blogging” and someone who keeps a blog is a “blogger.” Blogs are typically updated daily using software that allows people with little or no technical background to update and maintain the blog. Postings on a blog are almost always arranged in cronological order with the most recent additions featured most prominantly.’ Source

‘A blog is a website in which items are posted on a regular basis and displayed in reverse chronological order. The term blog is a shortened form of weblog or web log. Authoring a blog, maintaining a blog or adding an article to an existing blog is called “blogging”. Individual articles on a blog are called “blog posts,” “posts” or “entries”. A person who posts these entries is called a “blogger”. A blog comprises text, hypertext, images, and links (to other web pages and to video, audio and other files). Blogs use a conversational style of documentation. Often blogs focus on a particular “area of interest”, such as Washington, D.C.’s political goings-on. Some blogs discuss personal experiences.’ Source.

അപ്പോള്‍, ഇനി പറ, എന്താണു ബ്ലോഗ്?

കണ്‍ഫ്യൂഷനായല്ലെ. ഡോണ്ട് ബി!!!! ഇതു വെറും സിമ്പിള്‍.

a blog is a type of website that is usually arranged in chronological order from the most recent ‘post’ (or entry) at the top of the main page to the older entries towards the bottom.

ഇനി നിങ്ങള്‍ക്കു നിങ്ങളുടേതായ എന്തെങ്കിലും ഡെഫിനിഷന്‍ നല്‍കുവാനുണ്ടെങ്കില്‍ അതിവിടെ കമന്റായി വിടരട്ടെ.

https://malayalamblogroll.wordpress.com
http://blogsree.wordpress.com

മലയാളം ബ്ലോഗ്റോള്‍ ഈമെയില്‍ വഴി നേടു.
http://www.feedburner.com/fb/a/emailverifySubmit?feedId=1168315

Read Full Post | Make a Comment ( None so far )

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

Posted on ഒക്ടോബര്‍ 2, 2007. Filed under: Bloggers Only |

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ എങ്ങനെ ആകര്‍ഷിക്കാം ?

അതെ. ഇതൊരു നല്ല ചോദ്യം തന്നെയാണ്. അല്ലെ?

ആര്‍ എസ് എസ് സബ്സ്ക്രൈബേഴ്സിനെ വേണമെന്നവകാശപ്പെടുന്ന ബ്ലോഗേഴ്സിനോട് എനിക്കാദ്യമായി ചോദിക്കാനുള്ളത്, നിങ്ങളുടെ ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മാത്രമായി എന്തെങ്കിലും ഉണ്ടോ? ( ഇതോരോ ബ്ലോഗേഴ്സും ചിന്തിക്കേണ്ടതാണ്.)

Copyblogger-Rss

നിങ്ങളുടെ ബ്ലോഗില്‍ കാര്യമായി ഒന്നുമില്ലെങ്കില്‍ ഈ പോസ്റ്റ് തുടര്‍ന്നു വായിക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ബ്ലോഗിന്റെ ക്വാളിറ്റി കൂട്ടുവാനുള്ള ശ്രമത്തിലാണെങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ ഉപകാരപ്രദമായിരിക്കും.
 1) നിങ്ങളുടെ ഫീഡിനെ നല്ലതുപോലെ പ്രൊമോട്ടു ചെയ്യുക.

എല്ലാ ബ്ലോഗേഴ്സും കാണിക്കുന്ന ഒരു പ്രധാന തെറ്റാണിത്. അവരുടെ ടെംപ്ലേറ്റിന്റെ അവസാനമോ അടിവശത്തോ മറ്റോ ആയിരിക്കും ആര്‍ എസ് എസ് ഫീഡിന്റെ പ്രൊമോഷന്‍ സിമ്പലുകള്‍ പ്രതിഷ്ടിക്കുക.

നിങ്ങളുടെ ബ്ലോഗില്‍ പരസ്യങ്ങള്‍, കോണ്ടാക്ട് ഫോമ്മ്‌, മുതലായവ പ്രസിദ്ധീകരിക്കുന്ന ലാഘവത്തില്‍ തന്നെ ആര്‍ എസ് എസ് ഫീഡിനുള്ള പരസ്യവും പ്രസിദ്ധീകരിക്കുക. പേജിന്റെ മുകളിലായി തന്നെ എവിടെയെങ്കിലും ആയിരിക്കും നല്ലത്.

 ഇമേജുപയോഗിച്ച് ഫീഡ് പ്രൊമോട്ടു ചെയ്യുക

ഒരു ടെക്സ്റ്റ് ലിങ്കിനേക്കാളും അല്പം വേഗത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍ ഇമേജായിട്ടോ മറ്റോ കൊടുക്കുന്നത് വളരെ നല്ലതായിരിക്കും.
Rss-Buttons

ഫീഡ്ബര്‍ണര്‍/കൌണ്ടര്‍ ബട്ടണ്‍ ഉപയോഗിക്കുന്നതായിരിക്കും വളരെ നല്ലത്. മിക്ക ബ്ലോഗര്‍മാരും ഓറഞ്ച് ആര്‍ എസ് എസ് ഫീഡാണ്, ഉപയോഗിക്കുന്നത്. ഒരു റീഡര്‍ നിങ്ങളുടെ ബ്ലോഗിലേക്കാകര്‍ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കേതാനും നിമിഷങ്ങള്‍ മാത്രമേ  അയാളെ കണ്‍വിന്‍സ് ചെയ്യുവാനായി ലഭിക്കുന്നുള്ളു. അതിനായി ആര്‍ എസ് എസ് ആണു ബെസ്റ്റ് വഴിയെന്നു ഞാന്‍ പറയും.

പല പല മെതേഡുകള്‍ പരീക്ഷിക്കുക

എത്ര തവണ വേണമെങ്കിലും നിങ്ങളുടെ  ഫീഡിന്റെ ലിങ്ക് ബ്ലോഗില്‍ ഇടാം. അതിനു പ്രത്യേകിച്ചു റൂളൊന്നുമില്ല. നിങ്ങളുടെ ബ്ലോഗ് റീഡേഴ്സിനെ ആര്‍ എസ് എസ് റീഡേഴ്സായി കണ്‍വേര്‍ട്ടു ചെയ്യണമെങ്കില്‍ അതിനു നമുക്കു പല വഴികള്‍ പരീക്ഷിക്കാം.

Techcrunch

മുകളില്‍ നല്‍കിയിരിക്കുന്നതു പോലെയുള്ളവയും പരീക്സിക്കാവുന്നതാണു. വായനക്കാരെല്ലാവരും ഒരേ തരത്തിലുള്ള അട്ട്രാക്ഷന്‍സില്‍ വീഴണമെന്നില്ല. അതിനായി നാം പല വിധത്തിലുള്ള കെണികള്‍ ഒരുക്കണം.

ആര്‍ എസ് എസ് എന്താണെന്നു മനസ്സിലാക്കി കൊടുക്കുക.

ആര്‍ എസ് എസ് എന്താണെന്നറിയാത്തവര്‍ ധാരാളം ഉണ്ട്. അവര്‍ ഇതൊന്നും ശ്രദ്ധിച്ചു സമയം കളഞ്ഞെന്നു വരില്ല. അവര്‍ അതുകൊണ്ടു തന്നെ സബ്സ്ക്രൈബ് ചെയ്യാനും പോകുന്നില്ല. അവരെ പോലെയുള്ളവര്‍ക്കായി നമുക്കു നമ്മുടെ ബ്ലോഗുകളില്‍ കൂടി

Educate

തന്നെ എന്താണു ആര്‍ എസ് എസ് എന്നു പറഞ്ഞു കൊടുക്കാം. അത് അവര്‍ക്കും നമുക്കും നല്ലതാണല്ലൊ.സപ്പോസ് നിങ്ങളുടെ ബ്ലോഗ് ഒരു നോണ്‍ ടെക്നിക്കല്‍ ബ്ലോഗാണ്. അതില്‍ വന്നു വായിക്കുന്നവര്‍ക്കു ചിലപ്പോള്‍ ആര്‍ എസ് എസ്സിനെക്കുറിച്ചൊന്നും അറിവു കാണണമെന്നില്ല. അവര്‍ക്കു വേണ്ടിയിട്ട് ആര്‍ എസ് എസ്സിനെക്കുറിച്ച് ഒരു ലഘു ലേഖനവും ( അതില്‍ അതിന്റെ ആവശ്യകതയും മറ്റുമെഴുതണം ) തുടര്‍ന്ന് ആര്‍ എസ് എസ് ലിങ്കും കൊടുക്കുക.

 E-മെയില്‍ വഴിയുള്ള ആര്‍ എസ് എസ് ഓഫര്‍ ചെയ്യുക.

നിങ്ങള്‍ എത്രയൊക്കെ വായനക്കാരെ പറഞ്ഞു മനസ്സിലാക്കിയാലും അവരില്‍ ചിലരെങ്കിലും അതിനെ അവഗണിക്കും. അവര്‍ക്കിതൊക്കെ വലിയ മിനക്കേടാണെന്നും തോന്നിയേക്കാം. അങ്ങനെയുള്ളവര്‍ക്കായി നമുക്കു വേറൊരു പണി ചെയ്യാം. അവരെ അവഗണിക്കാന്‍ കഴിയില്ലല്ലൊ.

Rss To Email

ആര്‍ എസ് എസ് ഫീഡ് ഈമെയിലായി കണ്‍വേര്‍ട്ട് ചെയ്ത് ലഭിക്കുന്ന സേവനം അവര്‍ക്കായി ഓഫര്‍ ചെയ്യുക. ആ വലയില്‍ അവര്‍ കുടുങ്ങിയിരിക്കും. മലയാളം ബ്ലോഗ്റോള്‍ എന്ന ഈ സൈറ്റില്‍ ഞാന്‍ ഈ സേവനം ഓഫര്‍ ചെയ്യുന്നൂണ്ട്. അതു സബ്സ്ക്രൈബ് ചെയ്യുവനായി ഇവിടെ ക്ലിക്കു ചെയ്യുക.

ഫീഡ് കാണുവാന്‍ സാധിക്കുന്നുവെന്നുറപ്പു വരുത്തുക.

ഞാന്‍ വളരെ വൈകിയാണു ആ ഞെട്ടിക്കുന്ന കാര്യം കേട്ടത്. എന്റെ ഫീഡ് കാണുവാന്‍ സാധിക്കുന്നില്ല. എന്താണു കാര്യം എന്ന് നോക്കിയപ്പോഴാണ്, സംഗതി മനസ്സിലാകുന്നത്. ഞാന്‍ കുറച്ചു ദിവസം മുന്‍പായി ബ്ലോഗില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതെന്റെ ഫീഡിനേയും ബാധിച്കു. അതിനാല്‍ ഫ്രീക്വന്റായി ഫീഡ് ചെക്ക് ചെയ്യേണ്ടതും അത്യാവശ്യമാണ്.

ഫുള്‍ ഫീഡ്സ്

Full-Feeds

ഒട്ടുമിക്ക ആളുകളും പാര്‍ഷ്യല്‍ ഫീഡ്സിനെക്കാളും ഫുള്‍ ഫീഡ് തിരഞ്ഞെടുക്കുന്നതിലാണു ഉത്സാഹം കാണിക്കുന്നത്.

 ഇതുപോലെയുള്ള ചിഹ്നങ്ങളും മറ്റുമൊക്കെ നിങ്ങളുടെ ഫീഡിന്റെ പരസ്യത്തിനു സമീപമായി നല്‍കുക.

Bonus

     

Welcome Mat

    https://malayalamblogroll.wordpress.com
http://blogsree.wordpress.com

മലയാളം ബ്ലോഗ്റോള്‍ ഈമെയില്‍ വഴി നേടു.
http://www.feedburner.com/fb/a/emailverifySubmit?feedId=1168315

Read Full Post | Make a Comment ( 1 so far )

“എബൌട്ട് മി” പേജ് എങ്ങനെ എഴുതണം ?

Posted on ഒക്ടോബര്‍ 1, 2007. Filed under: Bloggers Only |

വായനക്കാര്‍ക്കു നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും പ്രധാനമായും നാലു കാര്യങ്ങളാണ്, അറിയാനാഗ്രഹിക്കുന്നത്.

  1. who you are…
  2. your expertise and how it addresses…
  3. their problem or goal, and how they can…
  4. contact you

ഇതിനായി പലര്‍ പലരുടേയും ബ്ലോഗുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ തന്നെ നേരിട്ടു ചെന്നു നോക്കണം. അവര്‍ ചിലപ്പോള്‍ അല്പം സാഹിത്യപരമായിരിക്കാം എഴുതിയിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കങ്ങനെ എഴുതുവാനായി കഴിവില്ലെന്നു വരാം. അതൊന്നുമൊരു പ്രശ്നമേയല്ല. കോമണായിട്ടുള്ള ലഘുവായ ഒരു ഇന്‍ട്രൊഡക്ഷനാണു ഏകദേശം ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

കേവലം ഒരു പാരഗ്രാഫില്‍ നിന്നാണ്, അവര്‍ നിങ്ങളെ വിലയിരുത്തുന്നത്. അതിനാല്‍ തന്നെ അവിടെ എഴുതുന്ന കാര്യത്തിലും വളരെ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.

Read Full Post | Make a Comment ( 2 so far )

Liked it here?
Why not try sites on the blogroll...